My Blog List
Sunday, January 6, 2019
ജിദ്ദ ആലുവ കൂട്ടായ്‌മ എക്സിക്യൂട്ടീവ് അംഗം അൻവർ അസീസിന് നൽകിയ യാത്രയയപ്പ്
Labels:
executive,
jakaluva,
jeddah,
jeddah aluva koottayma,
sentoff
Friday, January 4, 2019
04.01.2019 ൽ ഷറഫിയ്യ ഗ്ലോബൽ കൂൾ ഓഫീസിൽ വച്ചു നടന്ന എക്സിക്യൂട്ടീവ് മീറ്റിംഗിൽ നിന്നും
04.01.2019 വെള്ളിയാഴ്ച വൈകിട്ട് 4:30 മണിക്ക് ജിദ്ദയിലെ ഗ്ലോബല്‍ കൂള്‍ ഓഫീസില്‍ വച്ച് നടന്ന എക്സിക്യൂട്ടീവ് യോഗ മിനിറ്റ്സ്:-
അജണ്ട:-
പ്രാർത്ഥന :
അബ്ദുല്‍ ഖാദര്‍
സ്വാഗതം :
സൈനുദീന്‍
അധ്യക്ഷൻ : സുബൈര്‍ മുട്ടം
മുന്‍ യോഗ മിനിറ്റ്സ് : സുബൈര്‍ പാനായിക്കുളം
നന്ദി : ഉസ്മാന്‍ ചെന്നോത്ത്
1. ഖഹ്ത്താനി കമ്പനിയിലെ പരീദിന് കൊടുത്ത സഹായം പാസ്സാക്കല്‍
2. അന്‍വര്‍ അസീസ് യാത്രയയപ്പ് അവലോകനം
3. വാര്‍ഷിക ജനറല്‍ ബോഡി തയ്യാറെടുപ്പുകള്‍
4. അംഗങ്ങളുടെ പിരിഞ്ഞു കിട്ടാനുള്ള സംഖ്യ
5. അദ്ധ്യക്ഷന്‍ അനുവദിക്കുന്ന മറ്റു വിഷയങ്ങള്‍
പങ്കെടുത്തവര്‍ : 1. സൈനുദീന്‍
2. മുഹമ്മദ്
ഷാ
3. സുബൈര്‍
പാനായിക്കുളം
4. അബ്ദുല്‍
ഖാദര്‍
5. ഷാ
കാസിം
6. സുബൈര്‍
മുട്ടം
7. ഉസ്മാന്‍
8. റഷീദ്
P.A.
9. കലാം
10. റഫീക്ക്
പാനായിക്കുളം
11. മായിന്‍കുട്ടി
പി എ
ആക്ടിംഗ് പ്രസിഡന്റ് സുബൈര്‍ മുട്ടത്തിന്‍റെ അധ്യക്ഷതയില്‍ കൂടിയ എക്സിക്യൂട്ടീവ് യോഗം കോ ഓര്‍ഡിനേറ്റര്‍ അബ്ദുല്‍
ഖാദര്‍ ന്‍റെ പ്രാര്‍ഥനയോടെ ആരംഭിച്ചു. ജനറല്‍ സെക്രെട്ടറി സൈനുദീന്‍ സ്വാഗതവും, ജോയിന്റ്
സെക്രട്ടറി സുബൈര്‍ പാനായിക്കുളം മുന്‍യോഗ മിനിറ്റ്സും അവതരിപ്പിച്ചു. ട്രഷറര്‍
ഉസ്മാന്‍ കൂട്ടായ്മയുടെ വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു.
ചാരിറ്റി അക്കൌണ്ടില്‍ 8,861
റിയാലും, കൂട്ടായ്മ ജനറല്‍ അക്കൌണ്ടില്‍ 1,135 റിയാലും ഉള്ളതായി കമ്മറ്റിയെ അറിയിച്ചു.
കൂട്ടായ്മ അംഗം പരീദ് മുപ്പത്തടം ഓടിച്ചിരുന്ന വണ്ടി
അപകടത്തില്‍ പെടുകയും അദ്ദേഹത്തിന് സാരമായ
പരിക്ക് പറ്റി നാട്ടിലേക്ക് പോകേണ്ടി വരികയും ഉണ്ടായ സാഹചര്യത്തില്‍ കമ്മറ്റി
അംഗങ്ങള്‍ അദ്ദേഹത്തിന്റെയടുത്ത് പോയി വിവരങ്ങള്‍ അന്വേഷിക്കുകയും കൂട്ടായ്മയുടെ
വകയായി അദ്ദേഹത്തിന് വന്‍ വേ ടിക്കറ്റ് (950 Riyal)
എടുത്തു കൊടുക്കുകയും ചെയ്തു. അതോടൊപ്പം അദ്ദേഹത്തിന്‍റെ സാമ്പത്തിക നില വളരെ മോശം
ആണെന്ന് അറിയിച്ചതനുസരിച്ച് കമ്മറ്റി അംഗങ്ങള്‍ ചേര്‍ന്ന് അദ്ദേഹത്തിന് 2550
റിയാല്‍ പിരിച്ചു കൊടുക്കുകയും ചെയ്തത് കമ്മറ്റി പാസ്സാക്കി.
