07.06.2018 ചൊവ്വാഴ്ച രാത്രി 09:30 മണിക്ക് ജിദ്ദയിലെ ഇംപാല ഗാര്‍ഡന്‍ റസ്റ്റ്‌രണ്ടില്‍
വച്ച് നടന്ന എക്സിക്യൂട്ടീവ് യോഗ മിനിറ്റ്സ്:-
അജണ്ട:-
പ്രാർത്ഥന : കലാം എടയാര്‍
സ്വാഗതം : സൈനുദീന്‍
അധ്യക്ഷൻ : മായിന്‍കുട്ടി
മുന്‍ യോഗ മിനിട്ട്സ് : ഫൈസല്‍ തോട്ടുമുഖം
നന്ദി : സുബൈര്‍ പാനായിക്കുളം
1.പ്രസിഡന്റ്‌ന്‍റെ രാജി
2.നാദിര്‍ഷക്കുള്ള യാത്രയയപ്പ്
പങ്കെടുത്തവര്‍ : 1. സൈനുദീന്‍
2. നാദിര്‍ഷ
3. ഡോ.സിയാവുദീന്‍
4. സുബൈര്‍
ഹിറ
5. അബ്ദുല്‍
ഖാദര്‍
6. സുബൈര്‍
മുട്ടം
7. റഷീദ് തോട്ടുമുഖം
8. ഫൈസല്‍
തോട്ടുമുഖം
9. കലാം
എടയാര്‍
10. മായിന്‍കുട്ടി
11. കരീം ചിറയം
12. മുഹമ്മദ് ഷാ
13. അന്‍വര്‍ അസീസ്
രക്ഷാധികാരി മായിന്‍കുട്ടി
സാഹിബിന്‍റെ അധ്യക്ഷതയില്‍ കൂടിയ എക്സിക്യൂട്ടീവ് യോഗം കലാം എടയാറിന്‍റെ പ്രാര്‍ഥനയോടെ ആരംഭിച്ചു. ജനറല്‍
സെക്രട്ടറി സൈനുദീന്‍ സ്വാഗതം പറഞ്ഞു. ജോയിന്റ് സെക്രെട്ടറി ഫൈസല്‍ തോട്ടുമുഖം
മുന്‍ യോഗ മിനിട്സ് അവതരിപ്പിച്ചു.
അദ്ധ്യക്ഷ പ്രസംഗത്തില്‍ അടിയന്തിര മീറ്റിംഗ് കൂടാനുണ്ടായ
സാഹചര്യത്തെ കുറിച്ച് ശ്രീ മായിന്‍കുട്ടി സാഹിബ് വിശദീകരിക്കുകയും, പ്രസിഡന്റ്
രാജി വക്കാനുണ്ടായ സാഹചര്യം എന്താണെന്ന് പ്രസിഡന്റ് അദ്ദേഹത്തെ വിളിച്ചു പറഞ്ഞ കാര്യം
കമ്മറ്റിയെ അറിയിക്കുകയും ചെയ്തു. ഈ കമ്മറ്റി രൂപീകരിച്ചതിനു ശേഷം കമ്മറ്റി അംഗങ്ങളുടെ സഹകരണം
പ്രസിഡന്റ്‌നു ഉണ്ടാകുന്നില്ലെന്നും, തന്‍റെ ഭാഗത്ത് തെറ്റുണ്ടായിട്ടുണ്ടെങ്കില്‍
തിരുത്താന്‍ തയ്യാറാണെന്നും എന്നാല്‍ ചിലയാളുകള്‍ മനപ്പൂര്‍വ്വം തന്നെ പ്രവര്‍ത്തിക്കാന്‍
അനുവദിക്കാതിരിക്കുകയും ചെയ്യുന്നതായി
പ്രസിഡണ്ട് പറഞ്ഞതായി അദ്ദേഹം കമ്മറ്റിയെ അറിയിച്ചു. ആ കാര്യം നമ്മള്‍ ചര്‍ച്ച
ചെയ്യണമെന്നും ആരുടെയെങ്കിലും ഭാഗത്ത് നിന്നും അങ്ങനെ ഉണ്ടായിട്ടുണ്ടെകില്‍ അത്
നമ്മള്‍ തിരുത്താന്‍ തയ്യാറാകണമെന്നും, കൂട്ടായ്മയുടെ വിജയത്തിന് വേണ്ടി ഒത്തൊരുമിച്ചു
പ്രവര്‍ത്തിക്കണമെന്നും അദ്ധ്യക്ഷന്‍ പറഞ്ഞു.
