My Blog List

Wednesday, May 22, 2019

22/05/2019 ബുധനാഴ്ച റാറ ആവിസ് റെസ്റ്റോരന്റിൽ വച്ച് നടന്ന എക്സിക്യൂട്ടീവ് മീറ്റിംഗിൽ നിന്നും.





22.05.2019 ബുധനാഴ്ച വൈകിട്ട് 6:00 മണിക്ക് ജിദ്ദയിലെ റാറ ആവിസ് റെസ്റ്റ്രണ്ടില്‍ വച്ച് നടന്ന എക്സിക്യൂട്ടീവ് യോഗ മിനിറ്റ്സും, ട്രഷറര്‍ ഉസ്മാൻ തായിക്കാട്ടുകരക്ക് നല്‍കിയ യാത്രയയപ്പും.
അജണ്ട:-
പ്രാർത്ഥന           : മുഹമ്മദ്‌ ഷാ ആലുവ
സ്വാഗതം             : സുബൈര്‍ പാനായിക്കുളം   
അധ്യക്ഷൻ           : ഡോക്ടര്‍ സിയവുദീന്‍
മുന്‍യോഗ മിനിറ്റ്സ്    : സുബൈര്‍ പാനായിക്കുളം   
നന്ദി                : സൈനുദീന്‍ എടയപ്പുറം

1.  നോമ്പ് തുറ അവലോകനം  
2.  പുതിയ ട്രഷറര്‍ തെരഞ്ഞെടുപ്പ്.
3.  ഉസ്മാന്‍ തായിക്കാട്ടുകര യാത്രയയപ്പ്
4. അദ്ധ്യക്ഷൻ അനുവദിക്കുന്ന മറ്റു വിഷയങ്ങൾ.

പങ്കെടുത്തവര്‍ :           
1.   സൈനുദീന്‍
                       2.   അൻഫൽ ബഷീർ. 
                       3.   മുഹമ്മദ്‌ ഷാ ആലുവ 
                       4.   ഷാമോന്‍ ചിറയം
                       5.   ഡോക്ടര്‍ സിയവുദീന്‍
                       6.   കലാം എടയാര്‍    
                       7.   ഉസ്മാന്‍ തായിക്കാട്ടുകര
                       8.   മായിന്‍കുട്ടി
                       9.   സുബൈര്‍ മുട്ടം
                       10.   സുബൈര്‍ പാനായിക്കുളം
                       11.   ഹാഷിം കുന്നുകര
                       12.   അന്‍വര്‍ തോട്ടുമുഖം
                       13.   റഫീക്ക് പാനായിക്കുളം
                       14.   റഷീദ് തോട്ടുമുഖം
                       15.   ഫൈസല്‍ തോട്ടുമുഖം
                       16.   അബ്ദുല്‍ ഖാദര്‍ ആലുവ
                                                               
