ജിദ്ദ: ജിദ്ദ ആലുവ കൂട്ടായ്മ (ജാക്) വാര്‍ഷിക ജനറല്‍ ബോഡി യോഗം കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനും അംഗബലം വര്‍ധിപ്പിക്കാനും തീരുമാനിച്ചു. ഷറഫിയ്യ സഫയര്‍ ഓഡിറ്റോറിയത്തില്‍ ഷാ കാസിം ചിറയത്തിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ആക്ടിങ് പ്രസിഡന്റ് സുബൈര്‍ മുട്ടം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സൈനുദ്ദീന്‍ എടയപ്പുറം സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രട്ടറി സുബൈര്‍ പാനായിക്കുളം പ്രവര്‍ത്തന റിപ്പോര്‍ട്ടും, ഖാദര്‍ തൊട്ടുമുഖം സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടര്‍ന്ന് പൗരത്വ ഭേഗഗതി നിയമത്തിനെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഷാകാസിം, കലാം എടയാര്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. ഭാരവാഹികളായി സൈദ് മുഹമ്മദ് ആലുവ, പി.എം മായിന്‍കുട്ടി, പി.എ റഷീദ് (രക്ഷാധികാരികള്‍), മുഹമ്മദ് ഷാ ആലുവ (പ്രസിഡന്റ്), അന്‍ഫല്‍ മുവാറ്റുപുഴ, അന്‍വര്‍ തോട്ടുംമുഖം (വൈസ് പ്രസിഡന്റ്), ഫൈസല്‍ തോട്ടുംമുഖം (ജനറല്‍ സെക്രട്ടറി), സുബൈര്‍ പാനായിക്കുളം, ഹാഷിം കുന്നുകര (ജോയിന്റ് സെക്രട്ടറി), അബ്ദുല്‍ ഖാദര്‍ തോട്ടുംമുഖം (ട്രഷറര്‍), കലാം എടയാര്‍ (വൈസ് ട്രഷറര്‍), സുബൈര്‍ മുട്ടം (കോര്‍ഡിനേറ്റര്‍), ഷാഹുല്‍ ഹമീദ് കളമശ്ശേരി, ഡോ. സിയാവുദ്ദീന്‍, മുഹമ്മദ് റഫീഖ്, സൈനുദ്ദീന്‍ എടയപ്പുറം, ഷിഹാബുദ്ദീന്‍ തായിക്കാട്ടുകര, ഷാകാസിം ചിറയം, അബ്ദുസമദ് വെളിയത്തുനാട്, ബാബു മേത്തര്‍ ആലുവ, അബ്ദുല്‍ കലാം വാഴക്കാല, നൗഷാദ് അടുവാശ്ശേരി, ഹിഷാം ഇബ്രാഹിം കൊടികുത്തുമല, ജമാല്‍ കുന്നുകര, ഷജീര്‍ അബൂബക്കര്‍ ദേശം. പി.എം. മായിന്‍കുട്ടിയും സൈദ് മുഹമ്മദും തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
My Blog List
Thursday, January 30, 2020
Friday, January 17, 2020
ജിദ്ദ ആലുവ കൂട്ടായ്മയുടെ 08.02.2019 മുതല്‍ 16.02.2020 വരെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട്
ജിദ്ദ
ആലുവ കൂട്ടായ്മയുടെ 08.02.2019
മുതല്‍ 16.02.2020
വരെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട്
ജിദ്ദ ആലുവ
കൂട്ടായ്മയുടെ ജനറല്‍ ബോഡിയില്‍ പങ്കെടുക്കുവാന്‍
എത്തിച്ചേര്‍ന്ന എല്ലാ ബഹുമാനപ്പെട്ട അംഗങ്ങളേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്‌തു കൊള്ളുന്നു.
കഴിഞ്ഞ കാലങ്ങളില്‍ നമ്മില്‍ നിന്നും മരണപ്പെട്ടുപോയ നമ്മുടെ ബന്ധു
മിത്രാദികള്‍, മറ്റു വിശിഷ്ട്ട വ്യക്തികള്‍
എന്നിവര്‍ക്ക് കൂട്ടായ്മയുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ജിദ്ദയുടെ മണ്ണില്‍ കലാ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളിലൂടെ
ആലുവക്കാരടക്കം ജിദ്ദയിലും, നാട്ടിലും പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച്
കൊണ്ട് ജിദ്ദ ആലുവ കൂട്ടായ്മ മുന്നേറുകയാണ്. കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളുടെ നിലവാരം
ഒട്ടും ചോര്‍ന്നു പോകാതെ പൂര്‍വ്വാധികം ഭംഗിയായി കൊണ്ട് പോകാന്‍ 2019 ലും
കഴിഞ്ഞിട്ടുണ്ടെന്നു ഈ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാവും. ഇക്കഴിഞ്ഞ വര്‍ഷത്തെ
ഞങ്ങളുടെ പ്രവര്‍ത്തന വിജയത്തിന് നിസ്സീമമായ സഹകരണങ്ങള്‍ നല്‍കിയ എല്ലാവരോടും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നതോടോപ്പം
ഈ പ്രസ്ഥാനത്തിന്‍റെ ആദ്യകാല പ്രവര്‍ത്തകരുടെ ഓര്‍മ്മയ്‌ക്ക് മുന്നില്‍
നമിച്ചുകൊണ്ട് കഴിഞ്ഞ ഒരു വര്‍ഷത്തെ കൂട്ടായ്മയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അഭിമാനത്തോടെ,
നിങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു.
2019 ഫെബ്രുവരി 08 ന് ജിദ്ദയിലെ ഇംപാല ഗാര്‍ഡന്‍ റസ്റ്റ്‌രണ്ട് ഓഡിറ്റൊറിയത്തില്‍ കൂടിയ വാര്‍ഷിക
യോഗത്തില്‍ 2018 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും,വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു പസാക്കുകയുമുണ്ടായി.
2019 കാലയളവില്‍ 15 എക്സിക്യൂട്ടീവ്
കമ്മറ്റികള്‍ ചേരുകയും കൂട്ടായ്മയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും, ഉന്നമനത്തിനും വേണ്ടി നിര്‍ണായകമായ പല
തീരുമാനങ്ങളും ചര്‍ച്ച ചെയ്തു നടപ്പിലാക്കുകയുമുണ്ടായി . കൂട്ടായ്മയുടെ ഇപ്പോഴത്തെ ഭരണ സമിതിയെ നിങ്ങളുടെ അറിവിലേക്കായി താഴെ പറയുന്നു.
രക്ഷാധികാരികള്‍
പി.എം.മായിൻകുട്ടി, ചൊവ്വര
സൈദു മുഹമ്മദ് ആലുവ
മുഹമ്മദ് ഷാ, ആലുവ
Dr.സിയാവുദീന്‍, പാനായിക്കുളം (പ്രസിഡണ്ട് )
സൈനുദീൻ, എടയപ്പുറം (ജനറല്‍സെക്രട്ടറി )
അബ്ദുള്‍ഖാദര്‍, ആലുവ (ട്രഷറർ കം കോ-ഓർഡിനേറ്റർ)
സുബൈര്‍ മുട്ടം (വൈസ് പ്രസിഡന്‍റെ)
ഫൈസൽ, തോട്ടുമുഖം,സുബൈർ, പാനായിക്കുളം എന്നിവര്‍ (ജോയിന്റ് സെക്രട്ടറിമാര്‍)

എക്സിക്യൂട്ടീവ് കമ്മറ്റി
അംഗങ്ങൾ ആയി :
റഷീദ് പി.എ., തോട്ടുമുഖം
അബ്ദുൽ കലാം, എടയാർ
റഷീദ് പി.എ., തോട്ടുമുഖം
അബ്ദുൽ കലാം, എടയാർ
ഷാഹുല്‍ ഹമീദ് കളമശ്ശേരി
അന്‍ഫല്‍ മുവാറ്റുപുഴ
മുഹമ്മദ് ഷാ കാസിം ചിറയം
അന്‍വര്‍ തോട്ടുമുഖം
ഹാഷിം കുന്നുകര
മുഹമ്മദ് റഫീക്ക്
പാനായിക്കുളം എന്നിവരുമാണ്.
