My Blog List

Friday, September 7, 2018

07.09.2018 ൽ ഷറഫിയ്യ ഇമ്പാല ഗാർഡൻ റെസ്റ്റോരണ്ടിൽ വച്ചു നടന്ന എക്സിക്യൂട്ടീവ് മീറ്റിംഗിൽ നിന്നും








07.09.2018 വെള്ളിയാഴ്ച വൈകിട്ട് 5:30 മണിക്ക് ജിദ്ദയിലെ ഇംപാല ഗാര്‍ഡന്‍ റസ്റ്റോറണ്ടിലും, ജോയിന്‍റെ സെക്രട്ടറി ഫൈസല്‍ തോട്ടുമുഖത്തിന്‍റെ വീട്ടിലും വച്ച് നടന്ന എക്സിക്യൂട്ടീവ് യോഗ മിനിറ്റ്സ്:-
അജണ്ട:-
പ്രാർത്ഥന           : ഹാഷിം കുന്നുകര  
സ്വാഗതം             : സൈനുദീന്‍
അധ്യക്ഷൻ           : ഡോ.സിയാവുദീന്‍ 
മുന്‍ യോഗ മിനിറ്റ്സ്   : സൈനുദീന്‍
നന്ദി                : സൈദ്‌ മുഹമ്മദ്‌ ആലുവ  
1.പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൂട്ടായ്മ പങ്കെടുക്കുന്നതിനെ കുറിച്ച് ചര്‍ച്ച
2.പ്രസിഡന്റ്‌ന്‍റെ രാജി
3.നാദിര്‍ഷക്കു കൊടുത്ത യാത്രയയപ്പ് അവലോകനം
4.ഭാവി പരിപാടികള്‍
5.അദ്ധ്യക്ഷന്‍ അനുവദിക്കുന്ന മറ്റു വിഷയങ്ങള്‍

പങ്കെടുത്തവര്‍ :            1.   സൈനുദീന്‍
                       2.   മായിന്‍കുട്ടി
                       3.   ഡോ.സിയാവുദീന്‍
                       4.   ഹാഷിം
                       5.   അന്‍ഫാല്‍ ബഷീര്‍
                       6.   കലാം
                       7.   ഷാഹുല്‍ ഹമീദ്
                       8.   അന്‍വര്‍ അസീസ്‌
                       9.   അബ്ദുല്‍ ഖാദര്‍
                       10.   അബ്ദുല്‍ കരീം
                       11.   മുഹമ്മദ്‌ റഫീക്ക്
                       12.   സുബൈര്‍ ഹിറ
                       13.   അന്‍വര്‍
                       14.   സുബൈര്‍ മുട്ടം
                       15.   ഫൈസല്‍  
                       16.   സൈദ്‌ മുഹമ്മദ്‌

         ആക്ടിംഗ് പ്രസിഡന്റ്‌ ഡോ.സിയാവുദീന്‍റെ  അധ്യക്ഷതയില്‍ കൂടിയ എക്സിക്യൂട്ടീവ് യോഗം ഹാഷിം കുന്നുകരയുടെ പ്രാര്‍ഥനയോടെ ആരംഭിച്ചു. ജനറല്‍ സെക്രട്ടറി സൈനുദീന്‍ സ്വാഗതവും, മുന്‍യോഗ മിനിറ്റ്സും അവതരിപ്പിച്ചു.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വൈസ് പ്രസിഡണ്ട്‌ സുബൈര്‍ മുട്ടം നമ്മുടെ നാട്ടില്‍ നടന്ന പ്രളയത്തെ കുറിച്ച് സംസാരിക്കുകയും, ദുരന്തത്തില്‍ ജാതി മത ഭേദമന്യേ എല്ലാ ആളുകളും പരസ്പരസഹായത്തോടെ പ്രവര്‍ത്തിക്കുകയും, സഹായിക്കുകയും ചെയ്തതായും, ജിദ്ദ ആലുവ കൂട്ടായ്മ ഒരു സംഘടന എന്ന നിലക്ക്  പ്രളയവുമായി  ബന്ധപ്പെട്ട്  ഇതുവരെ സഹായമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നും, കൂട്ടായ്മയിലെ ഒരു വിധം എല്ലാ ആളുകള്‍ക്കും പല രീതിയില്‍ പ്രളയം ആഘാതം ഏല്‍പ്പിച്ചതായും അത് കൊണ്ട് തന്നെ വിപുലമായ ഒരു സഹായം കൂട്ടായ്മയുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ചെയ്യാന്‍ ബുദ്ടിമുട്ടായിരിക്കും എന്നുള്ള കാര്യവും അദ്ദേഹം  പറഞ്ഞു. എന്നിരുന്നാലും കൂട്ടായ്മയിലെ ചാരിറ്റി ഫണ്ടില്‍ നിന്നും ഒരു ചെറിയ സംഖ്യ കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് വീട് ക്ലീന്‍ ചെയ്യാനുള്ള സഹായമോ മറ്റോ ചെയ്തു കൊടുക്കാം  എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടര്‍ന്ന്‍ സംസാരിച്ച മായിന്‍കുട്ടി സാഹിബ് നമ്മുടെ ആളുകള്‍ പലരും സ്വന്തക്കാരെയും മറ്റും കൂടെ താമസിപ്പിക്കുകയും ആ രീതിയില്‍ പല സഹായങ്ങളും ചെയ്യുകയുണ്ടായതായി അദ്ദേഹം അറിയിച്ചു. സഹായം ചെയ്യേണ്ട അനേകം ആളുകള്‍ ഇനിയുമുണ്ട് എന്നും അതോടൊപ്പം മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് വിദേശത്തുള്ള സംഘടനകളില്‍ നിന്നും സഹായത്തിനും മറ്റും മന്ത്രിമാര്‍ വരുന്നതായി അറിഞ്ഞിട്ടുണ്ട് എന്നും അതില്‍ ഒരു സംഘടന എന്ന നിലയില്‍  ഭാഗവാക്കാകേണ്ടതാണ് എന്നും അദ്ദേഹം അറിയിച്ചു.നമ്മുടെ അംഗങ്ങളില്‍ വളരെയധികം ബുദ്ദിമുട്ടു അനുഭവിക്കുന്നവര്‍ക്ക് ഒരു സഹായം ചെയ്താല്‍ നന്നായിരിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂട്ടായ്മയിലെ പ്രളയം അനുഭവിച്ച എല്ലാവര്ക്കും ഒരു സഹായം ചെയ്യുന്നത് നന്നായിരിക്കും എന്ന് ഷാഹുല്‍ ഹമീദും അഭിപ്രായപ്പെട്ടു.

