20.04.2018 വെള്ളിയാഴ്ച വൈകിട്ട് 05:00 മണിക്ക് ജിദ്ദയിലെ ഇംപാല ഗാര്‍ഡന്‍ റസ്റ്റ്‌രണ്ടില്‍ വച്ച് നടന്ന എക്സിക്യൂട്ടീവ് യോഗ മിനിറ്റ്സ്:-
അജണ്ട:-
പ്രാർത്ഥന : റഷീദ് തോട്ടുമുഖം
സ്വാഗതം : സൈനുദീന്‍ എടയപ്പുറം
അധ്യക്ഷൻ : ഷാഹുല്‍ ഹമീദ് കളമശ്ശേരി
സാമ്പത്തിക റിപ്പോര്‍ട്ട്
: ഉസ്മാന്‍ തായിക്കാട്ടുകര
ആശംസ പ്രസംഗം : സുബൈര്‍ മുട്ടം, മുഹമ്മദ് ഷാ,മായിന്‍ കുട്ടി
നന്ദി : ഡോ.സിയാവുദീന്‍
1. ബിസിനസ് ഗ്രൂപ്പ് തീരുമാനം
2. സാമ്പത്തിക റിപ്പോര്‍ട്ട്
3. ഭാവി പരിപാടികള്‍
4. അദ്ധ്യക്ഷൻ അനുവദിക്കുന്ന മറ്റു വിഷയങ്ങൾ.
പങ്കെടുത്തവര്‍ : 1. സൈനുദീന്‍
2. ഷാഹുല്‍
ഹമീദ്
3. നാദിര്‍ഷ
4. ഡോ.സിയാവുദീന്‍
5. സുബൈര്‍
ഹിറ
6. ഫൈസല്‍
7. മുഹമ്മദ്
ഷാ
8. ഉസ്മാന്‍ തായിക്കാട്ടുകര
9. അന്‍ഫല്‍
ബഷീര്‍
10. സുബൈര്‍ മുട്ടം
11. മായിന്‍കുട്ടി
12. കലാം എടയാര്‍
13. ഹാഷിം കുന്നുകര
14. അബ്ദുല്‍ ഖാദര്‍
15. റഫീക്ക് പാനായിക്കുളം
16. അബ്ദുല്‍ കരീം ചിറയം
17. അന്‍വര്‍ തോട്ടുമുഖം
18. അന്‍വര്‍ കൊടികുത്തു മല
പ്രസിഡണ്ട് ഷാഹുല്‍ ഹമീദിന്‍റെ അധ്യക്ഷതയില്‍
കൂടിയ എക്സിക്യൂട്ടീവ് യോഗം റഷീദ് തോട്ടുമുഖത്തിന്‍റെ പ്രാര്‍ത്ഥനയോടെ
ആരംഭിച്ചു. സൈനുദീന്‍ എടയപ്പുറം സ്വാഗതം പറഞ്ഞു.
ട്രഷറര്‍ ഉസ്മാന്‍ തായിക്കാട്ടുകര സാമ്പത്തിക റിപ്പോര്‍ട്ട്
അവതരിപ്പിച്ചു. 2464 റിയാല്‍ വരവും, 1800 റിയാല്‍ ചിലവും 664 റിയാല്‍
നീക്കിയിരിപ്പു ഉണ്ടെന്നും, ചാരിറ്റി അക്കൗണ്ട്‌ല്‍ 10,995 നീക്കിയിരിപ്പും
ഉണ്ടെന്നും കമ്മറ്റിയെ അറിയിച്ചു.
ആദ്യമായി രക്ഷാധികാരി മായിന്‍കുട്ടി പുതിയ കമ്മറ്റിക്ക് എല്ലാവിധ പിന്തുണയും ആശംസയും നേര്‍ന്നു
കൊണ്ട് സംസാരിക്കുകയും കൂട്ടായ്മയുടെ വളര്‍ച്ചയില്‍ അഭിമാനം രേഖപ്പെടുത്തുകയും
മീഡിയ സംബന്ധമായ എന്ത് സഹായത്തിനും അദ്ദേഹത്തിന്റെ സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു.
രക്ഷാധികാരി മുഹമ്മദ് ഷാ കൂട്ടായ്മയുടെ പുതിയ
പ്രസിഡന്റിനും, കമ്മറ്റിക്കും ആശംസകള്‍ നേരുകയും, നിക്ഷപക്ഷമായി തീരുമാനങ്ങള്‍
എടുത്തു കൂട്ടായ്മയെ പുതിയ തലങ്ങളിലേക്ക് നയിക്കാന്‍ പുതിയ പ്രസിടെന്റിനു കഴിയട്ടെ
എന്നും ആശംസിച്ചു.