എക്സിക്യൂട്ടീവ് അംഗം അന്‍വര്‍ കൊടികുത്തുമലക്ക്
കൂട്ടായ്മ നല്‍കിയ യാത്രയയപ്പ് അവലോകന റിപ്പോര്‍ട്ട് ജോയിന്റ് സെക്രെട്ടറി സുബൈര്‍
പാനായിക്കുളം വായിച്ചു. പ്രസിഡന്റ് ഡോക്ടർ സിയാവുദ്ധീനിന്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ ആക്ടിങ്
സെക്രട്ടറി സുബൈർ പനായിക്കുളം സ്വാഗതം ആശംസിച്ചു. രക്ഷാധികാരി മുഹമ്മദ് ഷാ ആലുവ, വൈസ്: പ്രസിഡന്റ്
സുബൈർ മുട്ടം, ട്രെഷറർ ഉസ്മാൻ തായ്ക്കാട്ടുകര, ജോയിന്റ് സെക്രട്ടറി ഫൈസൽ തോട്ടുമുഖം, എസിക്യൂട്ടീവ് അംഗങ്ങളായ കലാം എടയാർ , റഫീഖ് പാനായിക്കുളം, റഷീദ് തോട്ടുമുഖം, അൻഫൽ മൂവാറ്റുപുഴ കൂടാതെ കൂട്ടായ്മ അംഗങ്ങളായ റിനു ആലുവ
, കരീം നീറിക്കോട് എന്നിവർ ആശംസകൾ നേർന്നു,അൻവറിന് കൂട്ടായ്‌മയുടെ മൊമന്റോ പ്രസിഡൻറ്
ഡോക്ടർ സിയാവുദ്ധീൻ നൽകി, മറുപടി പ്രസംഗത്തിൽ അൻവർ അസീസ് യാത്രയപ്പിന്
കൂട്ടയമയോട് കടപ്പാട് അറിയിച്ചു , ഷാ കാസിം ചിറയത്തിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച
യോഗത്തിൽ ഉസ്മാൻ തായിക്കാട്ട് കര നന്ദി പറഞ്ഞു.
കൂട്ടായ്മയുടെ അംഗങ്ങള്‍ക്ക്
സഹായം ആവശ്യമായി വരുന്ന സാഹചര്യത്തില്‍ കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി
അംഗങ്ങളെ മാത്രം ആശ്രയിച്ചു സഹായം ചെയ്യുന്ന രീതി മാറ്റുന്നത് നല്ലതാണ് എന്ന് കമ്മറ്റി അംഗങ്ങള്‍ അഭിപ്രായം അറിയിക്കുകയും
അതനുസരിച്ച് ഇപ്പോഴുള്ള കൂട്ടായ്മയുടെ ചാരിറ്റി അക്കൌണ്ട് അംഗങ്ങള്‍ക്ക് ചെയ്യുന്ന
ധന സഹായം കൂടി ഉള്‍പ്പെടുത്തുന്ന രീതിയിലേക്ക് മാറ്റാം എന്ന് തീരുമാനിക്കുകയും
ചെയ്തു. അതിനു വേണ്ടി ബൈലോയുടെ ഒരു രൂപ രേഖ ഉണ്ടാക്കുവാന്‍ സെക്രെട്ടറിയെ
ചുമതലപ്പെടുത്തി. കൂട്ടായ്മയില്‍ ചേരുന്ന എല്ലാ അംഗങ്ങളെയും ചാരിറ്റി/വെല്‍ഫയര്‍
ഫണ്ടിലും അംഗമായിരിക്കും എന്ന് കമ്മറ്റി തീരുമാനിച്ചു. അതോടൊപ്പം കൂട്ടായ്മയുടെ ഏതെങ്കിലും അംഗത്തിന് കൂട്ടായ്മയിൽ
നിന്നും സാമ്പത്തിക സഹായം ആവശ്യമായി വന്നാൽ കൂട്ടായ്മക്ക് ആ അംഗം കത്ത് എഴുതി നൽകണമെന്ന് തീരുമാനിച്ചു.
കഴിഞ്ഞ കമ്മറ്റിയില്‍
തീരുമാനിച്ചതനുസരിച്ച് എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് ഷിഹാബുദീന്‍
തായിക്കാട്ടുകര, മുഹമ്മദ് ഷാ കാസിം ചിറയം, എന്നിവരുമായി ജോയിന്റ് സെക്രെട്ടറി
സുബൈര്‍ സംസാരിക്കുകയും മുഹമ്മദ് ഷാ കാസിംനെ കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കുകയും
ചെയ്തു. ഷിഹാബുദീന്‍, മുഹമ്മദ് ഷാഫി,
എന്നിവര്‍ക്ക് താല്പര്യം ഇല്ല എന്നറിയിച്ചതനുസരിച്ചു അവരെ ഒഴിവാക്കി.