നമ്മള്‍ ഏറ്റവും ചെറിയ ഒരു സഹായം ചെയ്യണമെങ്കില്‍ കൂടി വലിയ ഒരു സംഖ്യ വേണ്ടി വരും എന്നും ആ സംഖ്യ സ്വരൂപിക്കാന്‍ നമ്മള്‍ ഈ അംഗങ്ങളെ തന്നെ സമീപിക്കേണ്ടിവരും എന്നും ജോയിന്‍റ് സെക്രെട്ടറി ഫൈസല്‍ അഭിപ്രായപ്പെട്ടു.

സഹായത്തിനു അര്‍ഹതയുള്ളവരെ മാത്രം കണ്ടെത്തി അവര്‍ക്ക് മാത്രം സംഘടനയുടെ സഹായം നല്കുക എന്നുള്ളത് പ്രയാസമായിരിക്കും എന്നും, കഴിയുമെങ്കില്‍ കൂട്ടായ്മയുടെ ചാരിറ്റി ഫണ്ടില്‍ നിന്നും ഒരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധീയിലെക്ക ജിദ്ദ ആലുവ കൂട്ടായ്മയുടെ വകയായി സംഭാവന നല്‍കിയാല്‍ അത് ഒരു പരിധിവരെ എല്ലാവര്ക്കും എത്തും എന്നും ജനറല്‍ സെക്രെട്ടറി  സൈനുദീന്‍ അഭിപ്രായപ്പെട്ടു.

അടിയന്തിരമായി പ്രളയവുമായി ബന്ധപ്പെട്ടു വളരെയധികം ബുദ്ടിമുട്ടുന്ന അംഗങ്ങളില്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് കൂട്ടായ്മ ഒരു സഹായം നല്‍കുകയാണെങ്കില്‍ കൂട്ടായ്മ ഈ സംരംഭവുമായി ബന്ധപ്പെട്ടു എന്ന് അംഗങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയും എന്ന് ഹാഷിം അഭിപ്രായപ്പെട്ടു.

പ്രത്യേകമായി അംഗങ്ങള്‍ക്ക് ആര്‍ക്കെങ്കിലും നല്‍കിയാല്‍ അത് നമ്മള്‍ ഉദ്ദ്യേശിക്കുന്നതിന്റെ വിപരീത ഫലം ആയിരിക്കും ഉണ്ടാക്കുക എന്നും അത് കൊണ്ട് മുഖ്യ മന്ത്രിയുടെ ഫണ്ടിലേക്ക് കൊടുക്കുന്നതായിരിക്കും നല്ലത് എന്ന് കലാം, അന്‍ഫാല്‍, അന്‍വര്‍ അസീസ്‌, സുബൈര്‍ പാനായിക്കുളം, റഫീക്ക്,കരീം ചിറയം എന്നിവര്‍ അഭിപ്രായപ്പെട്ടു.

സഹായം കൊടുക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ് അതിനുള്ള ഫണ്ട് ഉണ്ടാക്കുന്നതിനാണ് ആദ്യം നോക്കേണ്ടത് എന്ന് ഖാദര്‍ സാഹിബ് അഭിപ്രായപ്പെട്ടു.