         പ്രസിഡന്റ്‌ ഡോക്ടര്‍ സിയവുദീന്‍ന്‍റെ അധ്യക്ഷതയില്‍ കൂടിയ എക്സിക്യൂട്ടീവ് യോഗം മുഹമ്മദ്‌ ഷാ ആലുവയുടെ പ്രാര്‍ഥനയോടെ ആരംഭിച്ചു. സുബൈര്‍ പാനായിക്കുളം  സ്വാഗതവും, മുന്‍യോഗ മിനിറ്റ്സും അവതരിപ്പിച്ചു.
റമദാനിൽ കൂട്ടായ്മ നടത്തിയ ഇഫ്താർ സംഗമം അവലോകനം ആയിരുന്നു ആദ്യ വിഷയം.
ഇഫ്താര്‍ സംഗമം നല്ല രീതിയില്‍ നടത്താന്‍ കഴിഞ്ഞു എന്ന് എല്ലാ അംഗങ്ങളും അഭിപ്രായപ്പെട്ടു. സഹോദര സംഘടനകളുടെ ഇഫ്താര്‍ സംഗമം ഉണ്ടായിട്ടു പോലും നമ്മുടെ അംഗങ്ങളെ എല്ലാം ഇഫ്താറിന് പങ്കെടുപ്പിക്കാന്‍ കഴിഞു എന്നും, യോഗ നടപടികള്‍ അധികം സമയം നീണ്ടു പോകാതെ കൃത്യമായി നടത്താന്‍ കഴിഞ്ഞു എന്നും, എല്ലാ അംഗങ്ങളും അഭിപ്രായപ്പെട്ടു.
എക്സിറ്റില്‍ നാട്ടില്‍ പോകുന്ന കൂട്ടായ്മയുടെ ട്രഷറര്‍ ഉസ്മാന്‍ തായിക്കാട്ടുകരയുടെ  ഒഴിവിലേക്ക് കൂട്ടായ്മയുടെ പുതിയ ട്രഷറര്‍ ആയി കോ ഓര്‍ഡിനെറ്റര്‍ കൂടിയായ അബ്ദുല്‍ ഖാദര്‍ ആലുവയെ  തെരഞ്ഞെടുത്തു. അന്ന് വരെയുള്ള കണക്കുകളും, പൈസയും ഉസ്മാന്‍ തായിക്കാട്ടുകര പുതിയ ട്രഷറര്‍ക്ക് കൈമാറുകയും ചെയ്തു. കൂട്ടായ്മ ജനറല്‍ അക്കൗണ്ട്‌ല്‍ 2,320 റിയാലും, ചാരിറ്റി അക്കൗണ്ട്‌ല്‍ 17,286 റിയാലും കൂട്ടി ആകെ 19,606 റിയാലന്റെ കണക്ക് അവതരിപ്പിച്ചു പൈസ കൈമാറി.

ഇഫ്താര്‍ സംഗമത്തില്‍ പയിന്‍ ആന്‍ഡ്‌ പാലിയേറ്റിവ്നു വേണ്ടി 1985 സ്വരൂപിച്ചതായും, അത് ഈ റമദാനില്‍ തന്നെ അവര്‍ക്ക് എത്തിച്ചു കൊടുക്കണം എന്നും കമ്മറ്റി അഭിപ്രായപ്പെട്ടു. ബാക്കിയുള്ള പൈസ കൂട്ടായ്മ ചാരിറ്റിയില്‍ നിന്നും എടുത്തു 50,000 (അമ്പതിനായിരം) രൂപ കൊടുക്കാം എന്നും തീരുമാനിച്ചു. രക്ഷാധികാരി,സെക്രെട്ടറി, ട്രഷറര്‍ എന്നിവരും, നാട്ടിലുള്ള മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളെയും കൂട്ടി അവിടെ കൊണ്ട് പോയി കൊടുക്കാന്‍ തീരുമാനിച്ചു.

നീണ്ട 26 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന കൂട്ടായ്മ ട്രെഷറർ ഉസ്മാൻ തായിക്കാട്ടുകരക്ക് കമ്മറ്റി  യാത്രയയപ്പു നൽകി. പ്രസിഡന്റ് ഡോ.സിയാവുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രെട്ടറി സൈനുദീൻ എടയപ്പുറം, രക്ഷാധികാരികളായ  മായിന്‍കുട്ടി,മുഹമ്മദ്‌ ഷാ ആലുവ, വൈസ് പ്രസിഡണ്ട് സുബൈർ മുട്ടം,കോ ഓർഡിനേറ്റർ അബ്ദുൽ ഖാദർ ആലുവ ജോയിന്റ് സെക്രട്ടറിമാരായ ഫൈസല്‍ തോട്ടുമുഖം,സുബൈർ പാനായിക്കുളം,വൈസ് ട്രഷറർ ഷാമോൻ കാസ്സിം,  എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ  P.A.റഷീദ് തോട്ടുമുഖം, കലാം എടയാർ, അൻഫൽ ബഷീർ, അൻവർ തോട്ടുമുഖം, റഫീഖ് പാനായിക്കുളം,ഹാഷിം കുന്നുകര, അബ്ദുൽ റഹീം   എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. കൂട്ടായ്മയുടെ മോമെന്ടോ പ്രസിഡന്റ് ഡോ.സിയാവുദ്ദീൻ ഉസ്മാൻ തായിക്കാട്ടുകരക്ക് കൈമാറി. മറുപടി പ്രസംഗത്തില്‍ കൂട്ടായ്മയോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യം ആയി കരുതുന്നു എന്നും, പല ആളുകളുമായി കൂടുതല്‍ സൗഹൃദം സ്ഥാപിക്കാന്‍ കഴിഞ്ഞു എന്നും ഉസ്മാൻ തായിക്കാട്ടുകര പറഞ്ഞു.

