My Blog List

Friday, December 7, 2018

07.12.2018 ൽ ഷറഫിയ്യ ഗ്ലോബൽ കൂൾ ഓഫീസിൽ വച്ചു നടന്ന എക്സിക്യൂട്ടീവ് മീറ്റിംഗിൽ നിന്നും













07.12.2018 വെള്ളിയാഴ്ച വൈകിട്ട് 4:30 മണിക്ക് ജിദ്ദയിലെ ഗ്ലോബല്‍ കൂള്‍ ഓഫീസില്‍ വച്ച് നടന്ന എക്സിക്യൂട്ടീവ് യോഗ മിനിറ്റ്സ്:-
അജണ്ട:-
പ്രാർത്ഥന           : റഷീദ് പി എ
സ്വാഗതം             : ഫൈസല്‍ തോട്ടുമുഖം   
അധ്യക്ഷൻ           : ഡോ.സിയാവുദീന്‍ 
മുന്‍ യോഗ മിനിറ്റ്സ്   : സൈനുദീന്‍
നന്ദി                : സുബൈര്‍ മുട്ടം    
1.അന്‍വര്‍ പാലിയേറ്റീവ്  കയര്‍ സൊസൈറ്റിക്ക് കൂട്ടായ്മ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സഹായം
2.വാര്‍ഷിക ജനറല്‍ ബോഡി
3.നോമ്പ് തുറ
4.ഭാവി പരിപാടികള്‍
5.അദ്ധ്യക്ഷന്‍ അനുവദിക്കുന്ന മറ്റു വിഷയങ്ങള്‍
പങ്കെടുത്തവര്‍ :            1.   സൈനുദീന്‍
                       2.   മുഹമ്മദ്‌ ഷാ
                       3.   ഡോ.സിയാവുദീന്‍
                       4.   അബ്ദുല്‍ ഖാദര്‍
                       5.   സൈദ്‌ മുഹമ്മദ്‌ 
                       6.   ഫൈസല്‍  
                       7.   സുബൈര്‍ ഹിറ
                       8.   സുബൈര്‍ മുട്ടം
                       9.   ഉസ്മാന്‍
                       10.   റഷീദ് P.A.
                       11.   കലാം
                       12.   അന്‍ഫല്‍
                       13.   അന്‍വര്‍
                       15.   അബ്ദുല്‍ കരീം
                      
         പ്രസിഡന്റ്‌ ഡോ.സിയാവുദീന്‍റെ  അധ്യക്ഷതയില്‍ കൂടിയ എക്സിക്യൂട്ടീവ് യോഗം റഷീദ് പി എ യുടെ പ്രാര്‍ഥനയോടെ ആരംഭിച്ചു. ജോയിന്റ് സെക്രെട്ടറി ഫൈസല്‍ തോട്ടുമുഖം  സ്വാഗതവും, ജനറല്‍ സെക്രട്ടറി സൈനുദീന്‍ മുന്‍യോഗ മിനിറ്റ്സും അവതരിപ്പിച്ചു. ട്രഷറര്‍ ഉസ്മാന്‍ കൂട്ടായ്മയുടെ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു.