2019 ല്‍ ആദ്യമായി നമുക്ക് ചെയ്യാന്‍ കഴിഞ്ഞത് കൂട്ടായ്മയുടെ ഒമ്പതാം വാര്‍ഷികം പൂര്‍വ്വാധികം
ഭംഗിയായി ജിദ്ദയിലെ ഇംപാല ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ ആഘോഷിക്കുക്കയും,കൂട്ടായ്മയിലെ അംഗങ്ങളുടെ
കലാ സാംസ്കാരിക വാസനകളെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി ജിദ്ദയിലെ അറിയപ്പെടുന്ന
തിയേറ്റര്‍ കലാകാരനായ മുഹ്സിന്‍ കാളികാവിനെ പങ്കെടുപ്പിച്ചു കൊണ്ട് കൂട്ടായ്മയിലെ
അംഗങ്ങള്‍ക്കും, കുടുംബങ്ങങ്ങള്‍ക്കും വേണ്ടി ഒരു നാടക ക്യാമ്പ് സംഘടിപ്പിക്കുകയും,
അതോടനുബന്ധിച്ച് കഴിഞ്ഞ വാര്‍ഷികത്തില്‍ പ്രളയം മഹാ ദുരന്തം വിതച്ച നമ്മുടെ നാടിന്‍റെ
വിഷമതകള്‍ ആവിഷ്കരിച്ചു കൊണ്ട് “ഒഴുക്ക്”
എന്ന നാടകം ജിദ്ദയിലെ കാലാസ്വാദകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനും എല്ലാ
ആളുകളില്‍ നിന്നും പ്രംശംസ പിടിച്ചു പറ്റാനും ജിദ്ദാ ആലുവ കൂട്ടായ്മയുടെ പ്രശസ്തി
വാനോളം ഉയര്‍ത്തുവാനും കഴിഞു എന്നുള്ളതാണ്.
അതുപോലെ ആലുവക്കാരായ
രണ്ടു പ്രവാസികള്‍ക്ക് സ്പോന്‍സറുമായി പ്രശ്നങ്ങളുണ്ടായപ്പോള്‍ കൂട്ടായ്മ അതില്‍
ഇടപെടുകയും, അവര്‍ക്ക് വേണ്ട നിയമ സഹായം ലഭ്യമാക്കുകയും, സ്പോന്സരുമായി സംസാരിച്ചു
പ്രശ്നം രമ്യമായി പരിഹരിക്കുകയും ചെയ്തു. ശേഷം ജോലിയില്‍ പ്രവേശിച്ച അവരില്‍ ഒരാള്‍
രോഗ ബാധിതനായി നാട്ടില്‍ exit ല്‍ പോയപ്പോള്‍ അദ്ദേഹത്തിന്‍റെ സാമ്പത്തിക വളരെ
മോശം ആണെന്ന് മനസ്സിലാക്കി എക്സിക്യൂട്ടീവ് അംഗങ്ങള്‍ ചേര്‍ന്ന് അദ്ദേഹത്തിന്
ടിക്കറ്റ് എടുത്തു കൊടുക്കുകയും ചെയ്തു.
വര്‍ഷങ്ങങ്ങളായി
നാട്ടില്‍ പോകാനാവാതെ കഫീലിന്റെ വ്യാജ കേസില്‍ അകപ്പെട്ടു ജയിലില്‍ കഴിഞ്ഞിരുന്ന കുഞ്ഞുണ്ണിക്കര
സ്വദേശി ജമാലിനെ സാമ്പത്തികമായി സഹായിക്കാന്‍ അംഗങ്ങളുടെ സഹകരണത്തോടെ
കൂട്ടായ്മക്ക് സാധിച്ചു.
പെരുമ്പാവൂരില്‍ നിന്നും ഉമ്രക്ക് വന്ന ഒരു ഉമ്മ ജിദ്ദയില്‍ വച്ച്
മരണപ്പെടുകയും, മരണാനന്തര കര്‍മ്മങ്ങളില്‍ സഹോദര കൂട്ടായ്മയായ PPA യുമായി സഹകരിച്ചു
വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുകയും ഉണ്ടായി.
ജോലി നഷ്ട്ടപ്പെട്ട് നാട്ടിലേക്ക് തിരിക്കേണ്ടി വന്ന കൂട്ടായ്മ അംഗം ബഷീര്‍
നടുവിലപ്പറംബിലിന്നു അദ്ദേഹത്തിന്‍റെ സാമ്പത്തിക ബുദ്ദിമുട്ടു കണക്കിലെടുത്ത് നാട്ടിലേക്ക്
പോകാനുള്ള വിമാന ടിക്കറ്റ് കൂട്ടായ്മ നല്‍കുകയുണ്ടായി. കൂടാതെ അദ്ദേഹത്തിന്
യാത്രയയപ്പ് നല്‍കുകയും കൂട്ടായ്മയുടെ മോമെന്ടോ സമ്മാനിക്കുകയും ചെയ്തു.
ആലുവയിലെ സാധുക്കളായ ജനങ്ങളെ അവരുടെ രോഗാവസ്ഥയുടെ അവസാന സമയത്ത്
ശുശ്രൂഷിക്കുകയും, പരിപാലിക്കുകയും ചെയ്യുന്ന അന്‍വര്‍ പെയിൻ ആൻഡ് പാലിയേറ്റിവ് കെയര്‍
സെന്‍റര്‍ന് അത് തുടര്‍ന്നും നില നിര്‍ത്തിക്കൊണ്ട് പോകാന്‍ വളരെയധികം സാമ്പത്തിക വിഷമതകള്‍
അനുഭവിക്കുന്നതായി അതിന്റെ ചെയര്‍മാന്‍ ഡോ.ഹൈദര്‍ അലി കൂട്ടായ്മയിലേക്ക് കത്തയച്ചു
സഹായം അഭ്യര്‍ഥിച്ചത്നുസരിച്ചു കൂട്ടായ്മ നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ അതിനു
വണ്ടി ബക്കറ്റ് പിരിവു നടത്തുകയും കൂടാതെ എക്സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്ന് ഒരു
ലക്ഷം രൂപ ആശുപത്രിയില്‍ പോയി അവര്‍ക്ക് കൈമാറുകയും ചെയ്തു. കൂടാതെ കൂട്ടായ്മ
അംഗങ്ങള്‍ ആശുപത്രിയിലെ പാവപ്പെട്ട രോഗികളെ സന്ദര്‍ശിക്കുകയും,അവര്‍ക്ക് സാന്ത്വനമേകുകയും
ചെയ്തു.