കൂട്ടായ്മയുടെ തുടക്കത്തില്‍ കൂട്ടായ്മ മുന്നോട് വച്ച
അംഗങ്ങളുടെ കലാ കായിക വാസനകളെ പരിപോഷിക്കുക എന്ന ദൌത്യം കഴിഞ്ഞ നമ്മുടെ പൊതു
പരിപാടികളില്‍ പാലിക്കാന്‍ നമുക്ക് കഴിഞ്ഞു എന്നുള്ളത് കൂട്ടായ്മയുടെ വളര്‍ച്ചയുടെ
ഏറ്റവും വലിയ ഉദാഹരണം ആണെന്ന് വൈസ് പ്രസിഡന്റ് സുബൈര്‍ മുട്ടം തന്റെ ആശംസ
പ്രസംഗത്തില്‍ സൂചിപ്പിച്ചു. എല്ലാ മേഖലയില്‍ നിന്നുമുള്ള എക്സിക്യൂട്ടീവ്
അംഗങ്ങള്‍ ഉള്‍പ്പെട്ട വലിയ ഒരു നേത്ര നിരയാണ് ഇപ്പോള്‍ കൂട്ടായ്മക്ക് ഉള്ളതെന്നും
നല്ല കാര്യങ്ങള്‍ക്ക് വേണ്ടി അത് ഉപയോഗപ്പെടുത്താന്‍ നമുക്ക കഴിയട്ടെ എന്നും വൈസ്
പ്രസിഡണ്ട് ആശംസിച്ചു.
ഇതുവരെ കൂട്ടായ്മക്ക് നല്‍കിയ എല്ലാവിധ സഹായ സഹകരണങ്ങളും
ഇനിയും കൂട്ടായ്മക്ക് തന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കും എന്ന് കോ ഓര്‍ഡിനേറ്റര്‍
നാദിര്‍ഷ പറഞ്ഞു.എല്ലാവരുടെയും അഭിപ്രായങ്ങള്‍ മാനിച്ചു കൊണ്ട് കൂട്ടായ്മയെ
മുന്നോട്ടു നയിക്കാന്‍ പുതിയ പ്രസിടന്റ്റ് നു കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
ഒരു പാട് കാര്യങ്ങള്‍ കൂട്ടായ്മക്ക് ചെയ്യാന്‍ കഴിഞ്ഞു
എന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ അതിന്റെ ഭാഗമായി നില്‍ക്കാന്‍ കഴിഞ്ഞതിനാല്‍ കുറെ
ആളുകളുമായി പരിചയെപ്പെടാനും സാധിച്ചു എന്നും അതില്‍ വളരെയധികം കൂട്ടായ്മയോട്
കടപ്പെട്ടിരിക്കുന്നു എന്നും വൈസ് പ്രസിഡന്റ് ഡോക്ടര്‍ സിയാവുദീന്‍ പറഞ്ഞു.
ജോയിന്റ് സെക്രട്ടറി ഫൈസല്‍ ആശംസകള്‍ നേര്‍ന്നു
സംസാരിക്കുകയും കൂട്ടായ്മ ഇവിടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ച പോലെ നാട്ടിലും
നല്ല കാര്യങ്ങള്‍ക്ക് വേണ്ടി കൂട്ടായ്മയുടെ പ്രവര്‍ത്തനം ഉണ്ടാകാന്‍
ശ്രമിക്കണമെന്നും പറഞ്ഞു. നാട്ടിലുള്ളവര്‍ക്ക് കൂടി സഹായങ്ങള്‍ നല്‍കാന്‍ നമ്മുടെ
ഭാഗത്ത് നിന്ന് കഴിഞ്ഞാല്‍ അതൊരു നല്ല കാര്യമായിരിക്കും എന്നും അഭിപ്രായപ്പെട്ടു.
കൂട്ടായ്മയിലേക്ക് പുതിയ മെമ്പര്‍മാരെ ചേര്‍ക്കാന്‍ നാം
എല്ലാവരും ശ്രമിക്കണമെന്നു ട്രഷറര്‍ ഉസ്മാന്‍ തായിക്കാട്ടുകര തന്‍റെ ആശംസ
പ്രസംഗത്തില്‍ പറഞ്ഞു.
തുടര്‍ന്ന് എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും ആശംസകള്‍ നേര്‍ന്നു
കൊണ്ട് സംസാരിക്കുകയും ഒത്തൊരുമയോടെ അടുത്ത രണ്ടു വര്ഷം കൂട്ടായ്മയുടെ വളര്‍ച്ചക്ക്
വേണ്ടി പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും എന്നും എല്ലാവരും ഉറപ്പു നല്‍കുകയും ചെയ്തു.