എക്സ് ഗള്‍ഫ്‌ എന്ന സംഘടനയുമായി ജിദ്ദ ആലുവ കൂട്ടായ്മക്ക് ഒരു ബന്ധവുമില്ലാത്ത സ്ഥിതിക്ക് അവരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ ജിദ്ദ ആലുവ കൂട്ടായ്മയിലെ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ നില്‍ക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് വൈസ് പ്രസിഡന്റ് സുബൈര്‍ മുട്ടം സംസാരിക്കുകയും, സൌഹൃദത്തിന് ഒരു കുറവും, കോട്ടവും തട്ടാത്ത രീതിയില്‍ അത് കൈകാര്യം ചെയ്യണമെന്നു രക്ഷാധികാരി മായിന്‍കുട്ടി സാഹിബും, പ്രസിഡന്റ്,  സെക്രട്ടറി എന്ന നിലയിലാണ് അവര്‍ ആട് ചെയ്തത് എന്നും അതിനാല്‍  അതില്‍ നിന്നും ലെഫ്റ്റ് ആകുന്നതായിരിക്കും നല്ലത് എന്ന് രക്ഷാധികാരി മുഹമ്മദ്‌ ഷായും  അഭിപ്രായപ്പെട്ടു. ആയതിനാല്‍ ജിദ്ദ ആലുവ കൂട്ടായ്മയുടെ പ്രസിഡണ്ടു, സെക്രെട്ടറി എന്ന നിലയില്‍ DR.സിയാവുദീനും, സൈനുദീനും ആ ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റ് ആകാന്‍ തീരുമാനിക്കുകയും ചെയ്തു.

പെരുമ്പാവൂരില്‍ നിന്നും ഉമ്രക്ക് വന്ന ഒരു സ്ത്രീ ജിദ്ദയില്‍ വച്ച് മരിക്കുകയും, അതിന്‍റെ മരണാനന്തര കര്‍മങ്ങളിലും, ഖബറടക്കത്തിനും മറ്റും കൂട്ടായ്മയില്‍ നിന്നും  ജോയിന്റ് സെക്രെട്ടറി സുബൈര്‍ ആക്റ്റീവ് ആയി പങ്കെടുക്കുകയും,രക്ഷാധികാരി മായിന്‍കുട്ടി സാഹിബും, പ്രസിഡന്റ് Dr. സിയാവുദീനും അവര്‍ക്ക് വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തതിനെ കമ്മറ്റി അഭിനന്ദിച്ചു.

രാത്രി 7 മണിയോട് കൂടി ജനറല്‍സെക്രട്ടറി സൈനുദീന്‍റെ നന്ദി പ്രകാശനത്തോടെ കമ്മറ്റി പിരിച്ചുവിട്ടു.

                                            
Date       :              12/07/2019                            പ്രസിഡന്റ്‌  :
Place     :              Jeddah                               ഒപ്പ്       :

No comments:

Post a Comment