എല്ലാ വര്‍ഷത്തെയും
പോലെ 2019 ലെ ഇഫ്താര്‍ സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ ഉള്ള ഏകദേശം 100 ഓളം ആളുകളെ
പങ്കെടുപ്പിച്ചു എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ ചേര്‍ന്ന് വളരെ വിപുലമായി ജിദ്ദയിലെ Impala Garden
Restaurant ല്‍ വച്ച് സംഘടിപ്പിക്കുകയും. ജിദ്ദയിലെ അറിയപ്പെടുന്ന എഴുത്തുകാരനും
ബ്ലോഗറുമായ ബഷീര്‍ വള്ളിക്കുന്നിനെ പങ്കെടുപ്പിച്ചു റമദാന്‍ സന്ദേശം നല്‍കുകയുമുണ്ടായി.
സഹോദര സംഘടനകളായ PPA, MUSRIS, SEWA എന്നിവരുമായി സഹകരിച്ച് സന്തുഷ്ട കുടുംബം
എന്ന വിഷയത്തില്‍ അറിയപ്പെടുന്ന പ്രഭാഷകനും, മോട്ടിവേഷന്‍ സ്പീക്കറുമായ DR.ജവഹര്‍
മുനവ്വറിന്റെ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി.
ജിദ്ദ ആലുവ
കൂട്ടായ്മ ഈ വര്‍ഷം ഒരു പുതിയ ചുവടു വപ്പു കൂട്ടി നടത്തുകയുണ്ടായി. കൂട്ടായ്മയിലെ
അംഗങ്ങള്‍ക്ക് തമ്മില്‍ കാണുവാനും, പരസ്പരം പരിചയപ്പെടാനുമായി കൂട്ടായ്മ അംഗങ്ങളെ പങ്കെടുപ്പിച്ചു
കൊണ്ട് തായിഫ് ടൂർ (JAK EXPLORER-2019) എന്ന പേരിൽ 45 പേരടങ്ങുന്ന ഒരു ട്രിപ്പ് അൽ വഹ ഓപ്പറേറ്റു ചെയ്യുന്ന ടൂർ പ്രോഗ്രാം വഴി
സംഘടിപ്പിക്കുകയും, തായിഫിലെ പ്രശസ്തമായ ഉക്കാള് ചന്തയും, പ്രശസ്തമായ പല ചരിത്ര
സ്ഥലങ്ങളും സന്ദര്‍ശിച്ചു മടങ്ങുകയുമുണ്ടായി.
ആലുവ കൊടികുത്തുമല
സ്വദേശി ഷഹീര്‍ ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സിക്കാന്‍ വളരെയധികം
ബുദ്ടിമുട്ടുന്നതുകൊണ്ട് സാമ്പത്തികമായി സഹായിക്കണം എന്നറിയിച്ചു കൊണ്ട് കൂട്ടായ്മയിലേക്ക് ഒരു ലെറ്റര്‍ തരികയും,
കമ്മറ്റി ചര്‍ച്ച ചെയ്തു കാര്യങ്ങള്‍ അന്വേഷിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂട്ടായ്മയിലെ
അംഗങ്ങളില്‍ നിന്നും പിരിവെടുത്തു അദ്ദേഹത്തെ സഹായിക്കാന്‍ തീരുമാനിക്കുകയും,
അതനുസരിച്ച് അംഗങ്ങളില്‍ നിന്നും പിരിഞ്ഞു കിട്ടിയ സംഖ്യയും കൂട്ടായ്മ രക്ഷാധികാരിയും കൂടി കാര്യമായി സഹായിച്ചതിന്‍റെ
ഫലമായി അദ്ദേഹത്തിന് ഒന്നര ലക്ഷം രൂപ കൈമാറുകയും ചെയ്തു.
നീണ്ട 26 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയ കൂട്ടായ്മ ട്രെഷറർ
ഉസ്മാൻ തായിക്കാട്ടുകരക്ക് കമ്മറ്റി റാറ ആവിസ് റെസ്റ്റ്രണ്ടില്‍ വച്ച് യാത്രയയപ്പു നല്‍കുകയും, കൂട്ടായ്മയുടെ
മോമെന്ടോ അദ്ദേഹത്തിന് സമ്മാനിക്കുകയും, അദ്ദേഹത്തിന്‍റെ ഒഴിവിലേക്ക് പുതിയ
ട്രഷറര്‍ ആയി അബ്ദുള്‍ ഖാദര്‍ ആലുവയെ തെരെഞ്ഞെടുക്കുകയും ചെയ്തു.
പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടില്‍ പോയ ജിദ്ദയിലെ
സാമൂഹിക രംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കൂട്ടായ്മ അംഗം കരീം നീറിക്കോടിനു ഗ്ലോബല്‍ കൂള്‍ ഓഫീസില്‍ വച്ച് വിപുലമായ യാത്ര അയപ്പ് നല്‍കുകയും,
കൂട്ടായ്മയുടെ മൊമെന്റോ സമ്മാനിക്കുകയും ചെയ്തു.
ജിദ്ദയില്‍ നിന്നും പ്രവാസം അവസാനിപ്പിച്ചു നാട്ടില്‍ കഴിയുന്ന നമ്മുടെ മുന്‍
അംഗങ്ങള്‍ രൂപം കൊടുത്ത ജിദ്ദ ആലുവ എക്സ് ഗള്‍ഫ് കൂട്ടായ്മ, ജിദ്ദ ആലുവ
കൂട്ടായ്മയുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചതനുസരിച്ച് ജാക്ക് എക്സ് ഗള്‍ഫ് കൂട്ടായ്മയുമായി സഹകരിച്ചു
പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
കൂട്ടായ്മ അംഗമായിരുന്ന
അജീബ് അസീസ് അദ്ദേഹത്തിന്റെ ഭാര്യയുടെ അസുഖവും, വിയോഗവും മൂലം സാമ്പത്തികമായി
വളരെയധികം ബുദ്ടിമുട്ടുന്നതായി എക്സ് ഗള്‍ഫ് കൂട്ടായ്മ മുഖേന കൂട്ടായ്മയെ അറിയിക്കുകയും, അദ്ദേഹത്തിന് 50,000
രൂപ കൂട്ടായ്മ സഹായിക്കുകയും ചെയ്തു.
കേരള ഗവണ്മെന്റ് പ്രവാസികള്‍ക്കായി രൂപം കൊടുത്ത നോര്‍ക്ക ഐടി കാര്‍ഡ്,
പ്രവാസി ക്ഷേമ നിധി എന്നിവയെ കുറിച്ച് കൂട്ടായ്മ അംഗങ്ങളെ ബോധവല്‍ക്കരിക്കുകയും, താലപര്യമുള്ള
ഏകദേശം 13 ഓളം അംഗങ്ങള്‍ക്ക് ജനറല്‍സെക്രട്ടറി അത് എടുത്തു കൊടുക്കുകയുണ്ടായി.
കൂട്ടായ്മ അംഗങ്ങള്‍ക്കും, അവരുടെ ആശ്രിതര്‍ക്കും മാത്രമായി
പരിമിതപ്പെടുത്തിയിരുന്ന ചാരിറ്റി വെല്‍ഫെയര്‍ ഫണ്ടിന്‍റെ ചെറിയ ഒരു അംശം ഇവിടെയും
നാട്ടിലും കഷ്ട്ടത അനുഭവിക്കുന്ന ആലുവക്കാരായ ആളുകള്‍ക്ക് കൂടി പ്രയോജനപ്പെടുത്തുവാനായി
ചാരിറ്റി വെല്‍ഫെയര്‍ ഫണ്ടിന്റെ 25% പൊതു ചാരിറ്റി ഫണ്ടിന് ഉപയോഗിക്കാം എന്ന് കമ്മറ്റി ചര്‍ച്ച
ചെയ്തു തീരുമാനിക്കുകയും, അതനുസരിച്ചു പ്രളയം മഹാ നാശം വിതച്ച കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സഹായിക്കുകയും ചെയ്തു.
