My Blog List

Friday, February 1, 2019

01.02.2019 ൽ ഷറഫിയ്യ ഗ്ലോബൽ കൂൾ ഓഫീസിൽ വച്ചു നടന്ന എക്സിക്യൂട്ടീവ് മീറ്റിംഗിൽ നിന്നും









01.02.2019 വെള്ളിയാഴ്ച വൈകിട്ട് 4:30 മണിക്ക് ജിദ്ദയിലെ ഗ്ലോബല്‍ കൂള്‍ ഓഫീസില്‍ വച്ച് നടന്ന എക്സിക്യൂട്ടീവ് യോഗ മിനിറ്റ്സ്:-
അജണ്ട:-
പ്രാർത്ഥന           : സുബൈര്‍ പാനായിക്കുളം.
സ്വാഗതം             : മുഹമ്മദ് ഷാ
അധ്യക്ഷൻ           : ഡോക്ടര്‍ സിയവുദീന്‍
മുന്‍ യോഗ മിനിറ്റ്സ്   : സൈനുദീന്‍ എടയപ്പുറം
നന്ദി                : അബ്ദുല്‍ ഖാദര്‍

1. ബിസിനസ്സ് ഗ്രൂപ്പ് ഔദ്യോഗികമായി പിരിച്ചു വിടൽ
2. ചാരിറ്റി/ വെൽഫെയർ.
3. വാർഷിക ജനറൽ ബോഡി തെയ്യാറെടുപ്പുകള്‍
2. ജാക്ക് എക്സ് ഗള്‍ഫിന്റെ ലെറ്റര്‍
3 അദ്ധ്യക്ഷൻ അനുവദിക്കുന്ന മറ്റു വിഷയങ്ങൾ.

പങ്കെടുത്തവര്‍ :           
1.   സൈനുദീന്‍
                       2.   അൻവർ
                       3.   സുബൈര്‍ M.K.
                       4.   അബ്ദുല്‍ ഖാദര്‍
                       5.   ഷാ കാസിം   
                       6.   സുബൈര്‍ J.K.
                       7.   മുഹമ്മദ് ഷാ
                       8.   ഹാഷിം.  
                       9.   കലാം
                       10.   ഷാമോൻ
                       11.   മായിന്‍കുട്ടി പി എ
                       12.   ഫൈസല്‍  
                       13.   റഷീദ് പി എ
                       14.   അബ്ദുല്‍ കരീം ചിറയം
                       15.   ഡോക്ടര്‍ സിയവുദീന്‍
                      
         പ്രസിഡന്റ്‌ ഡോക്ടര്‍ സിയവുദീന്‍ന്‍റെ അധ്യക്ഷതയില്‍ കൂടിയ എക്സിക്യൂട്ടീവ് യോഗം സുബൈര്‍ പാനായിക്കുളത്തിന്‍റെ പ്രാര്‍ഥനയോടെ ആരംഭിച്ചു. മുഹമ്മദ് ഷാ സ്വാഗതവും, ജനറല്‍ സെക്രട്ടറി സൈനുദീന്‍ മുന്‍യോഗ മിനിറ്റ്സും അവതരിപ്പിച്ചു.

കൂട്ടായ്മയുടെ ബൈലോയിലെ തിരുത്തലുകളും,കൂട്ടിച്ചേർക്കലുകളും കമ്മറ്റി അംഗീകരിച്ചു പാസ്സാക്കി.