എല്ലാ അംഗങ്ങളുടെയും അഭിപ്രായവും, കൂട്ടായ്മയുടെ സാമ്പത്തിക സ്ഥിതിയും, പ്രളയത്തിന്റെ വ്യാപ്തിയും പരിഗണിച്ചു കൊണ്ട് കൂട്ടായ്മയിലെ അംഗങ്ങളില്‍ ആരുടെയെങ്കിലും വീട് പ്രളയം മൂലം നാശമായി വാസയോഗ്യമല്ലാതായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഒരു സഹായം കൂട്ടായ്മ ചെയ്യാം എന്നും, അതിനു അര്‍ഹതയുള്ള ആരെങ്കിലും ഉണ്ട് എങ്കില്‍ ഭാരവാഹികളുമായി ബന്ധപ്പെടാന്‍ കൂട്ടായ്മയുടെ മെയിന്‍ ഗ്രൂപ്പില്‍ ഒരു പോസ്റ്റ്‌ ഇടാന്‍ തീരുമാനിക്കുകയും അതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

തന്‍റെ രാജിയില്‍ തന്നെ ഉറച്ചു നില്‍ക്കുന്നു എന്ന് പ്രസിഡന്റ്‌ കമ്മറ്റിയെ അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ രാജി സ്വീകരിക്കുകയും പുതിയ പ്രസിഡണ്ട്‌ ആയി ഡോക്ടര്‍ സിയാവുദീനെ തെരഞ്ഞെടുക്കുകയും ചെയ്തു.

കൂട്ടായ്മയുടെ പുതിയ കോ ഓര്‍ഡിനേറ്റര്‍ ആയി അബ്ദുല്‍ ഖാദര്‍ ആലുവയെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ്‌ന്‍റെ ഒഴിവിലേക്കും, എക്സിക്യൂട്ടീവ്ല്‍ ഉള്ള ഒഴിവിലേക്കും തല്‍ക്കാലത്തേക്ക് പുതിയതായി ആരെയും എടുക്കണ്ട എന്ന് തീരുമാനിച്ചു.
ജോലിയിലുള്ള തിരക്കും, കൂട്ടായ്മയിലെ വിഭാഗിയീതയും ചൂണ്ടികാണിച്ചു സെക്രെടറി തന്‍റെ രാജി സമര്‍പ്പിക്കുകയും, കമ്മറ്റി ചര്‍ച്ച ചെയ്തു രാജി പിന്‍വലിപ്പിക്കുകയും ചെയ്തു.

കൂട്ടായ്മയിലെ ഇതുവരെയുണ്ടായ എല്ലാ പ്രശ്നങ്ങളും അവസാനിപ്പിച്ചു ഇനിമുതല്‍ നേരത്തെ ഉണ്ടായിരുന്ന അതേ ഒത്തൊരുമയോടെ മുന്നോട്ടു പോകണമെന്ന് രക്ഷാധികാരി മായിന്‍കുട്ടി സാഹിബും, പ്രസിഡണ്ട്‌ ഡോക്ടര്‍ സിയാവുദീനും, വൈസ് പ്രസിഡന്റ്‌ സുബൈര്‍ മുട്ടവും, എക്സിക്യൂട്ടീവ് അംഗങ്ങളെ എല്ലാവരെയും ഓര്‍മിപ്പിച്ചു.

കോഓര്‍ഡിനേറ്റര്‍ നാദിര്‍ഷക്ക് കൊടുത്ത യാത്രയയപ്പ് അവലോകനം ചര്‍ച്ച ചെയ്യുകയും, അതിന്‍റെ സാമ്പത്തിക റിപ്പോര്‍ട്ട്‌ സെക്രട്ടറി അവതരിപ്പിക്കുകയും ചെയ്തു. നമ്മള്‍ ഓരോരുത്തരെയായി പ്രത്യേകിച്ച് വിളിക്കാതിരുന്നതിനാല്‍ ആണ് കൂട്ടായ്മ അംഗങ്ങള്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാതിരുന്നത് എന്ന് കമ്മറ്റി ചര്‍ച്ച ചെയ്യുകയും. ആള് കുറവായിരുന്നു എങ്കിലും വളരെ നല്ല പ്രോഗ്രാം ആയിരുന്നു എന്നും എല്ലാവരും അഭിപ്രായപ്പെട്ടു.

രാത്രി 9 മണിയോട് കൂടി രക്ഷാധികാരി സൈദ്‌ മുഹമ്മദ്‌ സാഹിബിന്‍റെ നന്ദി പ്രകാശനത്തോടെ കമ്മറ്റി പിരിച്ചുവിടുകയും ചെയ്തു.



Date: 12/10/2018                     പ്രസിഡന്റ്‌          :
Place: Jeddah                            ഒപ്പ്                :