പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ ആലുവ കൂട്ടായ്മയിലെ അംഗവും, മുൻ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പറും കൂടിയായ ബഷീർ ബാബ് മക്ക (കൊടികുത്തു മല) ക്കുള്ള കൂട്ടായ്‌മയുടെ യാത്രയയപ്പ് ഷറഫിയ്യ റോളക്സ് ഹോട്ടലിൽ വച്ച് നടന്നു. കൂട്ടായ്മയുടെ ഉപഹാരം വൈസ് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് കളമശ്ശേരി ബഷീര്‍ക്കക്ക് കൈമാറി. രക്ഷാധികാരികാരികളായ മായിന്‍കുട്ടി, അബ്ദുല്‍ കരീം, സെക്രട്ടറി സൈനുദീന്‍,കോ-ഓര്‍ഡിനേറ്റര്‍ നാദിര്‍ഷ, ട്രഷറര്‍ ഹബീബ്, വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷാ, കമ്മറ്റി അംഗങ്ങളായ ഫൈസല്‍, ഷിഹാബുദ്ദീന്‍,അബ്ദുല്‍ റഷീദ് എന്നിവരും കൂട്ടായ്മ അംഗം അന്‍ഫാല്‍ ബഷീറും ബഷീര്‍ക്കക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു. ബഷീര്‍ക്കയുടെ മറുപടി പ്രസംഗത്തില്‍ കൂട്ടായ്മ നടത്തിയ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം എടുത്തു പറയുകയും, ഇനിയും കൂട്ടായ്മയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ വിധ സഹായ സഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.
No comments:
Post a Comment