My Blog List

Friday, November 9, 2018

09.11.2018 വെള്ളിയാഴ്ച വൈകിട്ട് 4:30 മണിക്ക് ജിദ്ദയിലെ ഗ്ലോബല്‍ കൂള്‍ ഓഫീസില്‍ വച്ച് നടന്ന എക്സിക്യൂട്ടീവ് യോഗ മിനിറ്റ്സ്:-


09.11.2018 വെള്ളിയാഴ്ച വൈകിട്ട് 4:30 മണിക്ക് ജിദ്ദയിലെ ഗ്ലോബല്‍ കൂള്‍ ഓഫീസില്‍ വച്ച് നടന്ന എക്സിക്യൂട്ടീവ് യോഗ മിനിറ്റ്സ്:-
അജണ്ട:-
പ്രാർത്ഥന             : റഷീദ് പി എ
സ്വാഗതം              : സൈദ്‌ മുഹമ്മദ്‌  
അധ്യക്ഷൻ           : ഡോ.സിയാവുദീന്‍ 
മുന്‍ യോഗ മിനിറ്റ്സ്    : സൈനുദീന്‍
നന്ദി                 : ഉസ്മാന്‍    
1.അന്‍വര്‍ പാലിയേറ്റീവ്  കയര്‍ സൊസൈറ്റിയില്‍ നിന്നും കൂട്ടായ്മക്ക് അയച്ച കത്ത്
2.ഭാവി പരിപാടികള്‍
3.അദ്ധ്യക്ഷന്‍ അനുവദിക്കുന്ന മറ്റു വിഷയങ്ങള്‍
പങ്കെടുത്തവര്‍ :             1.    സൈനുദീന്‍
                         2.    മായിന്‍കുട്ടി
                         3.    ഡോ.സിയാവുദീന്‍
                         4.    അബ്ദുല്‍ ഖാദര്‍
                         5.    സൈദ്‌ മുഹമ്മദ്‌  
                         6.    ഹാഷിം
                         7.    സുബൈര്‍ ഹിറ
                         8.    സുബൈര്‍ മുട്ടം
                         9.    ഉസ്മാന്‍
                         10.   റഷീദ് P.A.
                         11.   മുഹമ്മദ്‌ റഫീക്ക്
                        
          പ്രസിഡന്റ്‌ ഡോ.സിയാവുദീന്‍റെ  അധ്യക്ഷതയില്‍ കൂടിയ എക്സിക്യൂട്ടീവ് യോഗം റഷീദ് പി എ യുടെ പ്രാര്‍ഥനയോടെ ആരംഭിച്ചു. രക്ഷാധികാരി സൈദ്‌ മുഹമ്മദ്‌  സ്വാഗതവും, ജനറല്‍ സെക്രട്ടറി സൈനുദീന്‍ മുന്‍യോഗ മിനിറ്റ്സും അവതരിപ്പിച്ചു.

അന്‍വര്‍ പാലിയേറ്റീവ്  കയര്‍ സൊസൈറ്റിയില്‍ നിന്നും രക്ഷാധികാരി മായിന്‍കുട്ടി മുഖാന്തിരം കൂട്ടായ്മക്ക് അയച്ച കത്ത് ചർച്ച ചെയ്യുകയും, അവർ ആവശ്യപ്പെട്ടിരിക്കുന്ന ആംബുലൻസ് സഹായം ഈ അവസ്ഥയിൽ നമുക്ക്  നൽകാൻ കഴിയില്ല എന്നു എല്ലാ അംഗങ്ങളും അഭിപ്രായപ്പെട്ടതനുസരിച്ചുആംബുലസ് വാങ്ങുന്നതിലേക്കായി ഒരു സഹായം നൽകുന്നതിനെകുറിച്ചും, അതില്‍ കൂട്ടായ്മയുടെ പേര് വരുന്നതിനെ കുറിച്ചും അവരുമായി വിശദമായി സംസാരിക്കുന്നതിനു രക്ഷാധികാരി മായിൻകുട്ടി സാഹിബിനെ കമ്മറ്റി ചുമതലപെടുത്തി.

