My Blog List

Friday, January 10, 2020

27/12/2019 ശനിയാഴ്ച രാത്രി 10 മണി മുതൽ ഗ്ലോബൽ കൂൾ ഓഫീസിൽ ചേർന്ന ജിദ്ദ ആലുവ കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് യോഗ മിനിറ്റ്സ്‌.

27/12/2019 ശനിയാഴ്ച രാത്രി 10  മണി  മുതൽ ഗ്ലോബൽ കൂൾ ഓഫീസിൽ ചേർന്ന ജിദ്ദ ആലുവ കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് യോഗ മിനിറ്റ്സ്‌.  മാസ്റ്റർ ഫൈസാൻ അൻഫൽന്ടെ  ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് സുബൈർ മുട്ടം അധ്യക്ഷത വഹിച്ചു, ആക്ടിങ് സെക്രട്ടറി സുബൈർ പാനായിക്കുളം സ്വാഗതവും ശേഷം മുൻയോഗ മിനിറ്റ്‌സും അവതരിപ്പിച്ചു.08 അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ മായിൻകുട്ടി സാഹിബ് നന്ദി പറഞ്ഞു
യോഗ തീരുമാനങ്ങൾ:-
06 -12 -19 ഇൽ ചേർന്ന എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ  Jak   മുൻ സജീവ അംഗവും നിലവിൽ  നാട്ടിലെ Jak ex gulf കൂട്ടായ്മയുടെ ജോയിൻറ് സെക്രട്ടറി യുമായ അജീബ് അസീസ് ഏലൂക്കരക്ക്  സാമ്പത്തിക  സഹായം  അഭ്യർത്ഥിച്ചുകൊണ്ട്  ജാക് എക്സ് ഗൾഫ് കൂട്ടായ്മ തന്ന ലെറ്ററിനു മറുപടി ആയി അജീബിൻടെ നേരിട്ടുള്ള അപേക്ഷ കൂടി  ആവശ്യപ്പെട്ടിരുന്നു ,അത് പ്രകാരം  അജീബിൻടെ നേരിട്ടുള്ള അപേക്ഷ നമുക്ക് അയച്ചു  തരുകയും, കമ്മറ്റിയിൽ വായിക്കുകയും ചർച്ച ചെയ്തതിനു ശേഷം 50000/- (അമ്പതിനായിരം ) രൂപാ സഹായം നൽകാൻ തീരുമാനിക്കുകയും ചെയ്‌തു .   തുക അജീബിന് കൈമാറുന്നതിനായി നാട്ടിലുള്ള കൂട്ടായ്മയുടെ പ്രസിഡന്റ് Dr. സിയാവുദ്ധീൻ  രഷാധികാരി സൈദ്മുഹമ്മദ്‌ സാഹിബ്  ജനറൽ സെക്രട്ടറി സൈനുദ്ധീൻ എടയപ്പുറം എന്നിവരെ ചുമതലപ്പെടുത്താൻ യോഗം തീരുമാനിച്ചു.സഹായം  അഭ്യർഥിച്ചു ലെറ്റർ അയച്ച ജാക് എക്സ് ഗൾഫ്‌ കൂട്ടായ്മയെ ഔദ്യോഗികമായി  വിവരം അറിയിക്കാനും  തീരുമാനിച്ചു . ഇതിലേക്കായി പൊതു ചാരിറ്റിയിൽ  ഫണ്ട്  കുറവായതിനാൽ  കുറവുള്ള  തുക അംഗങ്ങൾക്കുള്ള ചാരിറ്റി &വെൽഫെയർ ഫണ്ടിൽ നിന്നും എടുക്കാനും തീരുമാനിച്ചു .

ജനറൽ ബോഡി യോഗം ജനുവരി 17 )o  തീയതി വെള്ളിയാഴ്ച സഫയർ ഓഡിറ്റോറിയത്തിൽ രാത്രി കൃത്യം 8 മണിക്ക് തുടങ്ങുവാൻ തീരുമാനിച്ചു.വരുന്ന അംഗങ്ങൾക്ക് രാത്രി ഭക്ഷണം ഒരുക്കാനും തീരുമാനിച്ചു.  (maximum 15 Riyal per head)
ജനറൽ  ബോഡി അജണ്ട
1. പ്രാർത്ഥന  -  Not decided
2 . സ്വാഗത പ്രസംഗം -സെക്രെട്ടറി
3 . അധ്യക്ഷ പ്രസംഗം-  പ്രസിഡന്റ്  /ആക്ടിങ് പ്രസിഡന്റ് .
4 . പ്രവർത്തന റിപ്പോർട്ട് - ജോയിന്റ് സെക്രട്ടറി .
5 . സാമ്പത്തിക  റിപ്പോർട്ട് - ട്രെഷറർ
6 . നന്ദി : അൻവർ തോട്ടുമുഖം

എക്സിക്യൂട്ടീവ് തിരഞ്ഞെടുപ്പ് : പൊതുയോഗത്തിൽ നിന്നും 25  എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുക്കുവാനും , തിരഞ്ഞെടുത്ത അംഗങ്ങൾ ഉടനെ യോഗം  ചേർന്ന് നേതൃത്വത്തെ തിരഞ്ഞെടുക്കുവാനും തീരുമാനിച്ചു. തിരഞ്ഞെടുപ്പിന്ടെ   പ്രിസൈഡിങ് ഓഫീസർ ആയി രക്ഷാധികാരി മായിൻകുട്ടി സാഹിബിനെ ഏൽപിക്കുവാനും തീരുമാനിച്ചു .

