01.03.2019 വെള്ളിയാഴ്ച വൈകിട്ട് 4:30 മണിക്ക് ജിദ്ദയിലെ ഗ്ലോബല്‍ കൂള്‍ ഓഫീസില്‍ വച്ച് നടന്ന എക്സിക്യൂട്ടീവ് യോഗ മിനിറ്റ്സ്:-
അജണ്ട:-
പ്രാർത്ഥന
: ഷാ കാസിം .
സ്വാഗതം
: സുബൈര്‍ M.K.
അധ്യക്ഷൻ : ഡോക്ടര്‍ സിയവുദീന്‍
മുന്‍ യോഗ മിനിറ്റ്സ് : സൈനുദീന്‍
എടയപ്പുറം
നന്ദി : അബ്ദുല്‍ ഖാദര്‍
1. വാർഷിക ജനറൽ ബോഡി അവലോകനം
2. നോമ്പ് തുറ
3. സഹോദര സംഘടനകളുമായി പൊതു പരിപാടികളിലുള്ള
സഹകരണം.
4. ഭാവി പരിപാടികൾ.
5. അദ്ധ്യക്ഷൻ അനുവദിക്കുന്ന മറ്റു
വിഷയങ്ങൾ.
പങ്കെടുത്തവര്‍ :
1. സൈനുദീന്‍
2. അൻവർ
3. സുബൈര്‍ M.K.
4. അബ്ദുല്‍ ഖാദര്‍
5. ഷാ കാസിം
6. സുബൈര്‍ J.K.
7. മുഹമ്മദ് ഷാ
8. അൻഫൽ ബഷീർ.
9. മുഹമ്മദ്
റഫീഖ്
10. ഷാഹുൽ ഹമീദ്
11. ഫൈസല്‍
12. റഷീദ് പി എ
13. അബ്ദുല്‍ കരീം ചിറയം
14. ഡോക്ടര്‍ സിയവുദീന്‍
പ്രസിഡന്റ് ഡോക്ടര്‍ സിയവുദീന്‍ന്‍റെ അധ്യക്ഷതയില്‍
കൂടിയ എക്സിക്യൂട്ടീവ് യോഗം ഷാ കാസിംന്‍റെ പ്രാര്‍ഥനയോടെ ആരംഭിച്ചു. സുബൈര്‍ സ്വാഗതവും, ജനറല്‍ സെക്രട്ടറി സൈനുദീന്‍ മുന്‍യോഗ മിനിറ്റ്സും അവതരിപ്പിച്ചു.
കൂട്ടായ്മ നടത്തിയ വാർഷിക പരിപാടികളുടെ അവലോകനം ആയിരുന്നു
ആദ്യ വിഷയം. വാർഷികം പൂർവ്വാധികം ഭംഗിയായി നടത്താൻ നമുക്ക കഴിഞ്ഞു
എന്ന് എല്ലാ അംഗങ്ങളും അഭിപ്രായപ്പെട്ടു. വളരെ ഭംഗിയായി വാർഷികം നടത്താൻ നമുക്ക കഴിഞ്ഞു എന്ന് സുബൈർ
പാനായിക്കുളം അഭിപ്രായപ്പെട്ടു.
എല്ലാവരും വളരെ നല്ല രീതിയില്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചു
എന്ന് കരീം ചിറയം അഭിപ്രായപ്പെട്ടു.
സമയ ക്രമത്തിലുള്ള ചെറിയ ഒരു അപാകത ഒഴിച്ചാൽ വാർഷികം വളരെ
ഭംഗിയായിരുന്നു എന്ന് ഷാഹുൽ ഹമീദ് അഭിപ്രായപ്പെട്ടു.
നാടകത്തിലെ എല്ലാ കലാകാരന്മാരും വളരെ ഭംഗിയായി അവരവരുടെ
റോൾ അഭിനയിച്ചു എന്നും എല്ലാവരും അഭിനന്ദനം അർഹിക്കുന്നു എന്നും ഷാമോൻ അഭിപ്രായപ്പെട്ടു.