ഉപസംഹാരം
2019 എക്സിക്യൂട്ടീവ് കമ്മറ്റിയുടെ അര്‍പ്പണ
മനോഭാവവും, കൂട്ടായ പ്രവര്‍ത്തനവും, അംഗങ്ങളുടെ സഹകരണവും മൂലമാണ് ഇത്രയും
കാര്യങ്ങള്‍ നമുക്ക് ചെയ്യാന്‍ കഴിഞ്ഞത്. എക്സിക്യൂട്ടീവ് അംഗങ്ങളുടെ അകമഴിഞ്ഞ സാമ്പത്തീക സഹായങ്ങളും
എടുത്തു പറയേണ്ടതാണ്.
കക്ഷി രാഷ്‌ട്രീയ-ജാതി-മത ഭേദമന്യേ സാംസ്‌ക്കാരികബോധത്തോടെ കൂട്ടായ്മക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ എല്ലാ
അംഗങ്ങളും ഇനിയും മുന്നോട്ടു വരണമെന്ന് ഞാന്‍ ഈ അവസരത്തില്‍
അഭ്യര്‍ത്ഥിക്കുന്നു. കൂട്ടായ്മ പ്രവര്‍ത്തകര്‍ക്ക്
ഉത്തരവാദിത്വങ്ങള്‍ കൂടിവരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോള്‍
പോയിക്കൊണ്ടിരിക്കുന്നത്. അതിനനുസൃതമായ പ്രവര്‍ത്തികള്‍ ഉണ്ടാകേണ്ടതും പരിപാടികള്‍
ആവിഷ്‌ക്കരിച്ച് നടപ്പാക്കേണ്ടതും നമ്മുടെ ഓരോരുത്തരുടെയും സാമൂഹിക ബാധ്യതയുമാണ്.
ജിദ്ദ ആലുവ കൂട്ടായ്മയെ മാതൃകാപരമായ
പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടു നയിക്കാനായതില്‍ ഈ കമ്മറ്റി അഭിമാനം കൊള്ളുന്നു. കൂട്ടുത്തരവാദിത്വത്തിന്‍റെ
ഉത്തമോദാഹരണമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഓരോ കമ്മറ്റിയംഗത്തിനും
അങ്ങേയറ്റം അഭിമാനവുമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷക്കാലം ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക്
പിന്തുണയും പ്രോത്സാഹനവും നല്‍കിയ അനവധി പേരുണ്ട്. അവര്‍ തന്ന പ്രോത്സാഹനവും
പിന്തുണയും ഞങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയ ഊര്‍ജ്ജം ഞങ്ങളെ ഇനിയും മുന്നോട്ട്
നയിക്കാന്‍ പ്രാപ്തരാക്കുന്നു. അവരോടു ഭരണസമിതിയുടെ നന്ദി അറിയിക്കുന്നു.
കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളുടെ രത്നചുരുക്കമാണ്
ഈ റിപ്പോര്‍ട്ട്. ഞങ്ങളുടെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ഞങ്ങളാലാവും
വിധം പ്രവര്‍ത്തിക്കാന്‍ ഈ ഭരണസമിതി ശ്രമിച്ചിട്ടുണ്ട്. തെറ്റു കുറ്റങ്ങള്‍
വല്ലതും സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടി കാണിക്കുകയും നിങ്ങളുടെ വിലയേറിയ
നിര്‍ദേശങ്ങള്‍ നല്‍കുകയും സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനു
നിങ്ങള്‍ ഓരോരുത്തരും ആത്മാര്‍ഥമായി പരിശ്രമിക്കണമെന്നും അഭ്യര്‍ഥിച്ചു കൊണ്ട് കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ടു ബഹുമാന്യരായ അംഗങ്ങളുടെ പരിഗണനക്കും വിലയിരുത്തലിനുമായി
സമര്‍പ്പിക്കുന്നു.
ഭരണസമിതിക്കുവേണ്ടി,
ജനറല്‍ സെക്രട്ടറി
ജിദ്ദ ആലുവ കൂട്ടായ്മ പ്രസിഡണ്ട് :________________________
ജിദ്ദ-ആലുവ കൂട്ടായ്മയുടെ വാർഷിക ജനറൽ ബോഡി-17/01/2020
Wednesday, January 15, 2020
09-01-2020 വ്യാഴാഴ്ച ജിദ്ദ ആലുവ കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് യോഗം
09-01-2020 വ്യാഴാഴ്ച ജിദ്ദ ആലുവ കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് യോഗം ഗ്ലോബൽ കൂൾ ഓഫീസിൽ രാത്രി 8 .30 നു ആക്ടിങ് പ്രെസിഡെന്റ് സുബൈർ മുട്ടത്തിന്റെ അധ്യക്ഷതയിൽ ചേർന്നു. ജനറൽ സെക്രട്ടറി സൈനുദ്ധീൻ എടയപ്പുറത്തിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിൽ ആക്ടിങ് സെക്രെട്ടറി സുബൈർ പാനായിക്കുളം സ്വാഗതവും ശേഷം മുൻ യോഗ മിനിട്സും അവതരിപ്പിച്ചു. ട്രെഷറർ അബ്ദുൽഖാദർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. 11 അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ സൈദ് മുഹമ്മദ്ദ് സാഹിബ് നന്ദി പറഞ്ഞു.
പങ്കെടുത്തവർ:
1. സുബൈർ മുട്ടം
2. സുബൈർ പാനായിക്കുളം
3. സൈനുദ്ധീൻ എടയപ്പുറo
4. അബ്ദുൽഖാദർ
5. സൈദ് മുഹമ്മദ് ആലുവ
6. കലാം എടയാർ
7. മുഹമ്മദ് ഷാ കാസിം
8. മുഹമ്മദ് ഷാ ആലുവ
9. ഹാഷിം കുന്നുകര
10. റഫീഖ് പാനായിക്കുളം
11. റഷീദ് തോട്ടുമുഖം
യോഗ തീരുമാനങ്ങൾ:-
1. ജനറൽ ബോഡി തിരഞ്ഞെടുപ്പിലേക്ക് 25 അംഗ കമ്മിറ്റി വിപുലീകരണവുമായി ബന്ധപ്പെട്ടു നിലവിലെ ബൈലോ അനുസരിച്ചു 21 അംഗങ്ങളെ ആകാവൂ എന്ന് സെക്രട്ടറി സൈനുദ്ധീൻ അഭിപ്രായപ്പെട്ടു. കൂടുതൽ അംഗങ്ങൾ വേണമെങ്കിൽ ബൈലോ തിരുത്തേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിൽ എക്സിക്യൂട്ടീവിന്റെ കാലാവധി കഴിഞ്ഞത് കൊണ്ട് ഈ 17 നു കൂടുന്ന ജനറൽ ബോഡി തിരഞ്ഞെടുപ്പിന് മുമ്പ് രക്ഷാധികാരികൾ ആരെങ്കിലും ഇക്കാര്യം അംഗങ്ങളെ അറിയിക്കുവാനും, ശേഷം തിരഞ്ഞെടുപ്പ് നടത്തുവാനും തീരുമാനിച്ചു.