കൂട്ടായ്മയുടെ അംഗങ്ങൾക്ക് പരസ്പരം നേരിട്ട് പരിചയപ്പെടുവാനും കൂട്ടായ്മയുടെ പ്രവർത്തനങ്ങളെ കുറിച്ച് ഉള്ള അഭിപ്രായങ്ങളും നിർദേശങ്ങളും അംഗങ്ങൾക്ക് പങ്കു വെക്കാൻ അവസരം ഒരുക്കുവാൻ തീരുമാനിച്ചു. ഇതിന്റെ കോ ഓർഡിനേറ്റർ ആയി മുഹമ്മദ് ഷാ ആലുവ യെ  ചുമതലപ്പെടുത്തി

ആശംസ പ്രസംഗം (തിരഞ്ഞെടുപ്പിന് ശേഷം): സെയ്‌ദ് മുഹമ്മദ് സാഹിബ്.

കൂട്ടായ്മയുടെ പത്താം വാർഷികം ഫെബ്രുവരി 21-)൦ തീയതി വെള്ളിയാഴ്ച എയർലൈൻസ് Restaurant  (ഇമ്പാല ഗാർഡൻ ) ൽ നടത്താനാണു  തീരുമാനിച്ചിരുന്നത് ,അംഗങ്ങളുടെ ഭൂരിപക്ഷ അഭിപ്രായ പ്രകാരം, ഫെബ്രുവരി 20-)൦ തീയതി വ്യാഴാഴ്ച അതെ സ്ഥലത്തു  ഹാൾ ലഭ്യമാണെങ്കിൽ മാറ്റാൻ തീരുമാനിച്ചു. ഹാളിന്ടെ avilability ചെക്ക് ചെയ്യാൻ കോ-ഓർഡിനേറ്ററിനെ ചുമതലപ്പെടുത്താൻ തീരുമാനിച്ചു.

നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ സ്ഥിതിഗതികൾ അനുസരിച്ചു 10-)൦ വാർഷികത്തിന് വലിയ ആഘോഷങ്ങൾ വേണ്ട എന്ന് തീരുമാനിച്ചു. എങ്കിലും തീരെ മോശമല്ലാത്ത രീതിയിൽ പരിപാടി സംഘടിപ്പിക്കുവാൻ പ്രോഗ്രാം കൺവീനർ മുഹമ്മദ് ഷായോട് കമ്മറ്റി നിർദേശിച്ചു.
വാർഷിക പരിപാടികൾക്കായി SAR 10000 (പതിനായിരം) റിയാൽ ബഡ്ജറ്റ്    നിശ്ചയിക്കുകയും, അതിലേക്കായി  10  റിയലിന്റെ  25  കൂപ്പൺ അടങ്ങുന്ന 40 ബുക്കുകൾ പ്രിൻറ്‌ ചെയ്യുവാനും തീരുമാനിച്ചു . എക്സിക്യൂട്ടീവ്  അംഗങ്ങൾ നിർബന്ധമായും ഒരു കൂപ്പൺ ബുക്കിന്റെ പൈസ  (250 SAR ) നൽകണമെന്നും കൂപ്പൺ ബുക്ക് പരമാവധി വിൽക്കാൻ ശ്രമിക്കണമെന്നും തീരുമാനിച്ചു . 

ലക്കി കൂപ്പൺ ഫസ്റ്റ്പ്രൈസ്  4 gram gold coin  അൻവർ തൊട്ടുമുഖം (Rawad  Contracting Company ) sponsor ചെയ്തു.
സെക്കൻഡ് പ്രൈസ്   TV ,  Geepas -ൽ നിന്ന് മായിൻ കുട്ടി സാഹിബ് sponsor ചെയ്യിക്കാമെന്നു ഏറ്റു.
തേർഡ് പ്രൈസ്  Dinner Set -സുബൈർ മുട്ടം  day to day ഷോപ്പിൽ നിന്നും  sponsor വാങ്ങാമെന്നും ഏറ്റു .
.കൂട്ടായ്മയുടെ ജനറൽ അക്കൗണ്ടിൽ 2817റിയാലും, അംഗങ്ങൾക്കുള്ള  വെൽഫയർ &ചാരിറ്റി അക്കൗണ്ടിൽ  14578 റിയാലും ജനറൽ ചാരിറ്റി അക്കൗണ്ടിൽ 2097 റിയാലും  ചേർത്ത്  ആകെ 19492    നീക്കി ഇരുപ്പു ഉണ്ട്.
രാത്രി ഭക്ഷണത്തോടെ 11.30 PM ന് യോഗം അവസാനിച്ചു.

No comments:

Post a Comment