ജിദ്ദ ആലുവ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ബോംബെ ഡിലൈറ്റ് റസ്റ്റോറന്‍റിൽ നട സംഗമത്തിൽ അംഗങ്ങളും കുടുംബാംഗങ്ങൾക്കും പുറമെ സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള പ്രമുഖരും പങ്കെടുത്തു. സമീക്ഷ ചെയർമാനും സാംസ്കാരിക പ്രവർത്തകനുമായ ഗോപി നെടുങ്ങാടി സന്ദേശം നൽകി. വേദഗ്രന്ഥങ്ങളെല്ലാം മനുഷ്യ നന്മക്കുവേണ്ടിയുള്ളതാണെന്നും പ്രകൃതിയും മനുഷ്യനും തുടങ്ങി സർവ ചരാചരങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഖുർആന്‍റെ അധ്യാപനങ്ങൾ ശരിയാംവണ്ണം മനസിലാക്കുവാനും അതു ജീവിതത്തിൽ പകർത്തുവാനുള്ള ശ്രമം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്‍റ് സുബൈർ മുട്ടം അധ്യക്ഷത വഹിച്ചു. ഷാഹുൽ ഹമീദ് ബിസിനസ് സംരംഭത്തെക്കുറിച്ച് വിശദീകരിച്ചു. ജനറൽ സെക്രട്ടറി സൈനുദ്ദീൻ എടയത്താളി സ്വാഗതവും ഹബീബ് ആലുവ നന്ദിയും പറഞ്ഞു. മുഹമ്മദ് ഷാ ആലുവ ഖിറാഅത്ത് നടത്തി.