My Blog List

Tuesday, November 5, 2013

ആളൊഴിഞ്ഞ് സൗദി

ഇളവുകാലം കഴിഞ്ഞ് രണ്ടാം ദിവസവും സൗദിയിലെ വാണിജ്യകേന്ദ്രങ്ങള്‍ക്ക് മാന്ദ്യം. രേഖകള്‍ ശരിയാക്കാത്തവരും പദവി ശരിയാക്കല്‍ പാതിവഴിയില്‍ ആയവരും താമസസ്ഥലത്തുതന്നെ കഴിഞ്ഞുകൂടി.

ജിദ്ദയിലെ മലയാളികേന്ദ്രമായ ശറഫിയ്യയില്‍ പല കടകളും ചൊവ്വാഴ്ചയും അടഞ്ഞുകിടന്നു. ബുഫിയ, കാസറ്റുകടകള്‍, ട്രാവല്‍സുകള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടും. ഉച്ചയോടെ ചില കടകള്‍ തുറന്നുവെങ്കിലും ജീവനക്കാര്‍ പലരും കടയ്ക്ക് ഉള്ളില്‍ കയറാതെ പുറത്ത് നില്‍ക്കുകയായിരുന്നു. ജിസാനില്‍ ചൊവ്വാഴ്ചയും പരിശോധന തുടര്‍ന്നു. യെമനികളെയും പാകിസ്താനികളെയുമാണ് പിടികൂടുന്നത്. യെമന്‍ അതിര്‍ത്തിക്ക് സമീപത്തുനിന്ന് നൂറുകണക്കിന് അനധികൃത താമസക്കാരായ യെമനികളെയാണ് ജവാസാത്ത് അധികൃതര്‍ പിടികൂടിയത്. അതോടൊപ്പം വാഹനപരിശോധനയും ഈ മേഖലയില്‍ തുടരുന്നുണ്ട്. ജിസാനില്‍നിന്നുള്ള ചെക്ക്‌പോസ്റ്റുകളില്‍ കര്‍ശന പരിശോധനയാണ്. ജിദ്ദയിലെ മലയാളി കേന്ദ്രമായ ശറഫിയ്യയിലെ മലയാളി മെഡിക്കല്‍ഷോപ്പുകളില്‍ തൊഴില്‍ വകുപ്പ് അധികൃതര്‍ പരിശോധന നടത്തിയെങ്കിലും ആരെയും പിടികൂടിയിട്ടില്ല.

റിയാദിലെ ഓള്‍ഡ് സനാഇയ, ന്യൂ സനാഇയ ഉള്‍പ്പെടെയുള്ള വ്യവസായമേഖലയെ റെയ്ഡുകള്‍ കാര്യമായി ബാധിച്ചിട്ടില്ല. പദവി ശരിപ്പെടുത്താത്തവരും ദിവസക്കൂലിക്ക് പണിയെടുക്കുന്നവരുമായ വലിയൊരുവിഭാഗം പ്രവാസികളും ചൊവ്വാഴ്ച രാവിലെയും റോഡുകളില്‍നിന്ന് അകന്നുനിന്നു. രേഖകള്‍ ഇനിയും ശരിയാക്കാത്ത സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരെ നിരത്തിലിറക്കാന്‍ ഭയന്ന ചില സ്വകാര്യ സ്‌കൂളുകള്‍ ചൊവ്വാഴ്ചയും അവധി നല്കി.
(mathrubhumi)

No comments:

Post a Comment