വാർഷിക പരിപാടിയുടെ ഫണ്ട് ഒരു കടവുമില്ലാതെ നല്ല സഹകരണത്തോടെ
നടത്താൻ കഴിഞ്ഞതിൽ നമുക്ക് എല്ലാവര്ക്കും അഭിമാനിക്കാം എന്ന് വൈസ് പ്രസിഡന്റ് സുബൈർ
മുട്ടം അഭിപ്രായപ്പെട്ടു.
മൊത്തത്തിൽ എല്ലാവർക്കും അഭിമാനിക്കാം കഴിയുന്ന തരത്തിൽ
എല്ലാവരും ഒത്തൊരുമയോടെ
പരിപാടി തുടങ്ങുന്നത് വരെ വലിയ കോൺഫിഡൻസ് ഒന്നുമില്ലായിരുന്നു
എങ്കിലും പരിപാടി കഴിഞ്ഞപ്പോൾ എല്ലാവരും വളരെ സന്തോഷത്തോടെയാണ് മടങ്ങിപ്പോയതെന്നും, അംഗങ്ങൾ വരിസംഖ്യ തരാൻ വളരെ ബുദ്ദിമുട്ടുള്ളത് പോലെ അനുഭവപ്പെട്ടു
എന്നും അൻവർ അഭിപ്രായപ്പെട്ടു.
കൂട്ടായ്മയിലെ അംഗങ്ങളെ മാത്രം എല്ലാ രീതിയിലും ഉൾപ്പെടുത്തി വിചാരിച്ചതിലും നല്ല
രീതിയിൽ ഒരു പരിപാടി കോ ഓർഡിനേറ്റു ചെയ്യാൻ കഴിഞ്ഞതിൽ പ്രോഗ്രാം കോ ഓർഡിനേറ്റർ എന്ന
അഭിമാനിക്കുന്നു എന്ന് മുഹമ്മദ്
ഷാ അഭിപ്രായപ്പെട്ടു. ജിദ്ദയിലെ കലാ മൂല്യമുള്ള ഒരു സംഘടനയായി
ആലുവ കൂട്ടായ്മ വളർന്നു എന്ന് എല്ലാ ആളുകളുടെ ഇടയിൽ നിന്നും നമുക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ
വ്യക്തമാക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ കൂട്ടായ്മയുടെ കമ്മറ്റിയിൽ
വന്നിട്ട് ആദ്യമായുണ്ടായ വാർഷികം ആയിരുന്നു എന്നും നാടകം അരങ്ങിൽ കയറുന്നതു വരെ നല്ല ടെൻഷനും പേടിയും
ഉണ്ടായിരുന്നു എങ്കിലും എല്ലാവരുടെ സഹകരണത്തോടെ നല്ല രീതിയിൽ നടത്താൻ നമുക്ക് കഴിഞ്ഞു
എന്നും ഖാദർ സാഹിബ് അഭിപ്രായപ്പെട്ടു.
ഗ്രീന്‍ റൂം നോക്കാന്‍ ആളുണ്ടായിരുന്നില്ല എന്നും
ബാക്കി എല്ലാം വളരെ ഭംഗിയായി കഴിഞ്ഞു എന്നും പ്രസിഡന്റ് ഡോക്ടര്‍ സിയാവുദീന്‍
അഭിപ്രായപ്പെട്ടു.
നമ്മുടെ ഒത്തൊരുമയുടെ ഏറ്റവും വലിയ ഉദാഹരണം ആയിരുന്നു
ഈ പരിപാടിയുടെ വിജയം എന്ന് സെക്രെട്ടറി അഭിപ്രായപ്പെട്ടു.
ജാക്കിന്‍റെ ഓരോ പരിപാടി കഴിയുമ്പോഴും നമ്മള്‍
വളരെയധികം ഇമ്പ്രൂവ് ചെയ്യുന്നുണ്ടെന്നും, എന്നാല്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍
നമ്മള്‍ ഒന്ന് കൂടി ഉയരണം എന്ന് ഫൈസല്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇംപാല ഗാര്‍ഡനില്‍
പരിപാടി നടത്തുമ്പോള്‍ ഫുഡിന്റെ കാര്യത്തില്‍ നമ്മള്‍ കോമ്പ്രമൈസ്
ചെയ്യേണ്ടിവരുമെന്നും സെക്രെട്ടറി പറഞ്ഞു.
