12.07.2019 വെള്ളിയാഴ്ച വൈകിട്ട് 04:30 മണി മുതൽ ഗ്ലോബൽ കൂൾ ഓഫീസിൽ വച്ച് നടന്ന എക്സിക്യൂട്ടീവ് യോഗ മിനിറ്റ്സ്:
അജണ്ട:-
പ്രാർത്ഥന
: ഫൈസല്‍ തോട്ടുമുഖം
സ്വാഗതം
: സൈദു മുഹമ്മദ് ആലുവ
അധ്യക്ഷൻ : ഡോക്ടര്‍ സിയവുദീന്‍
മുന്‍യോഗ മിനിറ്റ്സ് : സൈനുദീന്‍
എടയപ്പുറം
നന്ദി : അബ്ദുല്‍ ഖാദര്‍ ആലുവ
1. കൂട്ടായ്മ പെയിൻ ആൻഡ് പാലിയേറ്റിവിനു കൊടുത്ത
സാമ്പത്തിക സഹായം അവലോകനം
2. ചർച്ച.
3. ഭാവി പരിപാടികൾ
4. അദ്ധ്യക്ഷൻ അനുവദിക്കുന്ന മറ്റു
വിഷയങ്ങൾ.
പങ്കെടുത്തവര്‍ :
1. സൈനുദീന്‍
2. ഷാമോന്‍ ചിറയം
3. ഡോക്ടര്‍ സിയവുദീന്‍
4. മായിന്‍കുട്ടി
5. സുബൈര്‍ പാനായിക്കുളം
6. ഹാഷിം കുന്നുകര
7. റഷീദ് തോട്ടുമുഖം
8. ഫൈസല്‍ തോട്ടുമുഖം
9. അബ്ദുല്‍
ഖാദര്‍ ആലുവ
10. സൈദു
മുഹമ്മദ് ആലുവ
11. അബ്ദുല്‍
കരീം ചിറയം
പ്രസിഡന്റ് ഡോക്ടര്‍ സിയവുദീന്‍ന്‍റെ അധ്യക്ഷതയില്‍
കൂടിയ എക്സിക്യൂട്ടീവ് യോഗം ഫൈസല്‍ തോട്ടുമുഖത്തിന്‍റെ പ്രാര്‍ഥനയോടെ
ആരംഭിച്ചു. രക്ഷാധികാരി സൈദു മുഹമ്മദ് ആലുവ സ്വാഗതവും, സൈനുദീന്‍ എടയപ്പുറം മുന്‍യോഗ
മിനിറ്റ്സും അവതരിപ്പിച്ചു.
കൂട്ടായ്മ പെയിൻ ആൻഡ് പാലിയേറ്റിവിനു കൊടുത്ത സാമ്പത്തിക സഹായം അവലോകനം ആയിരുന്നു ആദ്യ വിഷയം. പെയിൻ ആൻഡ് പാലിയേറ്റിവിന്‍റെ
സാഹചര്യം നേരിട്ട് കണ്ടപ്പോള്‍ നമ്മള്‍ ചെയ്ത സഹായം ഏറ്റവും വേണ്ടപ്പെട്ട
കൈകളിലായിരുന്നു എത്തിയത് എന്നും ഇനിയും നമുക്ക് കഴിയുന്ന സഹായങ്ങള്‍ എത്തിച്ചു
കൊടുത്താല്‍ നന്നായിരിക്കും എന്നും രക്ഷാധികാരി സൈദു മുഹമ്മദ് സാഹിബ്
അഭിപ്രായപ്പെട്ടു.