തുടര്‍ന്ന് സ്നേഹസംഗമം അവലോകനം ആയിരുന്നു. സ്നേഹസംഗമം എന്ന
ആശയം തന്നെ വളരെയധികം പ്രശംസ അര്‍ഹിക്കുന്നതാനെന്നും, ഭക്ഷണത്തിന്റെ ക്വാളിറ്റിയില്‍
ചെറിയ ഒരു കുറവ് ഉണ്ടായിരുന്നെങ്കിലും, ഓഡിറ്റോറിയവും, സ്റ്റേജും,പ്രത്യേകിച്ച്
ബാനറും വളരെയധികം നന്നായിരുന്നു എന്നും അത് കൊണ്ട് തന്നെ എല്ലാ അംഗങ്ങള്‍ക്കും എന്‍ജോയ്
ചെയ്യാന്‍ കഴിഞ്ഞു എന്നും എല്ലാവും പൊതുവേ അഭിപ്രായപ്പെട്ടു. കൂട്ടായ്മയുടെ പൊതു പരിപാടികളില്‍
ഫോട്ടോ എടുത്തു സഹകരിക്കുന്ന അന്‍ഫാല്‍,റിനു എന്നിവരെ കമ്മറ്റി പ്രത്യേകം
പ്രശംസിക്കുകയും, ഇനി നടത്തുന്ന പൊതു പരിപാടിയില്‍ അവര്‍ക്ക് ഒരു പ്രോത്സാഹനം നല്‍കാം
എന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ഇനി
നമുക്ക് ഒരു വില്ല പ്രോഗ്രാം നടത്താം എന്നും അതില്‍ കായിക മത്സരങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും
രക്ഷാധികാരി മായിന്‍ കുട്ടി അഭിപ്രായപ്പെട്ടു.
നോമ്പ് തുറ റെഡ്സീയില്‍
നടത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയും, അത്രയും വലിയ ഒരു തുക ഇതിനു വേണ്ടി
ചിലവാക്കെണ്ടാതില്ല എന്നും, സാധാരണ രീതിയില്‍ നടത്തി ബാക്കി പൈസ ചാരിറ്റിയില്‍ ഉള്‍പ്പെടുത്താം
എന്നു തീരുമാനിക്കുകയും ചെയ്തു. അതനുസരിച്ച് റമദാന്‍ ആദ്യ വെള്ളിയാഴ്ച സീസന്‍സ്
റസ്റ്റ്‌റൊണ്ടില്‍ വച്ച് 45 റിയാല്‍ റേറ്റില്‍ 80 ആളുകളെ
പങ്കെടുപ്പിച്ചു നോമ്പ് തുറ നടത്താം എന്ന് തീരുമാനിക്കുകയും ചെയ്തു. അതിലേക്കായി
4500 റിയാല്‍ ബട്ജറ്റ് തീരുമാനിക്കുകയും ചെയ്തു. എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും
സാമ്പത്തികമായി സഹകരിക്കാന്‍ തീരുമാനിക്കുകയും, താഴെ പറയുന്ന സംഖ്യകള്‍ വാഗ്ദാനം
ചെയ്യ്കയും ചെയ്തു.
|
1
|
സൈനുദീന്‍=300
|
10
|
സുബൈര്‍
മുട്ടം =300
|
|
2
|
ഷാഹുല്‍
ഹമീദ്=1100
|
11
|
മായിന്‍കുട്ടി
=400
|
|
3
|
നാദിര്‍ഷ=350
|
12
|
കലാം
എടയാര്‍=300
|
|
4
|
ഡോ.സിയാവുദീന്‍
=600
|
13
|
ഹാഷിം
കുന്നുകര =300
|
|
5
|
സുബൈര്‍
ഹിറ =600
|
14
|
അബ്ദുല്‍
ഖാദര്‍ =400
|
|
6
|
ഫൈസല്‍=400
|
15
|
റഫീക്ക്
പാനായിക്കുളം =300
|
|
7
|
മുഹമ്മദ്
ഷാ=300
|
16
|
അബ്ദുല്‍
കരീം ചിറയം=1000
|
|
8
|
ഉസ്മാന്‍
തായിക്കാട്ടുകര =200
|
17
|
അന്‍വര്‍
തോട്ടുമുഖം =600
|
|
9
|
അന്‍ഫല്‍
ബഷീര്‍=200
|
18
|
അന്‍വര്‍
കൊടികുത്തു മല =200
|
നോമ്പ്
തുറയിലെക്ക് മീഡിയ അംഗങ്ങളെ വിളിക്കുവാനും, സഹോദര കൂട്ടയ്മകളിലെ 3 പേരെ വീതം
വിളിക്കാന്‍ തീരുമാനിച്ചു. റമദാന്‍ സന്ദേശം നല്‍കുന്നതിനായി ഒരാളെ
കണ്ടെത്തണമെന്നും അത് വാട്സ്അപ്പിലൂടെ അറിയിക്കാം എന്നും തീരുമാനിച്ചു. സീസന്‍സ്
റസ്റ്റ്‌റൊണ്ടില്‍ പോയി ബുക്ക് ചെയ്യുന്നതിന് വേണ്ടി പ്രസിഡന്റ്,സെക്രട്ടറി, കോ
ഓര്‍ഡിനേറ്റര്‍ എന്നിവരെ ചുമതലപ്പെടുത്തി.
