നീണ്ട 26 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ ആലുവ കൂട്ടായ്മ ട്രെഷറർ ഉസ്മാൻ തായിക്കാട്ടുകരക്ക് യാത്രയയപ്പു നൽകി.റാറ ആവിസ് റെസ്റ്റോരന്റിൽ വച്ച് നടന്ന യാത്രയയപ്പിൽ പ്രസിഡന്റ് ഡോ.സിയാവുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രെട്ടറി സൈനുദീൻ എടയപ്പുറം, രക്ഷാധികാരികളായ മായിന്‍കുട്ടി,മുഹമ്മദ് ഷാ ആലുവ, വൈസ് പ്രസിഡണ്ട് സുബൈർ മുട്ടം,കോ ഓർഡിനേറ്റർ അബ്ദുൽ ഖാദർ ആലുവ ജോയിന്റ് സെക്രട്ടറിമാരായ ഫൈസല്‍ തോട്ടുമുഖം,സുബൈർ പാനായിക്കുളം,വൈസ് ട്രഷറർ ഷാമോൻ കാസ്സിം, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ P.A.റഷീദ് തോട്ടുമുഖം, കലാം എടയാർ, അൻഫൽ ബഷീർ, അൻവർ തോട്ടുമുഖം, റഫീഖ് പാനായിക്കുളം,ഹാഷിം കുന്നുകര കൂട്ടായ്മ അംഗം അബ്ദുൽ റഹീം എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.കൂട്ടായ്മയുടെ ഉപഹാരം ഡോ.സിയാവുദ്ദീൻ സമ്മാനിച്ചു. സുബൈർ പാനായിക്കുളം സ്വാഗതവും, സൈനുദീൻ എടയപ്പുറം നന്ദിയും പറഞ്ഞു. മുഹമ്മദ് ഷാ ആലുവ പ്രാർത്ഥന നടത്തി. ഉസ്മാൻ തായിക്കാട്ടുകര യാത്രയയപ്പിനു നന്ദി പറഞ്ഞു.












































































No comments:
Post a Comment