ജിദ്ദ ആലുവ കൂട്ടായ്മ 6-ആം വാര്‍ഷികാഘോഷവും, വാര്‍ഷിക ജനറല്‍ ബോഡിയും സംഘടിപ്പിച്ചു. ഷാ കാസിംന്‍റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗം ഡോ. സിയാവുദീന്‍ ഉത്ഘാടനം കര്‍മ്മം നിര്‍വഹിച്ചു. ആക്ടിംഗ് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് കളമശ്ശേരി അദ്ധ്യക്ഷത വഹിച്ചു.ട്രഷറര്‍ ഹബീബ് മുപ്പത്തടം സ്വാഗതവും, റഷീദ് തോട്ടുമുഖം നന്ദിയും പറഞ്ഞു. ജനറല്‍സെക്രട്ടറി സൈനുദീന്‍ എടയപ്പുറം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും, രക്ഷാധികാരി മായിന്‍കുട്ടി, വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷാ ആലുവ, പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ സെക്രട്ടറി ഖാദര്‍, സേവ സെക്രട്ടറി റസാക്ക് എടവനക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിക്കുകയും ചെയ്തു.
ജിദ്ദ ആലുവ കൂട്ടായ്മ ബിസിനസ്സ് ഗ്രൂപ്പിന്‍റെ മെമ്പര്‍ഷിപ്പ് വിതരണം ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് കളമശ്ശേരിയും, കണ്‍വീനര്‍ ഫൈസല്‍ തോട്ടുമുഖവും, ട്രഷറര്‍ സുബൈര്‍ മുപ്പത്തടവും ചേര്‍ന്ന് അന്‍ഫാല്‍ ബഷീറിനു നല്‍കി കൊണ്ട് നിര്‍വഹിച്ചു.
ഐഡി കാര്‍ഡ് വിതരണം സുബൈര്‍ പാനായിക്കുളത്തിന് നല്‍കി കൊണ്ട് സൈദു മുഹമ്മദ് ആലുവ നിര്‍വഹിച്ചു
മരണപ്പെട്ട ഉളിയന്നൂര്‍ സ്വദേശി സിയാദിന്‍റെ കുടുംബത്തിനുള്ള കൂട്ടായ്മയുടെ ധന സഹായം എക്സിക്യൂട്ടീവ് അംഗങ്ങളായ ശിഹാബുദ്ധീന്‍,കലാം,ഇബ്രാഹിം കുട്ടി എന്നിവരും, പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍റെ ധന സഹായം ഖാദറും, സേവയുടെ ധന സഹായം റസാക്കും ജിദ്ദ ആലുവ കൂട്ടായ്മ കോ- ഓര്‍ഡിനേറ്റര്‍ നാദിര്‍ഷക്ക് കൈമാറി.
തുടര്‍ന്ന് നടന്ന കലാ പരിപാടികളില്‍ മുഹമ്മദ് ഷാ ആലുവ, ലമ്യ മുഹമ്മദ് ഷാ,സഫരുദ്ധീന്‍ എടയാര്‍,ഷാഹുല്‍ ഹമീദ് നെട്ടൂര്‍,അബ്ദുല്‍ കലാം എടയാര്‍, ഹാരിസ്,ഫാത്തിമ,ഫാസ്സിയ സുബൈര്‍,ഫാത്തിമ, സിമി ഖാദര്‍,സജീര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. യാസീന്‍ ഹാഷിമിന്‍റെ ബ്രേക്ക് ഡാന്‍സും അരങ്ങേറി.
പീറ്റര്‍ ചക്കാലക്കല്‍ രചന നിര്‍വഹിച്ച് നാദിര്‍ഷ ആലുവ സംവിധാനം ചെയ്ത നാടകത്തില്‍ സൈനുദീന്‍ എടയപ്പുറം, ഹബീബ് മുപ്പത്തടം, ഫൈസല്‍ തോട്ടുമുഖം, അന്‍ഫല്‍ മുവാറ്റുപുഴ,സഫരുദീന്‍ എടയാര്‍ എന്നിവര്‍ വേഷമിട്ടു.
ഹബീബ് മുപ്പത്തടത്തിന്‍റെ നേത്രത്വത്തില്‍ നടന്ന കൊല്‍കളിയില്‍ ഷാമോന്‍ കാസിം ചിറയം , ഷാഹുല്‍ ഹമീദ് കളമശ്ശേരി, അബ്ദുല്‍ കരീം നീറിക്കോട്, ഷാഹുല്‍ ഹമീദ് നെട്ടൂര്‍, അബ്ദുല്‍ കലാം എടയാര്‍, ഫൈസല്‍ തോട്ടുമുഖം, അന്‍ഫാല്‍ മുവാറ്റുപുഴ, സഫരുദീന്‍ എടയാര്‍, സൈനുദീന്‍ എടയപ്പുറം,ഷാജഹാന്‍ പാനായിക്കുളം എന്നിവര്‍ പങ്കെടുത്തു.