വളരെയധികം നല്ല പരിപാടിയായിരുന്നു എന്നും, ഈ
ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ നമ്മള്‍ക്ക് ഇനിയും മുന്നേറാന്‍ കഴിയും എന്നും
റഷീദ് സാഹിബ് അഭിപ്രായപ്പെട്ടു.
താനും തന്റെ കുടുംബവും എല്ലാ രീതിയിലും ആസ്വദിച്ചു
എന്നും, മുന്‍പത്തെക്കാളും വളരെ നല്ല ഒരു പരിപാടി ആയിരുന്നു എന്നും അന്‍ഫാല്‍
അഭിപ്രായപ്പെട്ടു.
നാടകം കഴിഞ്ഞപ്പോള്‍ എല്ലാ ആളുകളും എഴുനേറ്റു നിന്ന്
കയ്യടിച്ചു എന്നുള്ളത് തന്നെ ഏറ്റവും വലിയ അംഗീകാരം ആയിരുന്നു എന്ന് റഫീക്ക്
അഭിപ്രായപ്പെട്ടു.
വാര്‍ഷിക പരിപാടിയുടെ സാമ്പത്തിക റിപ്പോര്‍ട്ട് കോ
ഓര്‍ഡിനേറ്റര്‍ ഖാദര്‍ സാഹിബ് അവതരിപ്പിച്ചു. കൂപ്പന്‍ കൂടാതെ 2,825 റിയാല്‍
സ്പോന്‍സര്‍ ഷിപ്പ് ലഭിച്ചു എന്നും, മുഹ്സിന് വേണ്ടി 1600 റിയാല്‍ പിരിച്ചു
എന്നും, ലക്കി ഡ്രോ കൂപ്പന്‍ വിറ്റ വകയില്‍ 6250 റിയാലും കൂടി ടോട്ടല്‍ വാര്‍ഷിക
പരിപാടികള്‍ക്കായി 10,675 റിയാലും, ടി വി വിറ്റ വകയില്‍ 401 റിയാല്‍ കൂട്ടി ആകെ 11,076 ലഭിച്ചു എന്നും മൊത്തം 11,075 റിയാല്‍ ചെലവ്
ആയതായും കമ്മറ്റിയെ അറിയിച്ചു. പരിപാടിയുടെ സീ ഡീ മുഹമ്മദ് ഷാ പ്രസിഡന്റിനു കൈമാറി.സീഡിയുടെ
500 റിയാൽ കരീം സാഹിബിന്റെ കയ്യിൽ നിന്ന് കിട്ടുന്നത് വരെ കൂട്ടായ്മയിൽ നിന്നും കൊടുക്കാൻ തീരുമാനിച്ചു.
ജോലി സംബന്ധമായി വളരെയധികം ബുദ്ടിമുട്ടുള്ള ട്രഷറര്‍ക്ക്
ഒരു സഹായിയെ വക്കണമെന്ന് രക്ഷാധികാരി മുഹമ്മദ് ഷാ അഭിപ്രായപ്പെടുകയും, എല്ലാ
കമ്മറ്റി അംഗങ്ങളും അംഗീകരിക്കുകയും ചെയ്തു. അതനുസരിച്ച് ഷാ കാസിം ചിറയത്തിനെ വൈസ്
ട്രഷറര്‍ ആയി നിയമിച്ചു.