കൂട്ടായ്മ അംഗം റസാക്ക് എടവനക്കാടിനു നല്‍കിയ യാത്രയപ്പ് അവലോകനം ചെയ്തു. പ്രസിഡന്റ്‌ ഡോ:സിയാവുദീന്റെ അദ്ധ്യക്ഷതയിൽ ഷെറഫിയ ഗ്ലോബൽ കൂൾ ട്രേഡിങ്ങ് സ്ഥാപനത്തിൽ നടത്തിയ  യാത്രയയപ്പില്‍ സെക്രട്ടറി സൈനുദീന്‍ സ്വാഗതം പറയുകയും, പ്രസിഡന്റ്ഡോ:സിയാവുദീൻ സിയാദ് കയന്റിക്കരക്ക് മൊമെന്റോ കൈമാറുകയും ചെയ്തു. തുടർന്ന് വൈസ്:പ്രസിഡന്റ്‌ സുബൈർ മുട്ടം,എക്സിക്യൂട്ടീവ് അംഗങ്ങളായ കെരീം ചിറയം,കലാം എടയാർ,അൻവർ അസീസ്,അംഗങ്ങളായ ഷാകാസിം ചിറയം,റിനു ആലുവ,എന്നിവർ ആശംസകൾ നേർന്നു.മറുപടി പ്രസംഗത്തിൽ റസാക്ക് എടവനക്കാട് കൂട്ടായ്മയോടുള്ള സ്നേഹവും,സന്തോഷവും,നന്ദിയും
കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി എല്ലാ മാസവും ആദ്യ വെള്ളിയാഴ്ച കൂടുവാനും കമ്മറ്റി കൂടുവാനുള്ള സ്ഥലം അറേഞ്ച് ചെയ്യുവാന്‍ കോ ഓര്‍ഡിനേറ്റര്‍ ഖാദര്‍ ആലുവയെ ചുമതലപ്പെടുത്തുകയും ചെയ്തു. കമ്മറ്റിക്ക് വരുമ്പോള്‍ എല്ലാ അംഗങ്ങളും അവരുടെ കുടിശ്ശിക അതാതു മാസം തന്നു തീര്‍ക്കണമെന്ന് പ്രസിഡന്റ് ഓര്‍മിപ്പിച്ചു.

കൂട്ടായ്മയിലേക്ക് നാട്ടിലെ എക്സ് ഗള്‍ഫ്‌ അംഗീകാരത്തിനായി കൊടുത്തു വിട്ട കത്ത് സെക്രട്ടറി വായിക്കുകയും കമ്മറ്റി ചര്‍ച്ച ചെയ്യുകയും, ഏക പക്ഷീയമായി അംഗീകാരം നല്‍കുകയും ചെയ്തു. എക്സ് ഗള്‍ഫ്‌ രക്ഷാധികാരി സീ എം യാക്കൂബ് മായി സംസാരിക്കുവാനും, ശേഷം അയച്ച കത്തിന് മറുപടി കൊടുക്കുവാനും സെക്രട്ടറിയെയും,പ്രസിഡന്റ് നെയും കമ്മറ്റി  ചുമതലപ്പെടുത്തി.  
ജാക്ക് എക്സ് ഗള്‍ഫ്‌ വാട്സ്അപ്പ് ഗ്രൂപ്പില്‍ തല്‍ക്കാലത്തേക്ക് പ്രസിഡന്റ് സെക്രെടറി എന്നിവര്‍ ചേരാനും, ബാക്കിയുള്ള കാര്യങ്ങള്‍ ആ സംഘടനയുടെ മറുപടി കിട്ടിയ ശേഷം ചര്‍ച്ച ചെയ്യാം എന്നും തീരുമാനിച്ചു.
സൌദിയില്‍ നിന്നും എക്സിറ്റില്‍ നാട്ടിലേക്ക് പോയ ആളുകളെ കൂട്ടായ്മയുടെ വാട്സ്അപ്പ് ഗ്രൂപ്പില്‍ നില നിര്‍ത്തണോ എന്ന് ചര്‍ച്ച ചെയ്യുകയും, അവരെ തല്‍ക്കാലത്തേക്ക് റിമൂവ് ചെയ്യേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തു.

