My Blog List

Saturday, May 12, 2018

12.05.2018 വെള്ളിയാഴ്ച വൈകിട്ട് 05:00 മണിക്ക് ജിദ്ദയിലെ ഇംപാല ഗാര്‍ഡന്‍ റസ്റ്റ്‌രണ്ടില്‍ വച്ച് നടന്ന എക്സിക്യൂട്ടീവ് യോഗ മിനിറ്റ്സ്:-


12.05.2018 വെള്ളിയാഴ്ച വൈകിട്ട് 05:00 മണിക്ക് ജിദ്ദയിലെ ഇംപാല ഗാര്‍ഡന്‍ റസ്റ്റ്‌രണ്ടില്‍ വച്ച് നടന്ന എക്സിക്യൂട്ടീവ് യോഗ മിനിറ്റ്സ്:-
അജണ്ട:-
പ്രാർത്ഥന           : ഉസ്മാന്‍ തായിക്കാട്ടുകര
സ്വാഗതം             : അന്‍ഫല്‍ ബഷീര്‍
അധ്യക്ഷൻ           : സുബൈര്‍ മുട്ടം
മുന്‍ യോഗ മിനിട്ട്സ്   : സൈനുദീന്‍
നന്ദി                : ഉസ്മാന്‍ തായിക്കാട്ടുകര
1. നോമ്പ് തുറ തയ്യാറെടുപ്പുകള്‍  
2. അദ്ധ്യക്ഷൻ അനുവദിക്കുന്ന മറ്റു വിഷയങ്ങൾ.
പങ്കെടുത്തവര്‍ :            1.   സൈനുദീന്‍
                       2.   അന്‍വര്‍ കൊടികുത്തു മല   
                       3.   നാദിര്‍ഷ
                       4.   ഡോ.സിയാവുദീന്‍ 
                       5.   സുബൈര്‍ ഹിറ
                       6.   അബ്ദുല്‍ ഖാദര്‍
                       7.   സുബൈര്‍ മുട്ടം
                       8.   ഉസ്മാന്‍ തായിക്കാട്ടുകര
                       9.   അന്‍ഫല്‍ ബഷീര്‍
                       10.   സുബൈര്‍ മുട്ടം
വൈസ് പ്രസിഡണ്ട് സുബൈര്‍ മുട്ടത്തിന്‍റെ  അധ്യക്ഷതയില്‍ കൂടിയ എക്സിക്യൂട്ടീവ് യോഗം ഉസ്മാന്‍ തായിക്കാട്ടുകരയുടെ  പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. അന്‍ഫല്‍ ബഷീര്‍ സ്വാഗതം പറഞ്ഞു.നോമ്പ് തുറയുടെ തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യുകയും താഴെ പറയുന്ന കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്തു.
1.   ഫാമിലി ഇല്ലാത്തവര്‍ 6 മണിക്ക് സീസന്‍സ് റെസ്റ്റ്റ്റൊരണ്ടില്‍ എത്തണമെന്ന് തീരുമാനിച്ചു.
2.   എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും വെള്ള ഷര്‍ട്ടും,ബാഡ്ജും  ധരിക്കണമെന്ന് തീരുമാനിച്ചു.
3.   അംഗങ്ങളുടെ വരി സംഖ്യയും,ചാരിറ്റി ഫണ്ട് പൈസയും പിരിക്കുന്നതിന് ഉസ്മാന്‍ തായിക്കാട്ടുകരയുടെ നേത്രത്വത്തില്‍,അന്‍വര്‍ അസീസ്‌ അടക്കം 3 പേര്‍ ഇരിക്കുന്നതിനു  തീരുമാനിച്ചു.
4.   എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് ഒരു ഫാമിലിയെയോ, അല്ലെങ്കില്‍ രണ്ടു ബാച്ച്ലെര്സിനെയോ ക്ഷണിക്കാം എന്ന് തീരുമാനിച്ചു.(ക്ഷണിക്കുന്നവര്‍ സെക്രെട്ടറിയെ അറിയിക്കണം).
പ്രസിഡന്റ്‌ ഷാഹുല്‍ ഹമീദ് അദ്ദേഹത്തിന്‍റെ വാപ്പക്ക് അടിയന്തിരമായി ഒരു ഓപ്പറേഷന്‍ വേണമെന്നും ആയതിനാല്‍ കൂട്ടായ്മയുടെ ചാരിറ്റി ഫണ്ടില്‍ നിന്നും സഹായം അഭ്യര്‍ഥിച്ചുകൊണ്ട് സെക്രെടറിക്ക് മെസ്സേജ് അയച്ചത് ചര്‍ച്ച ചെയ്യുകയും 1 ലക്ഷം രൂപ (ചാരിറ്റി ഫണ്ടില്‍ നിന്നും 50,000 രൂപയും,എക്സിക്യൂട്ടീവ് അംഗങ്ങള്‍ പിരിച്ചു 50,000)രൂപയും അദ്ദേഹത്തിന് നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു.
കൂടയ്മയുടെ മെയിന്‍ ഗ്രൂപ്പില്‍ അംഗങ്ങളുടെ എന്തെങ്കിലും ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി കൊടുക്കാന്‍ രക്ഷാധികാരികള്‍,പ്രസിഡന്റ്‌,വൈസ് പ്രസിഡന്റ്‌മാര്‍,സെക്രട്ടറി,ജോയിന്റ് സെക്രട്ടറിമാര്‍ ട്രഷറര്‍ എന്നിവരെ ചുമതലപ്പെടുത്തുകയും എക്സിക്യൂട്ടീവ് അംഗങ്ങള്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് എക്സിക്യൂട്ടീവ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തതിനു ശേഷം മറുപടി പറഞ്ഞാല്‍ മതി എന്ന്  തീരുമാനിക്കുകയും ചെയ്തു.
അന്‍ഫാല്‍ ബഷീര്‍ന്‍റെ  നന്ദി പ്രകാശനത്തോടെ രാത്രി 8 മണിയോട് കൂടി കമ്മറ്റി പിരിച്ചു വിടുകയും ചെയ്തു.

No comments:

Post a Comment