2. കൂട്ടായ്മയിൽ നിന്നും രാജി വെച്ചുപോയ മുൻ എക്സിക്യൂട്ടീവ് അംഗം കരിം ചിറയം കൂട്ടായ്മയിലേക്ക് അടച്ചു തീർക്കേണ്ട തുകകൾ കൂട്ടായ്മയുടെ അക്കൗണ്ടിൽ നിന്നും നീക്കം ചെയ്യുവാനും പിന്നീട് കൂട്ടായ്മയിൽ അംഗമായി വരികയാണെങ്കിൽ മുഴുവൻ തുകയും അദ്ദേഹത്തിൽ നിന്ന് വാങ്ങുവാനും കമ്മറ്റി തീരുമാനിച്ചു.
3. ജനറൽ ബോഡിയിൽ അവതരിപ്പിക്കേണ്ട പ്രവർത്തന റിപ്പോർട്(2019) കമ്മറ്റിയിൽ വായിക്കുകയും ചെറിയ ചില തിരുത്തലുകൾ വരുത്തി ജനറൽ ബോഡിയിൽ അവതരിപ്പിക്കുവാൻ ജനറൽ സെക്രട്ടറിക്കും ട്രെഷറർക്ക്കും നിർദ്ദേശം നൽകി റിപ്പോർട്ട് പാസാക്കി.
4. നിലവിലെ 16 എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് സമ്മത മാണെങ്കിൽ ഈ അംഗങ്ങളെ നിലനിർത്തി കൊണ്ട് തന്നെ 25 അംഗ കമ്മറ്റിയായി വിപുലീകരിക്കുവാനും തീരുമാനിച്ചു.
5. തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതിനായി മായിൻ കുട്ടി സാഹിബിനെയും സൈദ് മുഹമ്മദ് സാഹിബിനെയും ചുമതലപ്പെടുത്തി . Presiding officer ആയി മായിൻകുട്ടി സാഹിബിനെ യോഗം ചുമതലപ്പെടുത്തി.
6. പൗരത്വ ഭേദഗതി ബില്ലെനെതിരെ കൂട്ടായ്മയുടെ പ്രേതിഷേധം സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. ഈ വരുന്ന ജനറൽ ബോഡിയിൽ ഇതിനു നേതൃത്വം നൽകുവാൻ എക്സിക്യൂട്ടീവ് അംഗങ്ങളായ കലാം, അൻവർ, ഷാ കാസിം എന്നിവരെ ചുമതലപ്പെടുത്തി.
7. ജനറൽ ബോഡിയിൽ ഖിറാഅത് നടത്തുവാൻ മാസ്റ്റർ ഫൈസാൻ അൻഫാലിനെ തിരഞ്ഞെടുത്തു.
8. വാർഷിക പരിപാടികൾ ഫെബ്രുവരി 27-02 -2020 വ്യാഴാഴ്ച നടത്തുവാൻ തീരുമാനിച്ചു. വാർഷികത്തിന്റെ നടത്തിപ്പിനായി നിലവിൽ തീരുമാനിച്ച 10000 റിയാൽ എന്നുള്ളത് കഴിഞ്ഞ വര്ഷത്തെപോലെ നാടകം വിപുലമാക്കുകയാണെങ്കിൽ മതിയാകില്ലെന്നു പ്രോഗ്രാം കൺവീനർ അറിയിച്ചത് അനുസരിച്ചു ചെലവ് 12000 റിയാലിൽ കൂടുവാൻ പാടില്ലെന്ന് നിദ്ദേശിച്ചു.
9. നാടകം നടത്തുകയാണെങ്കിൽ ഡയറക്ടയുമായി മുൻകൂട്ടി തീരുമാനിച്ചു ബഡ്ജറ്റ് അനുസരിച്ചു നടത്തുവാനും നിർദേശിച്ചു.
10. .കൂട്ടായ്മയുടെ ജനറൽ അക്കൗണ്ടിൽ 3200 റിയാലും, അംഗങ്ങൾക്കുള്ള വെൽഫയർ &ചാരിറ്റി അക്കൗണ്ടിൽ 14225 റിയാലും ജനറൽ ചാരിറ്റി അക്കൗണ്ടിൽ 0 റിയാലും ചേർത്ത് ആകെ 17425 നീക്കി ഇരുപ്പു ഉണ്ട്.
11. രാത്രി ഭക്ഷണത്തോടെ 11.30 PM ന് യോഗം അവസാനിച്ചു.

Friday, January 10, 2020
27/12/2019 ശനിയാഴ്ച രാത്രി 10 മണി മുതൽ ഗ്ലോബൽ കൂൾ ഓഫീസിൽ ചേർന്ന ജിദ്ദ ആലുവ കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് യോഗ മിനിറ്റ്സ്.
27/12/2019 ശനിയാഴ്ച രാത്രി 10 മണി മുതൽ ഗ്ലോബൽ കൂൾ ഓഫീസിൽ ചേർന്ന ജിദ്ദ ആലുവ കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് യോഗ മിനിറ്റ്സ്. മാസ്റ്റർ ഫൈസാൻ അൻഫൽന്ടെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് സുബൈർ മുട്ടം അധ്യക്ഷത വഹിച്ചു, ആക്ടിങ് സെക്രട്ടറി സുബൈർ പാനായിക്കുളം സ്വാഗതവും ശേഷം മുൻയോഗ മിനിറ്റ്‌സും അവതരിപ്പിച്ചു.08 അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ മായിൻകുട്ടി സാഹിബ് നന്ദി പറഞ്ഞു
യോഗ തീരുമാനങ്ങൾ:-
06 -12 -19 ഇൽ ചേർന്ന എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ Jak മുൻ സജീവ അംഗവും നിലവിൽ നാട്ടിലെ Jak ex gulf കൂട്ടായ്മയുടെ ജോയിൻറ് സെക്രട്ടറി യുമായ അജീബ് അസീസ് ഏലൂക്കരക്ക് സാമ്പത്തിക സഹായം അഭ്യർത്ഥിച്ചുകൊണ്ട് ജാക് എക്സ് ഗൾഫ് കൂട്ടായ്മ തന്ന ലെറ്ററിനു മറുപടി ആയി അജീബിൻടെ നേരിട്ടുള്ള അപേക്ഷ കൂടി ആവശ്യപ്പെട്ടിരുന്നു ,അത് പ്രകാരം അജീബിൻടെ നേരിട്ടുള്ള അപേക്ഷ നമുക്ക് അയച്ചു തരുകയും, കമ്മറ്റിയിൽ വായിക്കുകയും ചർച്ച ചെയ്തതിനു ശേഷം 50000/- (അമ്പതിനായിരം ) രൂപാ സഹായം നൽകാൻ തീരുമാനിക്കുകയും ചെയ്‌തു . തുക അജീബിന് കൈമാറുന്നതിനായി നാട്ടിലുള്ള കൂട്ടായ്മയുടെ പ്രസിഡന്റ് Dr. സിയാവുദ്ധീൻ രഷാധികാരി സൈദ്മുഹമ്മദ് സാഹിബ് ജനറൽ സെക്രട്ടറി സൈനുദ്ധീൻ എടയപ്പുറം എന്നിവരെ ചുമതലപ്പെടുത്താൻ യോഗം തീരുമാനിച്ചു.സഹായം അഭ്യർഥിച്ചു ലെറ്റർ അയച്ച ജാക് എക്സ് ഗൾഫ് കൂട്ടായ്മയെ ഔദ്യോഗികമായി വിവരം അറിയിക്കാനും തീരുമാനിച്ചു . ഇതിലേക്കായി പൊതു ചാരിറ്റിയിൽ ഫണ്ട് കുറവായതിനാൽ കുറവുള്ള തുക അംഗങ്ങൾക്കുള്ള ചാരിറ്റി &വെൽഫെയർ ഫണ്ടിൽ നിന്നും എടുക്കാനും തീരുമാനിച്ചു .