നോമ്പുതുറ റമദാൻ ആദ്യ വെള്ളിയാഴ്ച ബുക്ക് ചെയ്യാൻ കോ ഓർഡിനേറ്റർ
ഖാദർ സാഹിബിനെ ചുമത്തപ്പെടുത്തുകയും, 6000 റിയാൽ ബഡ്ജറ്റ് ഇടുകയും ചെയ്തു. നോമ്പ്
തുറക്ക് എക്സിക്യൂട്ടീവ് അംഗങ്ങൾ 100 റിയാൽ വീതം നിർബന്ധമായും എടുക്കണമെന്നും, ബാക്കി അതിലേക്ക് കഴവുള്ള അംഗങ്ങളിൽ നിന്നും ഓഫ്ഫർ വാങ്ങാം എന്നും തീരുമാനിച്ചു.
സ്ഥലം ബുക്ക് ചെയ്യുന്നതിന് വേണ്ടി കാര്യങ്ങൾ നോക്കാൻ
ഇമ്പാലയിൽ ഖാദർ സാഹിബിനേയും, ബോംബെ ഡിലൈറ്റിൽ ഫൈസലിനെയും, സഫിറോയിൽ റഷീദ് സാഹിബിനെയും ഏൽപ്പിച്ചു.
കഴിഞ്ഞ നോമ്പ് തുറയിൽ എക്സിക്യൂട്ടീവ് അംഗം ഷാഹുൽ ഹമീദ്
ഓഫർ ചെയ്ത 1000 റിയാൽ തന്റെ ഇപ്പോഴത്തെ സാമ്പത്തിക നില അനുസരിച്ചു നൽകാൻ കഴിയില്ലെന്ന്
കമ്മറ്റിയെ അറിയിക്കുകയും, കൂട്ടായ്മയുടെ പല കാര്യങ്ങളിലും സാമ്പത്തികമായി വളരെയധികം
സഹായിച്ച വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക നില പരിഗണിച്ചു
കമ്മറ്റി ചർച്ച ചെയ്തു അത് ഒഴിവാക്കുകയും ചെയ്തു.
മറ്റു സഹോദര കൂട്ടായ്മകൾ നടത്തുന്ന പരിപാടികൾക്ക് നമ്മളെ ക്ഷണിക്കുകയാണെങ്കിൽ
താല്പര്യമുള്ള അംഗങ്ങൾക്ക് അതിൽ പങ്കെടുക്കാം എന്നതല്ലാതെ വേറെ ഒരു രീതിയിലും മറ്റുള്ള
ഒരു കൂട്ടായ്മയുമായി ഇപ്പോഴത്തെ സാഹചര്യത്തിൽ സഹകരിക്കേണ്ടതില്ല എന്ന് കമ്മറ്റി തീരുമാനിച്ചു.
ഔദ്യോഗികമായി ഏതെങ്കിലും രീതിയിൽ സംഘടന എന്ന രീതിയിൽ സഹകരിക്കുന്നുണ്ടെങ്കിൽ കൂട്ടായ്മയുടെ
എക്സിക്യൂട്ടീവ് കമ്മറ്റി വിളിച്ചു തീരുമാനം എടുക്കണം എന്ന് ചർച്ച ചെയ്തു തീരുമാനിച്ചു.
കൂട്ടായ്മയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കമ്മറ്റി കൂടി തീരുമാനം എടുക്കാൻ സമയം
ഇല്ലാത്ത സാഹചര്യത്തിൽ എക്സിക്യൂട്ടീവ് കമ്മറ്റി ഗ്രൂപ്പിൽ ചർച്ച ചെയ്തു തീരുമാനിക്കുകയോ, കൂട്ടായ്‌മയുടെ available (ചുരുങ്ങിയത് 3 പേരെങ്കിലും പങ്കെടുക്കുന്ന) കോർ കമ്മറ്റി അംഗങ്ങൾ ഒരുമിച്ചു കൂടി തീരുമാനം എടുക്കുകയോ, ചെയ്യണം എന്ന് തീരുമാനിച്ചു.
രാത്രി 7 മണിയോട് കൂടി അബ്ദുൽ ഖാദർ സാഹിബിന്റെ നന്ദി
പ്രകാശനത്തോടെ കമ്മറ്റി പിരിച്ചുവിട്ടു.
Date : 01/03/2019 പ്രസിഡന്റ് :
Place : Jeddah ഒപ്പ് :