കൂട്ടായ്മ നടത്തിയ ഇഫ്താറിൽ അംഗങ്ങളിൽ നിന്നും പിരിഞ്ഞു കിട്ടിയ 1855 റിയാലിന്
തുല്യമായ 35,000 രൂപയും, കൂട്ടായ്മയിൽ നിന്നും
15,000 രൂപയും എടുത്തു 50,000 രൂപ കൊടുക്കാം എന്ന് തീരുമാനിച്ചാണ് പോയിരുന്നത്
എന്നും, എന്നാല്‍ രക്ഷാധികാരി സൈദു മുഹമ്മദ് സാഹിബിനെ ആ പരിപാടിയില്‍
പങ്കെടുക്കാന്‍ ക്ഷണിച്ചപ്പോള്‍ കൂട്ടായ്മയില്‍ നിന്നും എടുക്കാതെ തന്നെ നമുക്ക്
ഒരു ലക്ഷം രൂപ കൊടുക്കാം എന്ന് അദ്ദേഹം സെക്രെട്ടറിയെ അറിയിക്കുകയും, ഒരു ലക്ഷം
തികക്കുന്നതിനു വേണ്ടി കൂട്ടായ്മ പിരിച്ച 35,000 രൂപ കഴിച്ചു ബാക്കി 65,000 രൂപ സെക്രെട്ടറിക്ക്
കൈമാറുകയും ചെയ്തതായി സെക്രെടറി അറിയിച്ചു. കുറഞ്ഞ ദിവസത്തെ
അവധിയിലായിരുന്നിട്ടു പോലും എല്ലാ തിരക്കുകളും മാറ്റി വച്ച് ആ പരിപാടിയില്‍
പങ്കെടുത്ത രക്ഷാധികാരികളായ മായിന്‍കുട്ടി സാഹിബ്, സൈദു മുഹമ്മദ് സാഹിബ്, ഷാഹുല്‍
ഹമീദ് സാഹിബ്, അന്‍വര്‍ തോട്ടുമുഖം, കൂടാതെ നമ്മുടെ മുന്‍ രക്ഷാധികാരി യാക്കൂബ്
എന്നിവര്‍ക്ക് സെക്രെട്ടറി കൂട്ടായ്മയുടെ നന്ദി അറിയിച്ചു. അതോടൊപ്പം അവിടുത്തെ രോഗികളെ
സന്ദര്‍ശിച്ചത് ഒരു പുതിയ അനുഭവം ആയിരിന്നു എന്നും നമ്മള്‍ക്ക് ഓരോരുത്തര്‍ക്കും
സ്വയം ചിന്തിക്കാന്‍ ഉള്ള ഒരു അവസരം ആയി അതിനെ കണ്ടു എന്നും സെക്രെട്ടറി അറിയിച്ചു.
ആലുവ കൂട്ടായ്മ ചെയ്ത നല്ല
ഒരു സല്കര്‍മം ആണ് ആ റമദാന്‍ മാസത്തില്‍ നമ്മള്‍ ചെയ്തത് എന്ന് രക്ഷാധികാരി മായിന്‍കുട്ടി
സാഹിബ് അഭിപ്രായപ്പെട്ടു. ഏറ്റവും അര്‍ഹത പെട്ട ആളുകളില്‍ തന്നെയാണ് അത്
എത്തിപ്പെട്ടതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു പ്രത്യേകിച്ച് ആ ആശുപത്രിയുടെ
ഇപ്പോഴത്തെ അവസ്ഥയില്‍ തന്നെ ചെയ്തത് വലിയ കാര്യമായി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൂട്ടായ്മ അംഗം ബഷീര്‍