കൂട്ടായ്മ അംഗവും, ജിദ്ദയിലെ കലാ സാംസ്കാരിക രംഗത്ത്‌ അറിയപ്പെടുന്ന വ്യക്തിയുമായ റസാക്ക് എടവനക്കാടിനു യാത്രയപ്പ് കൊടുക്കുന്നത് ചര്‍ച്ച ചെയ്യുകയും, അദ്ദേഹത്തോട് സംസാരിക്കുവാനും, സൌകര്യമുള്ള ഒരു ദിവസം അറേഞ്ച് ചെയ്യുവാനും  ജോയിന്റ് സെക്രട്ടറി സുബൈര്‍ പനായിക്കുളത്തിനെ ചുമതലപ്പെടുത്തി.

സൌദിയിലെ ഇപ്പോഴത്തെ സാഹചര്യവും മറ്റും പരിഗണിച്ചു കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് വേണ്ടി നാട്ടില്‍ എക്സ് ഗ്രൂപ്പുമായി സഹകരിച്ചു എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് എക്സിക്യൂട്ടീവ് അംഗം കരീം ചിറയം കമ്മറ്റിയോട് ചോദിച്ചു. നമ്മള്‍ വളരെയധികം ചര്‍ച്ച ചെയ്തു തീരുമാനിച്ചു ഉണ്ടാക്കിയ രണ്ടു ബിസിനസ് ഗ്രൂപ്പുകള്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാത്ത സ്ഥിതിക്ക് ഇനി  കൂട്ടായ്മയുടെ ബാനറില്‍ ഒരു ബിസിനസ് സംരംഭവും ആരഭിക്കുന്ന കാര്യം ചര്‍ച്ച ചെയ്യേണ്ടതില്ല എന്ന് കമ്മറ്റി തീരുമാനിച്ചു.

അതോടൊപ്പം ജാക്ക് ബിസിനസ് ഗ്രൂപ്പ് അടുത്ത കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തു അതിന്‍റെ കണക്കും കാര്യങ്ങളും അവതരിപ്പിച്ചു ഔദ്യോഗികമായി അവസാനിപ്പിക്കാം എന്ന് തീരുമാനിച്ചു.

നോര്‍ക്ക പോലുള്ള ഓര്‍ഗനൈസേഷന്‍സ് പ്രവാസികള്‍ക്കായി പല വിധ ആനുകൂല്യങ്ങളും നല്‍കുന്നതു നമ്മുടെ പല അംഗങ്ങള്‍ക്കും അറിയില്ല എന്നു എക്സിക്യൂട്ടീവ് അംഗം റഷീദ് തോട്ടുമുഖം അഭിപ്രായപ്പെട്ടു. അതിന്‍റെ വിശദാംശങ്ങള്‍ അറിഞ്ഞു കമ്മറ്റിയെ അറിയിക്കുവാനും, അത് അംഗങ്ങളെ ബോധ്യപ്പെടുതുവാനും  കമ്മറ്റി അദ്ദേഹത്തെ ചുമതലപ്പെടുത്തി.

രാത്രി 9 മണിയോട് കൂടി അബ്ദുല്‍ ഖാദര്‍ സാഹിബിന്‍റെ നന്ദി പ്രകാശനത്തോടെ കമ്മറ്റി പിരിച്ചുവിടുകയും ചെയ്തു.

                                            
Date       :              12/10/2018                            പ്രസിഡന്റ്‌  :

Place     :              Jeddah                               ഒപ്പ്       :