ബിസിനസ് ഗ്രൂപ്പ് പിരിച്ചു വിടാനുള്ള അജണ്ട ചര്‍ച്ചക്കെടുക്കുകയും, കണ്‍വീനര്‍ ഫൈസല്‍ കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു. 14,460 റിയാല്‍  അംഗങ്ങളില്‍ നിന്നും പിരിച്ചെടുത്തതായും മുഴുവന്‍ പൈസയും എല്ലാ അംഗങ്ങള്‍ക്കും തിരിച്ചു കൊടുത്തതായും കമ്മറ്റിയെ അറിയിച്ചു. മെമ്പര്ഷിപ്പ് ഫീസായി 820 റിയാല്‍ പിരിഞ്ഞു കിട്ടിയതില്‍ ബിസിനസ് ഗ്രൂപ്പിന്റെ 2 ജനറല്‍ ബോഡി നടത്തിയതിനു 840 റിയാല്‍ ചിലവായതായും, ഇനി ബിസിനസ് ഗ്രൂപ്പിന് ഒരു ബാധ്യതയും ഇല്ല എന്നും, ഗ്രൂപ്പ് പിരിച്ചു വിടാൻ അനുവദിക്കണമെന്നും കണ്‍വീനറും,ട്രഷററും  കമ്മറ്റിയെ അറിയിച്ചു. അതിന്‍റെ ചര്‍ച്ചയില്‍  ഗ്രൂപ്പിന്റെ ചെയര്‍മാനും,കണ്‍വീനറും, വരെ ഗ്രൂപ്പില്‍ ചേരുകയോ പൈസ അടക്കുകയോ ചെയ്യാതെ എങ്ങനെ ഗ്രൂപ്പ് വിജയിക്കും എന്ന് അന്‍ഫല്‍ അഭിപ്രായപ്പെട്ടു. ഗ്രൂപ്പിന്‍റെ തലപ്പത്തുള്ളവര്‍ ആത്മാര്‍ഥമായി ഗ്രൂപ്പ് വിജയിക്കുന്നതിന് വേണ്ടി ശ്രമിച്ചില്ല എന്നും, നല്ലൊരു പ്രൊജക്റ്റ്‌ കൊണ്ട് വന്നു അംഗങ്ങളെ ആകര്‍ഷിക്കാന്‍ കഴിയാത്തതും, അതുപോലെ സൗദിയിലെ ഇപ്പോഴത്തെ സാഹചര്യവും ആളുകളുടെ കൊഴിഞ്ഞു പോക്കും ബിസിനസ്സ് ഗ്രൂപ്പിനെ ബാധിച്ചു എന്നും കമ്മറ്റി കണ്ടെത്തി. ഗ്രൂപ്പ്‌ പിരിച്ചു വിടുന്ന കാര്യം ചെയര്‍മാനുമായി സംസാരിച്ചു അടുത്ത കമ്മറ്റിയില്‍ അറിയിക്കാം എന്ന് കണ്‍വീനറും, ട്രഷററും അറിയിച്ചതനുസരിച്ച് ഔദ്യോഗികമായി അടുത്ത കമ്മറ്റിയില്‍ പിരിച്ചു വിടാന്‍ തീരുമാനിച്ചു.
ജനറൽ ബോഡിയുമായി ബന്ധപ്പെട്ടു താഴെ പറയുന്ന കാര്യങ്ങള്‍ തീരുമാനിച്ചു.
1.         യോഗം 08:00 മണിക്ക് തുടങ്ങി 09:00 മണിക്ക്  അവസാനിപ്പിക്കാം എന്ന് തീരുമാനിച്ചു.
2.         യോഗ നടപടികള്‍ക്ക്  ശേഷം സ്നാക്ക്സ് ( TEA,സമൂസ/കട്ലറ്റ്, CUP CAKE & CHILDRENS SNACKS).  (സുബൈർ പാനായിക്കുളം സ്പോൺസർ  ചെയ്തു)
3.         കലാ പരിപാടികള്‍ 9 മണിക്ക് തുടങ്ങി 12:30 മണിക്ക്  അവസാനിപ്പിക്കാം എന്ന് തീരുമാനിച്ചു. (പ്രോഗ്രാം കഴിഞ്ഞതിനു ശേഷം മാത്രം ഭക്ഷണം)
4.         പ്രവര്ത്തന റിപ്പോര്ട്ടില് കാര്യങ്ങള് വിശദമായി പറഞ്ഞു സാമ്പത്തിക റിപ്പോര്ട്ട് സമ്മറി വായിച്ചാല് മതി എന്ന് തീരുമാനിച്ചു.
5.         മുഖ്യാതിഥിയായി മുസാഫിർ (മലയാളം ന്യൂസ്) വിളിക്കാൻ  രക്ഷാധികാരി മായിൻകുട്ടി സാഹിബിനെ ചുമതലപ്പെടുത്തി.
6.         എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും ജനറൽ ബോഡിയിൽ വെള്ള കളർ ഷർട്ട് ധരിച്ചു കൊണ്ട് വരണമെന്ന് തീരുമാനിച്ചു.
7.         എക്സിക്യൂട്ടീവ് അംഗങ്ങള്ക്ക് 2 ഫാമിലിയെ വീതം കൂട്ടായ്മക്ക് പുറത്തു നിന്നും ക്ഷണിക്കാം എന്ന് തീരുമാനിക്കുകയും, അത് കഴിവതും കൂട്ടായ്മയുടെ മെമ്പർഷിപ്പ് എടുക്കാൻ താൽപര്യമുള്ള എറണാകുളം/ആലുവ പരിസരത്തുള്ളവരെ ആയിരിക്കാൻ ശ്രമിക്കണമെന്നും , അത് എക്സിക്യൂട്ടീവ് ഗ്രൂപ്പില് പറയണം എന്നും തീരുമാനിച്ചു.