ജനറൽ ബോഡി യോഗം ജനുവരി 17 )o തീയതി വെള്ളിയാഴ്ച സഫയർ ഓഡിറ്റോറിയത്തിൽ രാത്രി കൃത്യം 8 മണിക്ക് തുടങ്ങുവാൻ തീരുമാനിച്ചു.വരുന്ന അംഗങ്ങൾക്ക് രാത്രി ഭക്ഷണം ഒരുക്കാനും തീരുമാനിച്ചു. (maximum 15 Riyal per head)
ജനറൽ ബോഡി അജണ്ട
1. പ്രാർത്ഥന - Not decided
2 . സ്വാഗത പ്രസംഗം -സെക്രെട്ടറി
3 . അധ്യക്ഷ പ്രസംഗം- പ്രസിഡന്റ് /ആക്ടിങ് പ്രസിഡന്റ് .
4 . പ്രവർത്തന റിപ്പോർട്ട് - ജോയിന്റ് സെക്രട്ടറി .
5 . സാമ്പത്തിക റിപ്പോർട്ട് - ട്രെഷറർ
6 . നന്ദി : അൻവർ തോട്ടുമുഖം
എക്സിക്യൂട്ടീവ് തിരഞ്ഞെടുപ്പ് : പൊതുയോഗത്തിൽ നിന്നും 25 എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുക്കുവാനും , തിരഞ്ഞെടുത്ത അംഗങ്ങൾ ഉടനെ യോഗം ചേർന്ന് നേതൃത്വത്തെ തിരഞ്ഞെടുക്കുവാനും തീരുമാനിച്ചു. തിരഞ്ഞെടുപ്പിന്ടെ പ്രിസൈഡിങ് ഓഫീസർ ആയി രക്ഷാധികാരി മായിൻകുട്ടി സാഹിബിനെ ഏൽപിക്കുവാനും തീരുമാനിച്ചു .
കൂട്ടായ്മയുടെ അംഗങ്ങൾക്ക് പരസ്പരം നേരിട്ട് പരിചയപ്പെടുവാനും കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ കുറിച്ച് ഉള്ള അഭിപ്രായങ്ങളും നിർദേശങ്ങളും അംഗങ്ങൾക്ക് പങ്കു വെക്കാൻ അവസരം ഒരുക്കുവാൻ തീരുമാനിച്ചു. ഇതിന്റെ കോ ഓർഡിനേറ്റർ ആയി മുഹമ്മദ് ഷാ ആലുവ യെ ചുമതലപ്പെടുത്തി
ആശംസ പ്രസംഗം (തിരഞ്ഞെടുപ്പിന് ശേഷം): സെയ്‌ദ് മുഹമ്മദ് സാഹിബ്.
കൂട്ടായ്മയുടെ പത്താം വാർഷികം ഫെബ്രുവരി 21-)൦ തീയതി വെള്ളിയാഴ്ച എയർലൈൻസ് Restaurant (ഇമ്പാല ഗാർഡൻ ) ൽ നടത്താനാണു തീരുമാനിച്ചിരുന്നത് ,അംഗങ്ങളുടെ ഭൂരിപക്ഷ അഭിപ്രായ പ്രകാരം, ഫെബ്രുവരി 20-)൦ തീയതി വ്യാഴാഴ്ച അതെ സ്ഥലത്തു ഹാൾ ലഭ്യമാണെങ്കിൽ മാറ്റാൻ തീരുമാനിച്ചു. ഹാളിന്ടെ avilability ചെക്ക് ചെയ്യാൻ കോ-ഓർഡിനേറ്ററിനെ ചുമതലപ്പെടുത്താൻ തീരുമാനിച്ചു.
നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ സ്ഥിതിഗതികൾ അനുസരിച്ചു 10-)൦ വാർഷികത്തിന് വലിയ ആഘോഷങ്ങൾ വേണ്ട എന്ന് തീരുമാനിച്ചു. എങ്കിലും തീരെ മോശമല്ലാത്ത രീതിയിൽ പരിപാടി സംഘടിപ്പിക്കുവാൻ പ്രോഗ്രാം കൺവീനർ മുഹമ്മദ് ഷായോട് കമ്മറ്റി നിർദേശിച്ചു.
വാർഷിക പരിപാടികൾക്കായി SAR 10000 (പതിനായിരം) റിയാൽ ബഡ്ജറ്റ് നിശ്ചയിക്കുകയും, അതിലേക്കായി 10 റിയലിന്റെ 25 കൂപ്പൺ അടങ്ങുന്ന 40 ബുക്കുകൾ പ്രിൻറ് ചെയ്യുവാനും തീരുമാനിച്ചു . എക്സിക്യൂട്ടീവ് അംഗങ്ങൾ നിർബന്ധമായും ഒരു കൂപ്പൺ ബുക്കിന്റെ പൈസ (250 SAR ) നൽകണമെന്നും കൂപ്പൺ ബുക്ക് പരമാവധി വിൽക്കാൻ ശ്രമിക്കണമെന്നും തീരുമാനിച്ചു .
ലക്കി കൂപ്പൺ ഫസ്റ്റ്പ്രൈസ് 4 gram gold coin അൻവർ തൊട്ടുമുഖം (Rawad Contracting Company ) sponsor ചെയ്തു.
സെക്കൻഡ് പ്രൈസ് TV , Geepas -ൽ നിന്ന് മായിൻ കുട്ടി സാഹിബ് sponsor ചെയ്യിക്കാമെന്നു ഏറ്റു.
തേർഡ് പ്രൈസ് Dinner Set -സുബൈർ മുട്ടം day to day ഷോപ്പിൽ നിന്നും sponsor വാങ്ങാമെന്നും ഏറ്റു .
• .കൂട്ടായ്മയുടെ ജനറൽ അക്കൗണ്ടിൽ 2817റിയാലും, അംഗങ്ങൾക്കുള്ള വെൽഫയർ &ചാരിറ്റി അക്കൗണ്ടിൽ 14578 റിയാലും ജനറൽ ചാരിറ്റി അക്കൗണ്ടിൽ 2097 റിയാലും ചേർത്ത് ആകെ 19492 നീക്കി ഇരുപ്പു ഉണ്ട്.
• രാത്രി ഭക്ഷണത്തോടെ 11.30 PM ന് യോഗം അവസാനിച്ചു.

ജിദ്ദ ആലുവ കൂട്ടായ്മയുടെ ഡിസംബർ മാസ യോഗം 6/12/2019 വെള്ളിയാഴ്ച 5 pm മുതൽ ഗ്ലോബൽ കൂൾ ഓഫീസിൽ ചേർന്നു.
