My Blog List

Friday, November 8, 2013

നിതാഖാത്‌: പ്രതീക്ഷകളുടെ ചിറകറ്റ് അവര്‍ മടങ്ങിയത്തെുന്നു

ഉള്ളതെല്ലാം വിറ്റുപെറുക്കി പ്രതീക്ഷയുടെ ചിറകേറി കരകാണാക്കടലിനക്കരെയത്തെിയവര്‍ തിരിച്ചു വരുന്നത് ഒന്നും നേടാനാകാതെ. സൗദിയിലെ സ്വദേശിവത്കരണ നിയമം മൂലം തിരിച്ച് നാട്ടിലത്തെിയവര്‍ക്ക് പറയാനുള്ളത് യാതനയുടെയും ഇല്ലായ്മയുടെയും കഥകള്‍ മാത്രം. 
വേങ്ങര കുന്നുംപുറം അച്ചനമ്പലം സ്വദേശി അബൂബക്കര്‍ സിദ്ദീഖ് ഒരു വര്‍ഷം മുമ്പാണ് സൗദിയിലേക്ക് പോയത്. രണ്ട് ലക്ഷത്തോളം രൂപ കടമുള്ളതില്‍ പകുതിപോലും വീട്ടാനായില്ളെന്ന് തിരിച്ചത്തെിയ ഇദ്ദേഹം പറഞ്ഞു. മൂന്നരവര്‍ഷമായി റിയാദിലായിരുന്ന ബാലുശ്ശേരി സ്വദേശി ഭാസ്കരനും സൗദിയിലെ സ്വദേശിവത്കരണത്തില്‍പെട്ട് തിരിച്ചുവന്നവരില്‍ ഒരാളാണ്. 
എക്സിറ്റ് വിസ അടിക്കാനെന്ന പേരില്‍ മലയാളികളടക്കം പലരില്‍ നിന്നായി വന്‍തുക ഈടാക്കുന്നതായി മഞ്ചേരി കാരകുന്ന് സ്വദേശി അന്‍വര്‍ ഹുസൈന്‍ പറഞ്ഞു. പരിശോധന പേടിച്ച് അധികമാരും പുറത്തിറങ്ങുന്നില്ളെന്ന് തലശ്ശേരി സ്വദേശി ഇബ്രാഹിംകോയ പറഞ്ഞു. ഇന്ത്യന്‍ എംബസിയുടെ ഭാഗത്തുനിന്ന് കാര്യമായ സഹായങ്ങളൊന്നുമുണ്ടായിട്ടില്ല. എട്ടുവര്‍ഷമായി സൗദിയില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിനും നിതാഖാതത്തിനെതുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്.
ഇഖാമ കൈവശമുള്ളവരെയും പിടികൂടുന്നതായി വാര്‍ത്തയുള്ളതായി എയര്‍ അറേബ്യ വിമാനത്തിലത്തെിയ കാസര്‍കോട് സ്വദേശി മൂസ പറഞ്ഞു. അനധികൃത താമസക്കാരെ തേടി രാവിലെ മുതല്‍ പ്രത്യേക വണ്ടികള്‍ കറങ്ങി നടക്കുന്നുണ്ട്.
കച്ചവട സ്ഥാപനങ്ങളിലും സ്ക്വാഡ് പരിശോധന നടത്തിയതായി ഖുന്‍ഫുദയില്‍ ഡ്രൈവറായി ജോലി നോക്കുന്ന മൂസ പറഞ്ഞു. ഒന്നരവര്‍ഷം മുമ്പ് സൗദിയിലത്തെിയ തിരൂര്‍ തൃപ്രങ്ങോട് പൂതോട്ടില്‍ ഷമീറിനും പറയാനുള്ളത് ദുരിതകഥയാണ്. റിയാദില്‍ ഹൗസ് ഡ്രൈവറായിരുന്ന ഇയാള്‍ക്ക് മാസങ്ങളായി ശമ്പളം ലഭിച്ചിരുന്നില്ല. റിയാദില്‍ താമസസ്ഥലങ്ങളില്‍ പരിശോധന തുടങ്ങിയിട്ടില്ല. പിടികൂടുന്നവരെ ജവാസാത്തിലത്തെിച്ച് വിരലടയാളം ശേഖരിച്ച് വിട്ടയക്കുകയാണ്.
ജിസാനില്‍ 20 വര്‍ഷമായി ഹൗസ് ഡ്രൈവറായി ജോലി നോക്കുന്ന കോഴിക്കോട് കടിയങ്ങാട് കുഞ്ഞബ്ദുല്ല ബുധനാഴ്ച സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് തിരികെവന്നത്. നവംബര്‍ നാലിന് എമിറേറ്റ്സ് വിമാനത്തില്‍ നാട്ടിലേക്ക് വരേണ്ടതായിരുന്നു. ടാക്സിയില്‍ അബ്ഹ വിമാനത്താവളത്തില്‍ എത്തുമ്പോഴേക്കും വിമാനം പുറപ്പെട്ടിരുന്നു. രണ്ടുദിവസം ഏറെ പ്രയാസപ്പെട്ടതിനു ശേഷമാണ് ആറിന് പുലര്‍ച്ചെ പുറപ്പെടാന്‍ അനുമതി ലഭിച്ചത്. ആളുകള്‍ ഭയപ്പാടിലാണെന്നും ആകെ അനിശ്ചിതത്വമാണെന്നും അദ്ദേഹം പറഞ്ഞു.
അല്‍ അഹ്സയിലെ ബൂഫിയയില്‍ ജോലി ചെയ്യുന്ന താമരശ്ശേരി തച്ചംപൊയില്‍ വട്ടക്കുന്നുമ്മല്‍ മുഹമ്മദ് ഷാഫി അഞ്ച് വര്‍ഷമായി സൗദിയിലായിരുന്നു. കരിപ്പൂരിലിറങ്ങിയ ശേഷമാണ് കടക്ക് മുന്നില്‍നിന്ന് ബുധനാഴ്ച രാവിലെ എട്ടുപേരെ സുരക്ഷാസേന പിടിച്ച വിവരം അറിയുന്നത്. ഇവരില്‍ മലയാളികള്‍ ഉണ്ടോ എന്ന് അറിയില്ളെന്ന് ഷാഫി പറഞ്ഞു. വലിയ പാക്കേജുകളൊന്നും ലഭ്യമായില്ളെങ്കിലും തുടര്‍ജീവിതം സുരക്ഷിതമാക്കാനുള്ള നടപടികള്‍ സര്‍ക്കാരിനെറ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.
(Madhyamam)

No comments:

Post a Comment