നടുവിലപ്പറമ്പ് യൂ സീ കോളേജ് അദ്ദേഹത്തിന്
വളരെയധികം കടം ഉള്ളതായും ഇക്കാമ പുതുക്കുവാനും മറ്റും സാമ്പത്തികമായി സാഹായിക്കണം
എന്ന് അഭ്യര്‍ഥിച്ചു കൊണ്ട് കൂട്ടായ്മക്ക് നല്‍കിയ കത്ത് ചര്‍ച്ച ചെയ്യുകയും,
കത്തില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും വാസ്തവ വിരുദ്ധമാണെന്ന് കണ്ടെത്തുകയും,
കൂടാതെ കട ബാധ്യതകള്‍ക്കും, ഇഖാമ പുതുക്കുന്നതിനും മറ്റും അംഗങ്ങള്‍ക്ക്
സാമ്പത്തിക സഹായം നല്‍കുവാനുള്ള ഒരു ഫണ്ട് കൂട്ടായ്മക്ക് ഇല്ല എന്നുള്ള കാര്യവും, നിലവില്‍
കൂട്ടായ്മക്ക് ഉള്ളത് നമ്മുടെ അംഗങ്ങള്‍ക്കോ,അവരുടെ ആശ്രിതര്‍ക്കോ മാരകമായ
രോഗം മൂലം ചികിത്സിക്കാന്‍ ബുദ്ദിമുട്ടുന്നവരുണ്ടെങ്കില്‍ അവരെ സഹായിക്കുവാനും, അതോടൊപ്പം രോഗം കൊണ്ടോ,
അപകടം കൊണ്ടോ പെട്ടെന്ന് നാട്ടില്‍ പോകേണ്ടി വരുന്നവര്‍ക്ക് യാത്ര ടിക്കറ്റ് നല്‍കുക
എന്ന ഉദ്ദേശ്യത്തോട് കൂടിയുള്ള ഒരു
ചാരിറ്റി/വെല്‍ ഫെയര്‍ ഫണ്ട് ആണ് ഉള്ളത് എന്നും, ആയതിനാല്‍ അദ്ദേഹം നാട്ടില്‍ പോകാന്‍ തയ്യാറായി നില്‍ക്കുകയാണെങ്കില്‍
ടിക്കറ്റ് എടുക്കാന്‍ പൈസക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെകില്‍ ഒരു വന്‍ വേ ടിക്കറ്റ്
എടുത്തു കൊടുക്കുന്ന കാര്യം കൂട്ടായ്മ
പരിഗണിക്കാം എന്ന കമ്മറ്റിയുടെ തീരുമാനം ഈ കത്തിന് മറുപടി ആയി അദ്ദേഹത്തെ
അറിയിക്കുവാനും, അതിന് അര്‍ഹനാണങ്കില്‍ എക്സിറ്റ് വിസയുടെ കോപ്പി കൂട്ടായ്മക്ക്
തരികയാണെങ്കില്‍ കൂട്ടായ്മ ONE WAY ടിക്കറ്റ് എടുത്തു കൊടുക്കുന്നതിനു തീരുമാനിക്കുകയും
ചെയ്തു.
എക്സിക്യൂട്ടീവ് അംഗം അനൂപ് കോമ്പാറ നാട്ടില്‍
നിന്നും ഇനി തരിച്ചു വരുന്നില്ല എന്ന് സെക്രെട്ടറിയെ അറിയിച്ചതിന്റെ
അടിസ്ഥാനത്തില്‍ അദ്ദേഹത്തെ എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ നിന്നും ഒഴിവാക്കി.
