15-11-2019 വെള്ളിയാഴ്ച്ച
ഉച്ചയ്ക്ക് 1:30ന് ആക്ടിങ് പ്രസിഡന്റ് സുബൈർ മുട്ടത്തിന്റെ അദ്ധ്യക്ഷതയിൽ ജിദ്ദ-ആലുവ കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് യോഗം ഗ്ലോബൽ കൂൾ ഓഫിസിൽ കൂടുകയുണ്ടായി.ഷാ കാസിം ആലുവയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ സുബൈർ പാനായിക്കുളം സ്വാഗതമാശംസിച്ചു.
പ്രധാന തീരുമാനങ്ങൾ
1)ജനറൽ ബോഡിയും തിരഞ്ഞെടുപ്പും 2020 ജനുവരി 17 വെള്ളിയാഴ്ച്ച 7:30 pm ന് സഫയർ ഓഡിറ്റോറിയത്തിൽ വെച്ച്
നടത്തുവാൻ തീരുമാനിച്ചു.ജനറൽ ബോഡിക്ക് വരുന്ന ചിലവ് കൂട്ടായ്മയുടെ ജനറൽ ഫണ്ടിൽ നിന്നും വിനിയോഗിക്കുവാൻ തീരുമാനിച്ചു.
2)പത്താം വാർഷികം2020 ഫെബ്രുവരി 21 വെള്ളിയാഴ്ച്ച എയർലൈൻസ് റെസ്റ്റോറന്റ്(ഇമ്പാല ഗാർഡൻ)ഷറഫിയ്യയിൽ വിവിധ കലാപരിപാടികളോടെ നടത്തുവാൻ തീരുമാനിച്ചു.
3)പ്രോഗ്രാം കൺവീനർ ആയി മുഹമ്മദ് ഷാ ആലുവയെ തിരഞ്ഞെടുത്തു. അടുത്ത യോഗത്തിൽ കലാപരിപാടികളുടെ വിശദാംശങ്ങൾ അവതരിപ്പിക്കാൻ മുഹമ്മദ് ഷായെ ചുമതലപ്പെടുത്തുകയും തുടർന്ന് അത് ചർച്ച ചെയ്യാനും തീരുമാനിച്ചു.
4)ജനറൽ ബോഡിയും,തിരഞ്ഞെടുപ്പും മെയിൻ ഗ്രൂപ്പിൽ അനൗൺസ് ചെയ്യുവാൻ തീരുമാനിച്ചു.പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കുവാനും,കൂട്ടായ്മയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അംഗങ്ങളോട് നേരിട്ട് അഭിപ്രായം ചോദിക്കുവാനും,പരസ്പരം പരിചയം പുതുക്കുവാനും,അംഗങ്ങളുടെ നിർദ്ദേശങ്ങൾ നേരിട്ട് അറിയുവാൻ അംഗങ്ങൾക്ക് അവസരമുണ്ടാക്കുമെന്നും,പൊതുവെ തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുവാനും,അംഗങ്ങളുടെ അഭിപ്രായം മാനിക്കുവാനും, ഐക്യകണ്ടേന തീരുമാനിച്ചു.
5)അംഗങ്ങളിൽ നിന്നും പിരിച്ചെടുക്കേണ്ട മാസവരി,ചാരിറ്റി ഫണ്ട് ഈ വർഷം ഡിസംബർ 31ന് മുമ്പ് തന്നെ പിരിച്ചെടുക്കണമെന്നും,അതിനായി എക്സിക്യൂട്ടീവ് അംഗങ്ങൾ മുന്നിട്ടിറങ്ങണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
6)Jakമായി സഹകരിച്ചു പ്രവർത്തിക്കുവാൻ,Jak ex:gulf കൂട്ടായ്‌മ സന്നദ്ധമാണെന്ന് അറിയിച്ചു കൊണ്ടുള്ള ലെറ്റർ കമ്മിറ്റിയിൽ വായിക്കുകയും,ഫയലിൽ സ്വീകരിക്കുകയും ചെയ്തു.
6)എറണാകുളം ജില്ലയുടെ കൂട്ടായ്മയായ Jeddah Eranakulam socio Arts&Concern (Jesac),ജിദ്ദ-ആലുവ കൂട്ടായ്മയുടെ എല്ലാ അംഗങ്ങളേയുംക്ഷണിച്ചു കൊണ്ടുള്ള ലെറ്റർ കമ്മിറ്റിയിൽ വായിക്കുകയും,ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഈ ലെറ്റർ കൂട്ടായ്മയുടെ മെയിൻ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുവാനും, താല്പര്യമുള്ള അംഗങ്ങൾക്ക് jesac എന്ന സംഘടനയുമായി യോജിച്ച് പ്രവർത്തിക്കാമെന്നും,അതിനായി jesac what's up അഡ്മിൻ മാരുടെ നമ്പർ നൽകുവാനും യോഗം തീരുമാനിച്ചു.
രഷാധികാരി സയ്ദ് മുഹമ്മദ് ഇക്കയുടെ പുതിയ സംരംഭത്തിന് ആശംസകൾ അർപ്പിച്ചു,അദ്ദേഹം ഒരുക്കിയ സ്നേഹ വിരുന്നിനു ശേഷം ഡോ: സിയാവുദ്ധീന്റെ നന്ദി പ്രകാശനത്തോടെ യോഗം 3.10 നു അവസാനിച്ചു.

No comments:
Post a Comment