അൻവർ പാലിയേറ്റിവ് കെയർ യൂണിറ്റിനുള്ള സഹായം ജനറൽ ബോഡികൂടുമ്പോൾ  എല്ലാ അംഗങ്ങളെയും അറിയിച്ചു അവരിൽ നിന്നും പൈസ കളക്റ്റ് ചെയ്തു നമ്മളാല്‍ കഴിയുന്ന ഒരു സഹായം ചെയ്യാം എന്നും തീരുമാനിച്ചു.
1. കൂട്ടായ്മയുടെ വാർഷിക ജനറൽ ബോഡി 2019 ഫെബ്രുവരി 8 നു നാടകം, ഗാനമേള, കുട്ടികളുടെ കലാപരിപാടികൾ,കോൽക്കളി,ഡാൻസ്,മൈമിംഗ് എന്നീ കലാപരിപാടികള്‍ ഉള്‍പ്പെടുത്തി ഷറഫിയ്യ ഇമ്പാല ഗാർഡൻ റെസ്റ്റോറൻറ്റിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു.
കലാ പരിപാടികളുടെ   കോ ഓർഡിനേറ്റർ ആയി രക്ഷാധികാരി മുഹമ്മദ് ഷാ യെ ചുമതലപ്പെടുത്തി.
4. കലാം,അൻഫൽ എന്നിവർ യഥാക്രമം കോൽക്കളി,മൈമിംഗ് എന്നിവ മുഖ്യ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഷാ യുമായി ചേര്‍ന്ന് കോ ഓർഡിനേറ്റു ചെയ്യുന്നതിന് ചുമതലപ്പെടുത്തി.
5. കലാ പരിപാടികളിൽ പങ്കെടുക്കാൻ താല്പര്യമുള്ള അംഗങ്ങൾ ജനുവരി 15 നു മുമ്പായി പ്രോഗ്രാം കോ ഓർഡിനേറ്ററെ അറിയിക്കണമെന്നു തീരുമാനിച്ചു.
6. ജനറൽ ബോഡി നടത്തിപ്പിനായി 7000 റിയാൽ ബഡ്ജറ്റ് തീരുമാനിച്ചു.
7. വാർഷിക ജനറൽ ബോഡിക്ക് വേണ്ടിയുള്ള പുതിയ ബാനർ എക്സിക്യൂട്ടീവ് അംഗം കരീം ചിറയം സ്പോൺസർ ചെയ്തു.
8. ഫണ്ട് കളക്ഷന് വേണ്ടി 10  റിയാലിന്റെ 25 കൂപ്പൺ ഉള്ള 30 ബുക്ക് അടിക്കാനും ഓരോ ബുക്ക് വീതം ഓരോ എക്സിക്യൂട്ടീവ് അംഗവും പിരിച്ചു എടുക്കുവാനും തീരുമാനിച്ചു. 
9. വാർഷിക ജനറൽ ബോഡിയിലേക്ക് സഹോദര കൂട്ടായ്മകളായ PPA,SEWA,SERA എന്നീ സംഘടനകളിലെ ഭാരവകളായ രണ്ടു പേരെ വിളിക്കാൻ തീരുമാനിച്ചു.
ഓരോ എക്സിക്യൂട്ടീവ് അംഗത്തിനും 2 പേരെ വീതം പുറത്തു  നിന്നും പരിപാടിയിലേക്ക് ക്ഷണിക്കുവാനും പരമാവധി  എറണാകുളം ഭാഗത്തു നിന്നുള്ളവരെ  ക്ഷണിക്കാൻ ശ്രമിക്കണമെന്നും അഭിപ്രായപ്പെട്ടു.
10. എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ഒഴിവുള്ളതിലേക്ക് പഴയ എക്സിക്യൂട്ടീവ് അംഗം ആയിരുന്ന ഷിഹാബ് തായിക്കാട്ടുകാര,ഷാമോൻ ചിറയം, അബിൻ അലിയാർ കൊണ്ടോട്ടി,മുഹമ്മദ് ഷാഫി കൊണ്ടോട്ടി എന്നിവരെ അവരുമായി സംസാരിച്ചു അവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
11. അംഗങ്ങളുടെ കയ്യിൽ നിന്നും പിരിഞ്ഞു കിട്ടാനുള്ള വരിസംഖ്യ,ചാരിറ്റി ഫണ്ട് എന്നിവ എക്സിക്യൂട്ടീവ് ഗ്രൂപ്പിൽ അറിയിക്കാനും,അംഗങ്ങളെ പേർസണൽ ആയി അറിയുന്ന എക്സിക്യൂട്ടീവ് അംഗങ്ങൾ അവരിൽ നിന്നും കളക്റ്റ് ചെയ്യുവാനും, അതിനു ശേഷം ഉള്ള ആളുകളെ എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾക്കും ലിസ്റ്റ് വീതിച്ചു കൊടുത്തു പേർസണൽ ആയി വിളിച്ചു സംസാരിക്കുവാനും തീരുമാനിച്ചു. 2017 ജൂണിൽ ആരംഭിച്ച ചാരിറ്റി ഫണ്ട് ഇതുവരെ ഓഫ്ഫർ പറയുകയോ,അടക്കുകയോ ചെയ്യാത്ത അംഗങ്ങളിൽ നിന്നും 2018 ജനുവരി മുതലുള്ള ഫണ്ട്  വാങ്ങാം എന്ന് തീരുമാനിച്ചു. ചാരിറ്റി ഫണ്ടിൽ കൂട്ടായ്മയുടെ അംഗങ്ങളായി ചേരുന്ന എല്ലാവരെയും നിർബന്ധമായും ഉൾപ്പെടുത്തണമെന്നും തീരുമാനിച്ചു.
12. കൂട്ടായ്മയുടെ മെയിൻ ഗ്രൂപ്പിൽ എക്സിക്യൂട്ടീവ് അംഗം ഹാഷിം കുന്നുകരയുടെ അനവസരത്തിലുള്ള ഇടപെടൽ നിർത്തണമെന്ന് അദ്ദേഹത്തെ അറിയിക്കാൻ തീരുമാനിച്ചു. ഗ്രൂപ്പ് അഡ്മിൻ മാരായ പ്രസിഡന്റ് ,സെക്രെട്ടറി എന്നിവർ ഗ്രൂപ്പിൽ എന്തെങ്കിലും പ്രശനമുള്ളപ്പോൾ  ഇടപെടാൻ കാലതാമസമുണ്ടായാൽ  മറ്റു ഭാരവാഹികളായ രക്ഷാധികാരികൾ, വൈസ് പ്രസിഡണ്ട്,കോ ഓർഡിനേറ്റർ,ജോയിന്റ് സെക്രെട്ടറിമാർ എന്നിവർ ഇടപെടണമെന്ന് തീരുമാനിച്ചു.
രാത്രി 8 മണിയോട് കൂടി സുബൈര്‍ മുട്ടത്തിന്റെ നന്ദി പ്രകാശനത്തോടെ കമ്മറ്റി പിരിച്ചുവിട്ടു.

                                            
Date       :              04/12/2018                            പ്രസിഡന്റ്‌  :

Place     :              Jeddah                               ഒപ്പ്       :