My Blog List

Saturday, August 26, 2017

ജിദ്ദ ആലുവ കൂട്ടായ്മ ട്രെഷറർ ഹബീബ് ആലുവക്ക് യാത്രയയപ്പു നൽകി

നീണ്ട 24 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ ആലുവ കൂട്ടായ്മ ട്രെഷറർ ഹബീബ് ആലുവക്ക് യാത്രയയപ്പു നൽകി.യെല്ലോ ലെമൺ റെസ്റ്റോരണ്ട് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പിൽ പ്രസിഡന്റ് സുബൈർ മുട്ടം അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി മായിന്‍കുട്ടി, വൈസ് പ്രസിഡണ്ടുമാരായ മുഹമ്മദ്‌ ഷാ ആലുവ, ഷാഹുൽ ഹമീദ് കളമശ്ശേരി, ജോയിന്റ് സെക്രട്ടറി ഷിഹാബുദീൻ തായ്‌ക്കാട്ടുകര, ഖാദര്‍ ആലുവ, ഫൈസല്‍ തോട്ടുമുഖം, ഡോ.സിയാവുദ്ദീൻ,P.A.റഷീദ് തോട്ടുമുഖം, V.H.ഹാഷിഫ് മുട്ടം, കലാം എടയാർ, മുഹമ്മദ് കൊപ്പറമ്പിൽ,സിയാദ് കയന്റിക്കര, എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.കൂട്ടായ്മയുടെ ഉപഹാരം പി ഏം മായിന്‍കുട്ടി സമ്മാനിച്ചു. ജനറല്‍സെക്രട്ടറി സൈനുദീന്‍ എടയപ്പുറം സ്വാഗതവും,ജോയിന്റ് സെക്രട്ടറി സുബൈർ പാനായിക്കുളം നന്ദിയും പറഞ്ഞു. ഹബീബ് മുപ്പത്തടം യാത്രയയപ്പിനു നന്ദി പറഞ്ഞു.