8.   കലാ പരിപാടികളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കു മാത്രം പ്രോത്സാഹന സമ്മാനം കൊടുക്കാന്‍ തീരുമാനിക്കുകയും, അത് വാങ്ങി അറേഞ്ച് ചെയ്യാന്‍ സുബൈര്‍ പാനായിക്കുളത്തിനെയും, കാലാമിനെയും ഏല്‍പ്പിക്കുകയും ചെയ്തു.
9.   കൂട്ടായ്മയുടെ ഫണ്ട് പിരിവിനും, സദസ്സിലുള്ളവര്‍ക്ക് കൂപ്പന്‍ കൊടുക്കുന്നതിനും വേണ്ടി ട്രഷറര്‍ ഉസ്മാന്‍ സാഹിബിനോടൊപ്പം,അന്‍വര്‍, ഷാമോന്‍,മുഹമ്മദ്‌ റഫീക്ക്,അനൂപ്‌ എന്നിവരെ ചുമതലപ്പെടുത്തി.
10.   എല്ലാ അംഗങ്ങളെയും ഫോണില്‍ പരിപാടിക്ക് ക്ഷണിക്കുവാന്‍ തീരുമാനിക്കുകയും, അംഗങ്ങളുടെ പേരും മൊബൈല്‍ നമ്പരും സെക്രെട്ടറി എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കും വീതിച്ചു നല്‍കണമെന്നും തീരുമാനിച്ചു.
11. എക്സിക്യൂട്ടീവ് അംഗങ്ങള്‍ എല്ലാവരും കൂപ്പന്‍ന്‍റെ പൈസ അടുത്ത കമ്മറ്റിയില്‍ നിര്‍ബന്ധമായും എല്പ്പിക്കണമെന്നു തീരുമാനിച്ചു.
12.   അടുത്ത കമ്മറ്റി ഫെബ്രുവരി 1 ന് വെള്ളിയാഴ്ച 04:30 മണിക്ക് ഗ്ലോബല്‍ കൂള്‍ ഓഫീസില്‍ വച്ച് നടത്താം എന്ന് തീരുമാനിച്ചു.
(കൂട്ടായ്മ അവതരിപ്പിക്കുന്ന നാടകത്തിന്‍റെ ബട്ജട്റ്റ് നമ്മള്‍ ഇപ്പോള്‍ നാടകത്തിനു വേണ്ടി ഇട്ടിരിക്കുന 2000 റിയാലിനെക്കാള്‍  അധികം വരുമെന്ന് സുബൈര്‍ സാഹിബ് അറിയിച്ചതനുസരിച്ച് ഏകദേശം എത്ര പൈസ് വരും എന്ന് അന്വേഷിച്ചു എക്സിക്യൂട്ടീവ് ഗ്രൂപ്പില്‍ അറിയിക്കുവാന്‍ സുബൈര്‍ മുട്ടത്തിനെയും,മുഹമ്മദ്‌ ഷായെയും ചുമതലപ്പെടുത്തി. അതനുസരിച്ച് അതിന്‍റെ ഫണ്ട് കണ്ടെത്താന്‍ എല്ലാവരും സഹകരിക്കണമെന്ന് സുബൈര്‍ സാഹിബ് അഭ്യര്‍ഥിച്ചു.)
കൂപ്പന്‍ പ്രൈസ് ജീപാസില്‍ നിന്നും സ്പോന്‍സര്‍ ഷിപ്പ് വാങ്ങാന്‍ ശ്രമിക്കാമെന്ന് മായിന്‍കുട്ടി സാഹിബ് അറിയിച്ചു.
യോഗ അജണ്ട:
1.      പ്രാര്‍ത്ഥന : അദീം ഫൈസല്‍ (2 മിനിറ്റ്)
2.      സ്വാഗതം : മായിന്‍കുട്ടി  (5 മിനിറ്റ്)
3.      മുഖ്യാതിഥി :  മുസാഫിര്‍  (5 മിനിറ്റ്)
4.      അദ്ധ്യക്ഷ പ്രസംഗം : Dr.സിയാവുദീന്‍ (5 മിനിറ്റ്)
5.      പ്രവര്‍ത്തന റിപ്പോര്‍ട്ട് : സൈനുദീന്‍ എടയപ്പുറം (5 മിനിറ്റ്)
6.      സാമ്പത്തിക റിപ്പോര്‍ട്ട്‌ : ഉസ്മാന്‍ തായിക്കാട്ടുകര  (2 മിനിറ്റ്)
7.      JAK പരിചയപ്പെടുത്തല്‍ : സുബൈര്‍ JK (3 മിനിറ്റ്)
8.      ആശംസ പ്രസംഗങ്ങള്‍:
a.       (PPA) (2 മിനിറ്റ്)
b.       (SEWA) (2 മിനിറ്റ്)
9.      നന്ദി : സുബൈര്‍ പാനായിക്കുളം  (2 മിനിറ്റ്)

(Coupen Draw)
Program Introduction : മുഹമ്മദ്‌ ഷാ
പ്രോഗ്രാമിന് ശേഷം നന്ദി : അബ്ദുല്‍ ഖാദര്‍

രാത്രി 7 മണിയോട് കൂടി ഉസ്മാന്‍ തായിക്കാട്ടുകരയുടെ നന്ദി പ്രകാശനത്തോടെ കമ്മറ്റി പിരിച്ചുവിട്ടു.

                                            
Date       :              18/01/2019                            പ്രസിഡന്റ്‌  :

Place     :              Jeddah                               ഒപ്പ്       :

No comments:

Post a Comment