ഗ്രൂപ്പ് മെമ്പര്‍മാരില്‍
ഇതുവരെ മെമ്പര്ഷിപ്പ് ഫീസും വരി സംഖ്യ യും നല്‍കാതെ കൂട്ടായ്മയുടെ ഗ്രൂപ്പില്‍
തുടരുന്നവരെ കുറിച്ചു ചര്‍ച്ച ചെയ്യുകയും, അതോടൊപ്പം വരിസംഖ്യ പിരിച്ചെടുക്കാന്‍ 5
പേരെ വീതം എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് നല്‍കി അവര്‍ അംഗങ്ങളില്‍ നിന്ന് പിരിച്ചെടുക്കാന്‍ ശ്രമിക്കണമെന്നും ചര്‍ച്ച
ചെയ്തു. നോമ്പ് തുറക്ക് വരുമ്പോള്‍ വരിസംഖ്യ തരാത്ത എല്ലാ അംഗങ്ങളില്‍ നിന്നും
പിരിച്ചെടുക്കാന്‍ തീരുമാനിച്ചു.
കൂട്ടായ്മ
നാട്ടില്‍ സജീവമാക്കുന്നതിന്റെ ഭാഗമായി നാട്ടില്‍ എന്തെങ്കിലും ചെയ്യണമെന്ന നടന്ന
ചര്‍ച്ചയില്‍ ആംബുലന്‍സ് കൊടുത്തത് പോലെ നമ്മുടെ ഓര്‍മ്മക വേണ്ടി എന്തെങ്കിലും
ചെയ്യണമെന്നു രക്ഷാധികാരി മുഹമ്മദ് ഷാ അഭിപ്രായപ്പെട്ടു. നാട്ടിലെ
ഹോസ്പിറ്റലുകളുമായി ബന്ധപ്പെട്ടു എന്തെങ്കിലും ചാരിറ്റി പ്രവര്‍ത്തനം നടത്താം
എന്ന് ഖാദര്‍ അഭിപ്രായപ്പെട്ടു.
ചുരുങ്ങിയത് 3
സാധു പെണ്‍കുട്ടികളുടെ വിവാഹം കൂട്ടായ്മ നടത്തി കൊടുക്കുന്നതിനെ കുറിച്ചുള്ള
അഭിപ്രായം പ്രസിഡണ്ട് കമ്മറ്റി മുമ്പാകെ അവതരിപ്പിച്ചു. 10 ലക്ഷം രൂപയുടെ
ബട്ജറ്റു വരും എന്ന് പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. അഭിപ്രായത്തോട് എല്ലാവരും
യോജിക്കുകയും, പ്രസിഡണ്ട് 5 പവനും, കരീം ചിറയം 50,000 രൂപയും ഓഫര്‍ ചെയ്യുകയും
ചെയ്തു. പിന്നീടുള്ള കമ്മറ്റികളില്‍ ചര്‍ച്ച ചെയ്തു കാര്യങ്ങള്‍ തീരുമാനിക്കാം
എന്നും തീരുമാനിച്ചു. അതോടൊപ്പം നാട്ടില്‍ നമ്മുടെ ഒരു കമ്മറ്റി ആക്ടിവ്
ആക്കുന്നതിനെ കുറിച്ചും അഭിപ്രായപ്പെട്ടു.
ഡോക്ടര്‍ സിയവുദീന്‍റെ നന്ദി പ്രകാശനത്തോടെ രാത്രി 8 മണിയോട് കൂടി കമ്മറ്റി പിരിച്ചു വിടുകയും
ചെയ്തു.