ഖഹ്ത്താനി കമ്പനിയില്‍ നിന്നും ആരെങ്കിലും കമ്മറ്റിയില്‍ ഉള്‍പെടുത്തണം എന്ന വൈസ്
പ്രസിഡന്റ് സുബൈര്‍ സാഹിബ് നിര്‍ദേശിചതനുസരിച്ചു അനൂപ്‌മായി സംസാരിക്കാന്‍ സെക്രെട്ടറിയെ ചുമതലപ്പെടുത്തുകയും,
അദ്ദേഹത്തിന് സമ്മതമാണെങ്കില്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താന് തീര്മാനിക്കുകയും
ചെയ്തു.
അംഗങ്ങൾക്ക് കൂട്ടായ്മ നൽകുന്ന
ഏതു തരം സഹായവും (പ്രത്യേകിച്ച് ധന സഹായം) കൂട്ടായ്മയുടെ മെയിന്‍ വാട്സ് ആപ്പ്
ഗ്രൂപ്പില്‍ കൂടി എല്ലാ അംഗങ്ങളെയും അറിയിക്കണമെന്നും കമ്മറ്റി തീരുമാനിച്ചു.
അംഗങ്ങള്‍ സ്വമേധയാ പോസ്റ്റ് ചെയ്യുകയോ അതല്ലെങ്കില്‍ സെക്രെട്ടറി ആ വിവരം
ഗ്രൂപ്പില്‍ അറിയിക്കുകയോ ചെയ്യണമെന്നു തീരുമാനിച്ചു.
അടുത്ത എക്സിക്യൂട്ടീവ് കമ്മറ്റി
ഈ മാസം 18 നു വെള്ളിയാഴ്ച ഗ്ലോബൽ കൂൾ ഓഫീസിൽ
വച്ച് കൂടുവാനും ജിദ്ദയിലുള്ള എല്ലാ അംഗങ്ങളും ആ കമ്മറ്റിയിൽ പങ്കെടുക്കണമെന്നും തീരുമാനിച്ചു.
അടുത്ത കമ്മറ്റിയിൽ ബിസിനസ്സ്
ഗ്രൂപ്പ് പിരിച്ചു വിടാനുള്ള അജണ്ട ഉൾപ്പെടുത്തി തീരുമാനം എടുക്കണമെന്ന് തീരുമാനിച്ചു.
എക്സിക്യൂട്ടീവ് അംഗങ്ങൾ എല്ലാവരും
എക്സിക്യൂട്ടീവ് വാട്സാപ്പ് ഗ്രൂപ്പിൽ നില നിൽക്കണമെന്നും എന്തെങ്കിലും കാരണവശാൽ ഗ്രൂപ്പിൽ
നിന്ന് മാറി നിൽക്കേണ്ടി വന്നാൽ ഗ്രൂപ്പിൽ അതിന്റെ കാരണം ബോധിപ്പിക്കണമെന്നും തീരുമാനിച്ചു.
കൂട്ടായ്മയുടെ എല്ലാ പൊതു പരിപാടികളിലും
ഫോട്ടോ എടുത്ത് സഹകരിക്കുന്ന റിനു,അൻഫൽ എന്നിവർക്ക് ജനറൽ ബോഡിയിൽ ഒരു ഉപഹാരം
നൽകണമെന്ന് തീരുമാനിച്ചു.
എല്ലാ കമ്മറ്റി അംഗങ്ങളും കൊടുക്കാന്‍
കഴിയും എന്നുള്ള സംഖ്യകള്‍ മാത്രം ഓഫര്‍ ചെയ്താല്‍ മതി എന്നും ഓഫര്‍ ചെയ്യുന്ന തുക
അടുത്ത കമ്മറ്റിക്ക് മുമ്പായി കൊടുത്തു തീര്‍ക്കണമെന്നും, 2018 ഡിസംബർ വരെ പല ഓഫറുകളിലും
ഇനിയും കുടിശ്ശികയുള്ള എക്സിക്യൂട്ടീവ് അംഗങ്ങൾ അടുത്ത കമ്മറ്റിക്ക് മുമ്പായി മുഴുവൻ പൈസയും
കൊടുത്തു തീർക്കണമെന്നും ആക്ടിംഗ് പ്രസിഡന്റ് സുബൈര്‍ സാഹിബ് ഓര്‍മിപ്പിച്ചു.
അംഗങ്ങളുടെ കുടിശ്ശിക ബാക്കിയുള്ളതിന്റെ
ലിസ്റ്റ് മെയിൻ ഗ്രൂപ്പിൽ ഇടാൻ തീരുമാനിച്ചു.രാത്രി 8 മണിയോട്
കൂടി സുബൈര്‍ മുട്ടത്തിന്റെ നന്ദി പ്രകാശനത്തോടെ കമ്മറ്റി പിരിച്ചുവിട്ടു.
Date : 18/01/2019 പ്രസിഡന്റ് :
Place : Jeddah ഒപ്പ് :
Labels:
committee,
edayathaly,
executive,
jakaluva,
jeddah,
jeddah aluva koottayma,
meeting,
sainu,
zainudeen
Subscribe to:
Posts (Atom)































