12.04.2019 വെള്ളിയാഴ്ച വൈകിട്ട് 4:30 മണിക്ക് ജിദ്ദയിലെ ഗ്ലോബല്‍ കൂള്‍ ഓഫീസില്‍ വച്ച് നടന്ന എക്സിക്യൂട്ടീവ് യോഗ മിനിറ്റ്സ്:-
അജണ്ട:-
പ്രാർത്ഥന
: കലാം എടയാര്‍ .
സ്വാഗതം
: സുബൈര്‍ M.K.
അധ്യക്ഷൻ : ഡോക്ടര്‍ സിയവുദീന്‍
മുന്‍യോഗ മിനിറ്റ്സ് : സൈനുദീന്‍
എടയപ്പുറം
നന്ദി : ഉസ്മാന്‍ തായിക്കാട്ടുകര
1.
നോമ്പ് തുറ തെയ്യാറെടുപ്പുകള്‍
2. ഭാവി പരിപാടികൾ.
3. അദ്ധ്യക്ഷൻ അനുവദിക്കുന്ന
മറ്റു വിഷയങ്ങൾ.
പങ്കെടുത്തവര്‍ :
1. സൈനുദീന്‍
2. അൻഫൽ ബഷീർ.
3. സുബൈര്‍ പാനായികുളം
4. അബ്ദുല്‍ ഖാദര്‍ ആലുവ
5. ഫൈസല്‍ തോട്ടുമുഖം
6. ഡോക്ടര്‍ സിയവുദീന്‍
7. കലാം
എടയാര്‍
8. ഉസ്മാന്‍
തായിക്കാട്ടുകര
9. മായിന്‍കുട്ടി
പ്രസിഡന്റ് ഡോക്ടര്‍ സിയവുദീന്‍ന്‍റെ അധ്യക്ഷതയില്‍
കൂടിയ എക്സിക്യൂട്ടീവ് യോഗം കലാം എടയാര്‍ന്‍റെ പ്രാര്‍ഥനയോടെ ആരംഭിച്ചു. സുബൈര്‍ സ്വാഗതവും, ജനറല്‍ സെക്രട്ടറി സൈനുദീന്‍ മുന്‍യോഗ മിനിറ്റ്സും അവതരിപ്പിച്ചു.
റമദാനിൽ കൂട്ടായ്മ നടത്താൻ ഉദ്ദേശിക്കുന്ന ഇഫ്താർ സംഗമത്തിൽ
35 റിയാലിന്റെ മെനു കമ്മറ്റി അംഗീകരിക്കുകയും 100 പേർക്ക് ഓർഡർ കൊടുക്കാൻ തീരുമാനിക്കുകയും
ചെയ്തു.
➡കഴിഞ്ഞ കമ്മറ്റി തീരുമാനമനുസരിച്ചു എക്സിക്യൂട്ടീവ് അംഗങ്ങൾ 100 റിയാൽ എടുക്കുന്നത്
കൂടാതെ താഴെ പറയുന്ന കമ്മറ്റി അംഗങ്ങൾ തുക ഓഫ്ഫർ ചെയ്തു: ഡോക്ടർ സിയാവുദീൻ =500, അബ്ദുൽ ഖാദർ =400, സുബൈർ പാനായിക്കുളം=250, മായിൻകുട്ടി=150, കലാം=200, ഫൈസൽ=100, അൻഫൽ=100.
നോമ്പ് തുറയില്‍ സാമ്പത്തികമായി സഹകരിക്കാന്‍
താല്പര്യമുള്ള ഏതെങ്കിലും കൂട്ടായ്മ അംഗങ്ങള്‍ ഉണ്ടെങ്കില്‍ അവരെ കൂടി
പങ്കെടുപ്പിക്കാം എന്ന കോ ഒരഡിനേറ്റര്‍ ഖാദര്‍ സാഹിബിന്റെ നിര്‍ദേശം കമ്മറ്റി
അംഗീകരിക്കുകയും അതിനെ കുറിച്ച് ഒരു പോസ്റ്റ് കൂട്ടായ്മ മെയിന്‍ ഗ്രൂപ്പില്‍
ഇടാന്‍ തീരുമാനിക്കുകയും ചെയ്തു.
➡സഹോദര കൂട്ടായ്മകളായ PPA, SEWA, MUSRIS എന്നീ സംഘടനകളിലെ പ്രെസിഡന്റിനേയും,സെക്രെട്ടറിയെയും ക്ഷണിക്കാൻ തീരുമാനിച്ചു.
➡റമദാൻ സന്ദേശം നൽകുന്നതിന് അനുയോജ്യനായ ആളെ കണ്ടെത്തി ക്ഷണിക്കാൻ മായിൻകുട്ടി സാഹിബിനെ
ചുമതലപ്പെടുത്തി.
➡പഴയ ബാനർ കുഴപ്പമില്ലെങ്കിൽ അത് തന്നെ ഉപയോഗിക്കാം എന്നും, ആവശ്യമെങ്കിൽ പുതിയത് അടിക്കാനും സെക്രെട്ടറിയെ
ചുമതലപ്പെടുത്തി.