ജിദ്ദ ആലുവ കൂട്ടായ്മയുടെ ഡിസംബർ മാസ യോഗം 6/12/2019 വെള്ളിയാഴ്ച 5 pm മുതൽ ഗ്ലോബൽ കൂൾ ഓഫീസിൽ ചേർന്നു. അൻവർ തോട്ടുംമുഖത്തിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് സുബൈർ മുട്ടം അധ്യക്ഷത വഹിച്ചു, ആക്ടിങ് സെക്രട്ടറി സുബൈർ പാനായിക്കുളം സ്വാഗതവും ശേഷം മുൻയോഗ മിനിറ്റ്‌സും അവതരിപ്പിച്ചു. ട്രഷറർ അബ്ദുൽഖാദർ സാമ്പത്തിക റിപോർട്ട് അവതരിപ്പിച്ചു, 11 അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ റഷീദ് തോട്ടുംമുഖം നന്ദി പറഞ്ഞു.
1.കൂട്ടായ്‌മയുടെ അംഗങ്ങൾക്ക് അല്ലാത്ത ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകുന്ന ഫണ്ട് (പൊതു ചാരിറ്റി) നിജപ്പെടുത്തണം എന്ന് തീരുമാനിച്ചു.
2) 2020 ജനുവരി 17 ലെ ജനറൽ ബോഡി & തിരഞ്ഞെടുപ്പിലേക്കു ക്ഷണിക്കാനുള്ള അംഗങ്ങളുടെ ലിസ്റ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് വീതിച്ച് നൽകാൻ തീരുമാനിച്ചു.
3. ഫെബ്രുവരിയിലെ വാർഷികത്തിന് 8.30 pm നു് യോഗം ആരംഭിച്ച് 9.30 pm അവസാനിപ്പിച്ച ശേഷം കലാപരിപാടികൾക്കു സ്റ്റേജ് വിട്ടുകൊടുക്കാൻ തീരുമാനിച്ചു.
4. കലാപരിപാടികളിൽ പങ്കെടുക്കാൻ താൽപ്യമുള്ളവർ (അംഗങ്ങൾ) പ്രോഗ്രാം കൺവീനർ ഷാ ആലുവ യുമായി ബന്ധപ്പെടുന്നതിന് വേണ്ടി മൈൻ ഗ്രൂപ്പിൽ പോസ്റ്റ് ഇടുവാൻ തീരുമാനിച്ചു.
5) പരിപാടിയിലേക്കായി കൂട്ടായ്മയിലെ കലാകാരന്മാരെ കൂടാതെ 2 male singers 1 female singer നെയും പുറത്ത് നിന്നു വിളിക്കാൻ തീരുമാനിച്ചു.
6. സമ്മാനകൂപ്പൺ അടിക്കാൻ തീരുമാനിക്കുകയും അതിന്റെ ചുമതല ഷാ കാസിം, കലാം എടയാർ എന്നിവരെ ഏൽപ്പിച്ചു.
7. ജനറൽ ബോഡി യിൽ വെച്ച് കൂപ്പൺ വിതരണം തുടങ്ങാൻ തീരുമാനിച്ചു.
8. കൂപ്പൺ സമ്മാനങ്ങൾ 1st ,2nd, 3rd യഥാക്രമം ഗോൾഡ് coin, T.V. ,dinner set or micro oven . നൽകുവാൻ തീരുമാനിച്ചു.
9. മുൻ അംഗവും ഇപ്പൊൾ എക്സ് ഗൾഫ് കൂട്ടായ്മയുടെ ജോ: സെക്രട്ടറി യുമായ അജീബ് അസീസ് ന് സാമ്പത്തിക സഹായം ആഭ്യർഥിച്ച് എക്സ് ഗൾഫ് സെക്രട്ടറി അയച്ച കത്തിന് അപേക്ഷകന്റെ കത്തും കൂടി അറ്റാച്ച് ചെയ്ത് jak ന് അയച്ചു തരുവാൻ എക്സ് ഗൾഫ് കൂട്ടായ്മയുടെ സെക്രട്ടറി യെ അറിയിക്കുവാൻ ആക്ടിങ്: സെക്രട്ടറി യെ ചുമതലപ്പെടുത്തി.
10) കൂട്ടായ്മ അംഗം അബ്ദുൽ അസീസ് എടയപ്പുറം മുഖാന്തരം ആലുവ കുഞ്ഞുണ്ണിക്കര സ്വദേശി ജമാലിന് അടിയന്തരമായി വേണ്ടി വന്ന സാമ്പത്തിക സഹായ അപേക്ഷ എക്സിക്യൂട്ടീവ് what's up ഗ്രൂപ്പിൽ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ എക്സി: അംഗങ്ങളിൽ നിന്നും കൂടാതെ അംഗങ്ങളിൽ നിന്നും സ്വരൂപിച്ച തുക 1900 റിയാൽ അദ്ദേഹത്തിന് കൈമാറുകയും, അദ്ദേഹത്തിൽ നിന്നും എഴുതി വാങ്ങുകയും ചെയ്‌തു. കൂട്ടായ്മക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള ജമാലിന്ടെ what's up message എക്സിക്യൂട്ടീവ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ചായ സൽക്കാരത്തോടെ യോഗം അവസാനിച്ചു.

15-11-2019 വെള്ളിയാഴ്ച്ച ജിദ്ദ-ആലുവ കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് യോഗം
15-11-2019 വെള്ളിയാഴ്ച്ച
ഉച്ചയ്ക്ക് 1:30ന് ആക്ടിങ് പ്രസിഡന്റ് സുബൈർ മുട്ടത്തിന്റെ അദ്ധ്യക്ഷതയിൽ ജിദ്ദ-ആലുവ കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് യോഗം ഗ്ലോബൽ കൂൾ ഓഫിസിൽ കൂടുകയുണ്ടായി.ഷാ കാസിം ആലുവയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ സുബൈർ പാനായിക്കുളം സ്വാഗതമാശംസിച്ചു.
പ്രധാന തീരുമാനങ്ങൾ
1)ജനറൽ ബോഡിയും തിരഞ്ഞെടുപ്പും 2020 ജനുവരി 17 വെള്ളിയാഴ്ച്ച 7:30 pm ന് സഫയർ ഓഡിറ്റോറിയത്തിൽ വെച്ച്
നടത്തുവാൻ തീരുമാനിച്ചു.ജനറൽ ബോഡിക്ക് വരുന്ന ചിലവ് കൂട്ടായ്മയുടെ ജനറൽ ഫണ്ടിൽ നിന്നും വിനിയോഗിക്കുവാൻ തീരുമാനിച്ചു.
2)പത്താം വാർഷികം2020 ഫെബ്രുവരി 21 വെള്ളിയാഴ്ച്ച എയർലൈൻസ് റെസ്റ്റോറന്റ്(ഇമ്പാല ഗാർഡൻ)ഷറഫിയ്യയിൽ വിവിധ കലാപരിപാടികളോടെ നടത്തുവാൻ തീരുമാനിച്ചു.
3)പ്രോഗ്രാം കൺവീനർ ആയി മുഹമ്മദ് ഷാ ആലുവയെ തിരഞ്ഞെടുത്തു. അടുത്ത യോഗത്തിൽ കലാപരിപാടികളുടെ വിശദാംശങ്ങൾ അവതരിപ്പിക്കാൻ മുഹമ്മദ് ഷായെ ചുമതലപ്പെടുത്തുകയും തുടർന്ന് അത് ചർച്ച ചെയ്യാനും തീരുമാനിച്ചു.