പിന്നീട് നടന്ന ചര്‍ച്ചയില്‍ രക്ഷാധികാരി മുഹമ്മദ് ഷാ
പ്രസിഡന്റിനും, സെക്രെട്ടറിക്കും എതിരെ ആക്ഷേപം ഉന്നയിക്കുകയും, ആരോപണം
ഉന്നയിക്കുകയും ചെയ്തു. സെക്രെട്ടറിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഉള്ള
മറുപടി സെക്രെട്ടറി തെളിവ് സഹിതം കമ്മറ്റിയെ ബോധിപ്പിക്കുകയും, മറുപടി പറയുകയും
ചെയ്തു. കൂട്ടായ്മയുടെ ബൈലോയും,പ്രോട്ടോക്കോളും അനുസരിച്ചാണ് താന്‍ ഇതുവരെ പ്രവര്‍ത്തിച്ചതെന്നും,
ഇനിയും അങ്ങനെ തന്നെയാണ് പ്രവര്‍ത്തിക്കുക എന്നും സെക്രെട്ടറി കമ്മറ്റിയെ ബോധിപ്പിക്കുകയും
ചെയ്തു.
പ്രസിഡന്റിന്‍റെ രാജി ചര്‍ച്ച
ചെയ്യുകയും മീറ്റിങ്ങില്‍ പങ്കെടുത്ത എല്ലാ അംഗങ്ങളോടും രക്ഷാധികാരി പ്രസിഡന്റിന്‍റെ രാജി കമ്മറ്റി
സ്വീകരിക്കുന്നതിനെ കുറിച്ച് അഭിപ്രായം ആരായുകയും ചെയ്തു.
ഭൂരിപക്ഷതീരുമാനമനുസരിച്ച് അദ്ദേഹം രാജിയില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണെങ്കില്‍
രേഖാമൂലം എഴുതി വാങ്ങുന്നതിനായി അദ്ദേഹത്തോട് സംസാരിക്കാന്‍ രക്ഷാധികാരി മായിന്‍കുട്ടി
സാഹിബിനെ കമ്മറ്റി ചുമതലപ്പെടുത്തുകയും, ഡോക്ടര്‍ സിയാവുദീനെ ആക്ടിംഗ് പ്രസിഡന്റ്
ആയി തീരുമാനിക്കുകയും ചെയ്തു.
കോ ഓർഡിനേറ്റർ നാദിർഷക്കുള്ള യാത്രയയപ്പ് വരുന്ന വെള്ളിയാഴ്ച
(10/08/2018) രാത്രി 9 മണി മുതൽ ഷറഫിയ്യ സുൽത്താൻ റെസ്‌റ്റോറന്റ് ഓഡിറ്റോറിയത്തിൽ വച്ച് ഏകദേശം അമ്പതോളം അംഗങ്ങളെ
പങ്കെടുപ്പിച്ചു ഗാനമേളയോടൊപ്പം നടത്താൻ തീരുമാനിച്ചു.
പരിപാടിയുടെ നടത്തിപ്പിനായി എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും 100 റിയാൽ വച്ച് എടുക്കുവാനും, ബാക്കി കൂട്ടായ്മയുടെ
ഫണ്ടിൽ നിന്നും എടുക്കുവാനും തീരുമാനിച്ചു.
യാത്രയയപ്പ് പ്രോഗ്രാം അജണ്ട :
1.പരിപാടിയിൽ ആക്ട്ടിങ് പ്രസിഡന്റ് ആയി ഡോക്ടർ സിയാവുദീനെ തീരുമാനിച്ചു
.
2.പ്രോഗ്രാം കോ ഓർഡിനേറ്റർ ആയി മുഹമ്മദ് ഷായെ തീരുമാനിച്ചു.
3.കൂട്ടായ്മയുടെ മൊമെന്റോ ഡോക്ടർ സിയാവുദീൻ നൽകാൻ തീരുമാനിച്ചു.
4.സ്വാഗതം : സെക്രെട്ടറി
5.എക്സിക്യൂട്ടീവ് അംഗം കരീം ചിറയം സ്പോൺസർ ചെയ്യുന്ന ഉപഹാരം
മുഹമ്മദ് ഷാ നാദിർഷക്ക് നൽകാൻ തീരുമാനിച്ചു.
6.പൊന്നാട : സുബൈർ മുട്ടം
7.ആശംസകൾ : എക്സിക്യൂട്ടീവ് അംഗങ്ങൾ
8.തുടർന്ന് കലാപരിപാടികൾ
9.നന്ദി : ഫൈസൽ തോട്ടുമുഖം
രാതി 12 മണിയോട് കൂടി സുബൈര്‍
പാനായിക്കുളത്തിന്‍റെ നന്ദി പ്രകാശനത്തോടെ കമ്മറ്റി പിരിച്ചു വിടുകയും ചെയ്തു.

