➡അംഗങ്ങളെ ക്ഷണിക്കാൻ സെക്രെട്ടറി ആളുകളെ വീതിച്ചു കൊടുക്കാൻ തീരുമാനിച്ചു.
➡എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും കൃത്യം 6 മണിക്ക് തന്നെ ഹാളിൽ എത്താനും, വൈറ്റ് ഷർട്ട് & ബാഡ്ജ് ധരിക്കാനും തീരുമാനിച്ചു.
➡എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് ഒരു ഫാമിലിയെയോ, അല്ലെങ്കിൽ 2 ബാച്ചിലർനെയോ ക്ഷണിക്കാൻ
തീരുമാനിച്ചു.
➡സ്റ്റേജിൽ: പ്രെസിഡെന്റ്, സെക്രെട്ടറി, മുഖ്യാതിഥി
▶ഖിറാഅത്ത്: ഷാസിയ സുബൈർ
▶സ്വാഗതം: സെക്രെട്ടറി
▶അദ്ധ്യക്ഷൻ: പ്രസിഡന്റ്
▶റമദാൻ സന്ദേശം:?
▶നന്ദി: ട്രെഷറർ
➡നാട്ടിലെ പെയിൻ ആൻഡ് പാലിയേറ്റിവ് സംഘടനയുടെ ഇപ്പോഴത്തെ സാഹചര്യം അന്വേഷിച്ചു മനസ്സിലാക്കാൻ
നാട്ടിലുള്ള രക്ഷാധികാരി മുഹമ്മദ് ഷായുമായി സംസാരിക്കാൻ പ്രെസിഡന്റിനെ ചുമതലപ്പെടുത്തി.
അവർക്ക് സഹായം ചെയ്യേണ്ടി വന്നാൽ ഈ റമദാനിൽ തന്നെ അത് ചെയ്യാൻ തീരുമാനിച്ചു.
ആലുവക്കാരായ 2 പ്രവാസികൾ ജിദ്ദയിൽ വന്നിട്ട്
സ്പോന്‍സര്‍മായി പ്രശ്നങ്ങളുണ്ടാവുകയും, അവരെ സ്പോന്‍സര്‍ മര്‍ദ്ധിച്ചതായും പ്രസിഡന്ടിനു
കിട്ടിയ വിവരം അദ്ദേഹം എക്സിക്യൂട്ടീവ് വാട്സ് അപ്പു ഗ്രൂപ്പില്‍
അറിയിച്ചതനുസരിച്ച് അവരെ സന്ദർശിക്കുകയും, കൃത്യ സമയത്തു അവർക്ക് വേണ്ട ഉപദേശ
നിര്‍ദേശങ്ങള്‍ നല്‍കി അവരെ സുരക്ഷിത സ്ഥാനങ്ങളില്‍ ആക്കുകയും, എംബസ്സിയും, സ്പോന്‍സറുമായി
ബന്ധപ്പെട്ടു സംസാരിച്ചു അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍
മുന്നിട്ടിറങ്ങുകയും ചെയ്ത കൂട്ടായ്മ രക്ഷാധികാരി
മായിൻകുട്ടി സാഹിബ്, ജോയിന്റ് സെക്രെട്ടറി സുബൈർ പാനായിക്കുളം, വൈസ് ട്രഷറർ ഷാമോൻ ചിറയം, കലാം എടയാർ കൂടാതെ സ്പോന്‍സറുമായി
സംസാരിക്കാനും കാര്യങ്ങള്‍ രമ്യതയിലാക്കാനും കൂട്ടായ്മയോട് സഹകരിച്ച റഷീദ്
എടവനക്കാട് സാഹിബിനും, അവരെ സാമ്പത്തിക മായും മറ്റും സഹായിക്കാന്‍
മുന്നിട്ടിറങ്ങിയ കൂട്ടായ്മ അംഗങ്ങളായ ഷഫീക്, ജെസ്ബീര്‍, ഗ്ലോബല്‍ കൂള്‍ സ്റ്റാഫ്
സുഹൈല്‍ എന്നിവരുടെ പ്രവർത്തനത്തെ കമ്മറ്റി അഭിനന്ദിക്കുകയും, അതുമായി ബന്ധപ്പെട്ട എല്ലാവർക്കും കമ്മറ്റി നന്ദി അറിയിക്കുകയും ചെയ്തു.
നോമ്പ് തുറക്ക് മുമ്പായി
മെയ് 3 ന് ഒരു മീറ്റിംഗ് കൂടി വിളിക്കാം തീരുമാനിച്ചു
രാത്രി 7 മണിയോട് കൂടി ഉസ്മാന്‍
തായിക്കാട്ടുകരയുടെ നന്ദി പ്രകാശനത്തോടെ കമ്മറ്റി പിരിച്ചുവിട്ടു.
Date : 12/04/2019 പ്രസിഡന്റ് :
Place : Jeddah ഒപ്പ് :