4)ജനറൽ ബോഡിയും,തിരഞ്ഞെടുപ്പും മെയിൻ ഗ്രൂപ്പിൽ അനൗൺസ് ചെയ്യുവാൻ തീരുമാനിച്ചു.പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കുവാനും,കൂട്ടായ്മയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അംഗങ്ങളോട് നേരിട്ട് അഭിപ്രായം ചോദിക്കുവാനും,പരസ്പരം പരിചയം പുതുക്കുവാനും,അംഗങ്ങളുടെ നിർദ്ദേശങ്ങൾ നേരിട്ട് അറിയുവാൻ അംഗങ്ങൾക്ക് അവസരമുണ്ടാക്കുമെന്നും,പൊതുവെ തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുവാനും,അംഗങ്ങളുടെ അഭിപ്രായം മാനിക്കുവാനും, ഐക്യകണ്ടേന തീരുമാനിച്ചു.
5)അംഗങ്ങളിൽ നിന്നും പിരിച്ചെടുക്കേണ്ട മാസവരി,ചാരിറ്റി ഫണ്ട് ഈ വർഷം ഡിസംബർ 31ന് മുമ്പ് തന്നെ പിരിച്ചെടുക്കണമെന്നും,അതിനായി എക്സിക്യൂട്ടീവ് അംഗങ്ങൾ മുന്നിട്ടിറങ്ങണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
6)Jakമായി സഹകരിച്ചു പ്രവർത്തിക്കുവാൻ,Jak ex:gulf കൂട്ടായ്‌മ സന്നദ്ധമാണെന്ന് അറിയിച്ചു കൊണ്ടുള്ള ലെറ്റർ കമ്മിറ്റിയിൽ വായിക്കുകയും,ഫയലിൽ സ്വീകരിക്കുകയും ചെയ്തു.
6)എറണാകുളം ജില്ലയുടെ കൂട്ടായ്മയായ Jeddah Eranakulam socio Arts&Concern (Jesac),ജിദ്ദ-ആലുവ കൂട്ടായ്മയുടെ എല്ലാ അംഗങ്ങളേയുംക്ഷണിച്ചു കൊണ്ടുള്ള ലെറ്റർ കമ്മിറ്റിയിൽ വായിക്കുകയും,ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഈ ലെറ്റർ കൂട്ടായ്മയുടെ മെയിൻ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുവാനും, താല്പര്യമുള്ള അംഗങ്ങൾക്ക് jesac എന്ന സംഘടനയുമായി യോജിച്ച് പ്രവർത്തിക്കാമെന്നും,അതിനായി jesac what's up അഡ്മിൻ മാരുടെ നമ്പർ നൽകുവാനും യോഗം തീരുമാനിച്ചു.
രഷാധികാരി സയ്ദ് മുഹമ്മദ് ഇക്കയുടെ പുതിയ സംരംഭത്തിന് ആശംസകൾ അർപ്പിച്ചു,അദ്ദേഹം ഒരുക്കിയ സ്നേഹ വിരുന്നിനു ശേഷം ഡോ: സിയാവുദ്ധീന്റെ നന്ദി പ്രകാശനത്തോടെ യോഗം 3.10 നു അവസാനിച്ചു.

01-11-2019 ജിദ്ദ ആലുവ കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് യോഗം
01-11-2019 ജിദ്ദ ആലുവ കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് യോഗം പ്രസിഡന്റ്:Dr:സിയാവുദ്ധീന്റെ അദ്ധ്യക്ഷതയിൽ ഗ്ലോബൽ വിൻഡോ ഫിലിം ഓഫീസിൽ കൂടുകയുണ്ടായി.
യോഗ തീരുമാനങ്ങൾ
✅കൂട്ടായ്മയിൽ നിന്നും രാജി വെക്കുന്നതുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് അംഗം കെരീം ചിറയം കൂട്ടായ്മക്ക് അയച്ച വാട്സ്ആപ് മെസ്സേജ് യോഗം ചർച്ച ചെയ്തു.സീനിയർ അംഗം എന്ന നിലക്ക് അദ്ദേഹത്തിന് ഒരു അവസരം കൂടി നൽകണം എന്ന ചില അംഗങ്ങളുടെ അഭിപ്രായം മാനിച്ച് കൂട്ടായ്മ പ്രസിഡന്റ് Dr സിയാവുദ്ധീൻ, കെരീം സാഹിബിന്റെ 2 ടെലഫോൺ നമ്പറിലും ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ബന്ധപ്പെടാൻ സാധിച്ചില്ല.തുടർന്ന് രാജി തീരുമാനം യോഗം അംഗീകരിക്കുകയും,അദ്ദേഹം കൂട്ടായ്മയിലേക്ക് തിരിച്ച് വരുവാൻ താല്പര്യപ്പെടുകയാണെങ്കിൽ ആ സമയത്ത് ഉള്ള കമ്മിറ്റിയിൽ ചർച്ച ചെയ്ത് പരിഗണിക്കുവാനും യോഗം തീരുമാനിച്ചു.
✅Jak ന്റെ പ്രസിഡന്റ് Dr:സിയാവുദ്ധീൻ, ലോങ്ങ് ലീവിൽ നാട്ടിൽ പോവുകയാണെന്ന് യോഗത്തെ അറിയിക്കുകയും,അദ്ദേഹത്തിന്റെ അഭാവത്തിൽ വൈസ്:പ്രസിഡന്റ് സുബൈർ മുട്ടത്തിനെ ആക്ടിങ് പ്രസിഡന്റായി ചുമതലപ്പെടുത്തുകയും ചെയ്തു.
✅കൂട്ടായ്മയുടെ ജനറൽ സെക്രട്ടറി Mr:സൈനുദ്ദീൻ 4മാസത്തെ അവധിക്ക് ഈ വരുന്ന ബുധനാഴ്ച്ച നാട്ടിൽ പോകുന്നതിനാൽ ജോ:സെക്രട്ടറി സുബൈർ പാനായിക്കുളത്തിനെ,ആക്ടിങ് സെക്രട്ടറി സ്ഥാനത്തേക്ക് ചുമതലപ്പെടുത്തി.
✅കൂട്ടായ്മയുടെ 10ആം വാർഷികം 2020 ഫെബ്രുവരി 21 ആം തീയ്യതി വെള്ളിയാഴ്ച വിവിധ കലാപരിപാടികളോടെ
നടത്തുവാൻ തീരുമാനിച്ചു.ഈ തീയതിയിലേക്ക് അനുയോജ്യമായ ഹാൾ കണ്ടെത്തുവാൻ കോഓർഡിനേറ്ററെ ചുമതലപ്പെടുത്താൻ തീരുമാനിച്ചു. ഇന്നലത്തെ യോഗത്തിൽ അംഗങ്ങളുടെ സാനിധ്യം കുറവായതിനാൽ വാർഷിക ആഘോഷങ്ങളും,ജനറൽ ബോഡിയും മാത്രം അജണ്ടയാക്കി കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുവാൻ വേണ്ടി നവംബർ 15 വെള്ളിയാഴ്ച്ച ഉച്ച ഭക്ഷണത്തോട് കൂടി ഒരു എക്സിക്യൂട്ടീവ് മീറ്റിങ് ഗ്ലോബൽ കൂൾ സ്ഥാപനത്തിൽ ചേരുവാൻ യോഗം തീരുമാനിച്ചു..

Subscribe to:
Posts (Atom)