My Blog List

Monday, June 3, 2019

ആലുവ കൂട്ടായ്മ ധനസഹായം കൈമാറി

ജിദ്ദ ആലുവ കൂട്ടായ്മ  കഴിഞ്ഞ ഇഫ്താർ സംഗമത്തിൽ ആലുവയിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് വേണ്ടി  സ്വരൂപിച്ച ധന സഹായം ഡോക്ടർ ഹൈദരാലിക്ക്   കൈമാറി. ആശുപത്രി അംഗണത്തിൽ നടന്ന പരിപാടിയിൽ കൂട്ടായ്മ രക്ഷാധികാരികളായ പി എം മായിൻകുട്ടി, സൈദു മുഹമ്മദ് ആലുവ, ജനറൽ സെക്രട്ടറി സൈനുദീൻ എടയപ്പുറം, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാഹുൽ ഹമീദ് കളമശ്ശേരി, അൻവർ തൊട്ടുമുഖം, കൂട്ടായ്മ മുൻ രക്ഷാധികാരി യാക്കൂബ് സി എം എന്നിവർ  സംബന്ധിച്ചു. തുടർന്ന് കൂട്ടായ്മ പ്രതിനിധികൾ രോഗികളെ സന്ദർശിച്ചു വിവരങ്ങൾ അന്വേഷിച്ചു.പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ   കൂട്ടായ്മക്ക് കഴിയുന്ന തരത്തിൽ ഇനിയും സഹകരിക്കണമെന്ന് ഡോക്ടർ ഹൈദരലി അഭ്യർത്ഥിച്ചു.