വരുന്ന ബലിപെരുന്നാളിനോട് അനുബന്ധിച്ച് അംഗങ്ങള്‍ക്ക്
ഒത്തുകൂടാന്‍ എന്തെങ്കിലും ഒരു പരിപാടി സംഘടിപ്പിച്ചാല്‍ നന്നായിരിക്കും എന്ന
വിഷയം ചര്‍ച്ച ചെയ്യുകയും. അങ്ങനെയാണെങ്കില്‍ പെരുന്നാള്‍ വെക്കേഷന് ശേഷം നാട്ടില്‍
പോയിരിക്കുന്ന ഫാമിലികള്‍ ഒക്കെ തിരിച്ചു വന്നിട്ട് അംഗങ്ങള്‍ക്ക് മാത്രമായി ബസ്സില്‍
3 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് ഓരോ സീറ്റ് വച്ച് 45 പേരടങ്ങുന്ന ഒരു
ട്രിപ്പ് പ്ലാന്‍ ചെയ്യാം എന്ന അഭിപ്രായത്തില്‍, ഓഗസ്റ്റ് 30 വെള്ളിയാഴ്ച
തായിഫിലെക്ക് ഒരു one day ടൂര്‍ പോകാന്‍ തീരുമാനിക്കുകയും ചെയ്തു. അംഗങ്ങള്‍
തികഞ്ഞില്ലെങ്കില്‍ മാത്രം പുറത്തു നിന്നും ഗസ്റ്റ്‌കളെ ക്ഷണിക്കാം എന്നും
തീരുമാനിച്ചു. അതിന്റെ ബഡ്ജറ്റും മറ്റും അന്വേഷിക്കുന്നതിനായി കോ ഓര്‍ഡിനേറ്റര്‍ ഖാദര്‍
സാഹിബിനെ ചുമതലപ്പെടുത്തുകയും അതിനു ശേഷം സീറ്റ് ഒന്നിന് എത്ര റിയാല്‍ വരും എന്ന്
അടുത്ത കമ്മറ്റിയില്‍ തീരുമാനിക്കാം എന്ന് തീരുമാനിക്കുകയും ചെയ്തു.
കൂട്ടായ്മയുടെ ഫണ്ട് പ്രത്യേകിച്ച് ചാരിറ്റി ഫണ്ട് ഇത്രയധികം
റിയാല്‍ കാശ് ആയി കയ്യില്‍ വക്കുന്നതിനെ കുറിച്ച് എക്സിക്യൂട്ടീവ് അംഗം ഹാഷിം അദ്ദേഹത്തിന്‍റെ
ആശങ്ക അറിയിച്ചു കൊണ്ട് അഭിപ്രായം പറയുകയും, പാലിയേറ്റീവിന് നമ്മള്‍ കൊടുത്തത്
പോലുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ വേണ്ടി ഈ പൈസ ഉപയോഗപ്പെടുത്താന്‍
ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് അംഗങ്ങളുടെ ഒരു ചാരിറ്റി ഫണ്ട്
ആയതുകൊണ്ട് കൂട്ടായ്മയുടെ ബൈലോ അനുസരിച്ച് കൂട്ടായ്മയുടെ അംഗങ്ങള്‍ക്ക് ആവശ്യമായി
വരുമ്പോള്‍ ഉപയോഗിക്കാനുള്ളതാണ് എന്നും, അതില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍
അംഗങ്ങളെ അറിയിച്ചുകൊണ്ട് ബൈലോയില്‍
മാറ്റം വരുത്തേണ്ടി വരുമെന്നും സെക്രെട്ടറി അറിയിച്ചു. നമുക്ക് അംഗങ്ങളില്‍ നിന്നും വരുന്ന ഓരോ അഭ്യര്‍ത്ഥനകളും കൂട്ടായ്മ എല്ലാ രീതിയിലും പരിഗണിക്കുന്നുണ്ട്
എന്നും, സൌദിഅറേബ്യയിലെ നിയമം അനുസരിച്ച് കാശ് ബാങ്കില്‍ നിക്ഷേപിക്കാന്‍
പ്രായോഗിക ബുദ്ദിമുട്ടുകള്‍ ഉണ്ട് എന്നും ട്രഷറര്റും അറിയിച്ചു.
രാത്രി 7 മണിയോട് കൂടി അബ്ദുല്‍
കരീം ചിറയം ഓഫര്‍ ചെയ്ത ഭക്ഷണം കഴിച്ചു കൊണ്ട് അബ്ദുല്‍ ഖാദര്‍ ആലുവയുടെ നന്ദി
പ്രകാശനത്തോടെ കമ്മറ്റി പിരിച്ചുവിട്ടു.
Date : 12/07/2019 പ്രസിഡന്റ് :
Place : Jeddah ഒപ്പ് :














